എന്റെ കണ്മുന്നിൽകൂടി ലാബിന്റെ വാതിൽ അടയുന്നത് ഞാൻ കണ്ടു……….ഒപ്പം എന്റെ ബോധവും എന്നിൽ നിന്ന് പോയി………….
ഫാത്തിമ അജ്മലിലേക്ക് വീണു…….
അജ്മൽ അവളെ താങ്ങിയെടുത്ത് അവിടെ ഒരു ബെഞ്ചിൽ കിടത്തി………..
അജ്മൽ എന്നിട്ട് ജനലിൽ കൂടി പുറത്തെ അവസ്ഥ നോക്കി………….
പോലീസും പരിവാരങ്ങളും സ്ഥലം കാലിയാക്കിയിരുന്നു………….
കോളേജ് അടച്ചതിന് ശേഷം പ്രിൻസിപ്പലും മറ്റു അദ്ധ്യാപകരും പ്യൂണും ഒക്കെ അവിടെ നിന്ന് പോയി………..
അജ്മൽ പുറത്തേക്ക് തന്നെ നോക്കി നിന്നു………..
ഇരുട്ട് ജനലഴികളിൽകൂടി ഉള്ളിലേക്ക് പ്രവേശിക്കുന്നത് അവൻ നോക്കി നിന്നു……….
അവന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി……….
അവൻ കൈ ജനലഴികളിൽ മുറുക്കെ പിടിച്ചു………..
ജനൽകമ്പിയുടെ തണുപ്പ് അവന് കുറച്ചു ആശ്വാസമേകി………….
അവൻ തിരിച്ചു ഫാത്തിമയുടെ അടുത്തെത്തി………..
അവൻ അവളെ നോക്കി…………
അവൾക്ക് അപ്പോഴും ബോധം വന്നിട്ടില്ലായിരുന്നു……….
അവൻ അവളുടെ മുറിവിലേക്ക് നോക്കി……….
അതിൽ നിന്നും ഇപ്പോഴും ചെറുതായി ചോര പൊടിയുന്നത് അവൻ കണ്ടു……….
അവൻ ലാബിൽ ഒന്ന് തിരഞ്ഞിട്ട് മരുന്നുമായി അവളുടെ അടുക്കലേക്ക് വന്നു………
അവളുടെ ഷാളിന്റെ തുമ്പ് കീറിയെടുത്തിട്ട് അവൻ അതിൽ മുക്കി ഫാത്തിമയുടെ മുറിവിൽ പുരട്ടി…………
അവൻ പതിയെ മുറിവ് പറ്റിയ ഭാഗങ്ങളിൽ എല്ലാം മരുന്ന് തേച്ചുപിടിപ്പിച്ചുകൊണ്ടിരുന്നു………….
മരുന്നിന്റെ നീറ്റൽ എന്നോണം ഫാത്തിമ പതിയെ കണ്ണുതുറന്നു…………
അവൾ പതിയെ ചുറ്റും നോക്കി………..
അജ്മൽ തന്റെയടുത്ത് ഇരുന്നുകൊണ്ട് തന്നെ തൊടുന്നത് കണ്ട് അവൾ അവനെ പിടിച്ചു ഉന്തി………..
അവൻ ബാക്കിലേക്ക് മറിഞ്ഞുവീണു………….
“വിട്ടു പോ……….എന്നെ തൊടരുത്…………”………ഫാത്തിമ അജ്മലിനോട് ചീറി………..
അജ്മൽ പിന്നിലേക്ക് മാറി അവളെ നോക്കി……….
“മുറിവിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു……..അതാ………….”………..അജ്മൽ അവളോട് പറഞ്ഞു………….
“എന്നെ തൊടരുത്……….ഞാൻ രക്തം വാർന്ന് മരിച്ചോട്ടെ……… പക്ഷെ നിന്നെപ്പോലെ ഒരു പെൺപിടിയൻ എന്നെ തൊടുന്നത് എനിക്കിഷ്ടമല്ല………..”…………ഫാത്തിമ വെറുപ്പോടെ അവനോട് പറഞ്ഞു………….
അജ്മൽ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു………..
ഫാത്തിമ എണീറ്റ് വാതിലിനടുത്തേക്ക് ചെന്നു……….
അവൾ വാതിൽ പിടിച്ചു തുറക്കാൻ നോക്കി……..വാതിലിന്മേൽ പിടിച്ചു ശക്തിയിൽ വലിക്കാൻ നോക്കി………
അജ്മൽ അവളുടെ പ്രവൃത്തി നോക്കി നിന്നു………
ഫാത്തിമ എത്ര ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല………