“കുട്ടിത്തം ഇനിയും മാറീട്ടില്ല………കെട്ടിച്ചുവിടാനായി പെണ്ണിനെ………”……….ഉമ്മ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു……….
ഞാൻ ഉമ്മാക്ക് കോക്രി കാണിച്ചുകൊടുത്തു………….
ഉപ്പ അതുകണ്ട് ചിരിച്ചു……….ഉമ്മയും…………
“എനിക്ക് കെട്ടുകയൊന്നും വേണ്ട ഉപ്പാ……..എനിക്ക് എന്നും ഇവിടെ ഇങ്ങനെ ഉപ്പാന്റെയും ഉമ്മാന്റെയും അടുത്തിരുന്നാൽ മതി………ഈ മഴയുടെ ചീറ്റലും തണുപ്പും സംഗീതവും ആസ്വദിച്ചുകൊണ്ട്……….”………..അതും പറഞ്ഞു ഞാൻ രണ്ടുപേരുടെയും മേലിലേക്ക് ചാഞ്ഞു………………
“അങ്ങനെ ആയാ മതിയോ പാത്തൂ…….. നിനക്കും വേണ്ടേ ഒരു കൂട്ട്…………. ഞങ്ങൾ രണ്ടുപേരുടെ കാലം കഴി…………..”……..സുബൈദയെ വാക്കുകൾ പൂർത്തീകരിക്കാൻ പാത്തു സമ്മതിച്ചില്ല………അപ്പോഴേക്കും അവൾ സുബൈദയുടെ ചുണ്ടുകളിൽ കൈ വെച്ചു……………
“അങ്ങനെ പറയരുത് ഉമ്മാ………….ഞാൻ കുറച്ചുകാലം കൂടി നിങ്ങളുടെ അടുത്ത് നിന്നോട്ടെ…………പിന്നെ എനിക്ക് കൂട്ട്………. എനിക്ക് ഒരാളെ കൂടി സ്നേഹിക്കാൻ വേണം എന്ന് തോന്നുമ്പോൾ അന്ന് ഞാൻ പറയാം……..അതുവരെ എന്നെ വെറുതെ വിട്……….”…………പാത്തു പറഞ്ഞു…………എന്നിട്ട് അവർ രണ്ടുപേരുടെയും ദേഹത്ത് ചാഞ്ഞുകിടന്നു…………..അവർ രണ്ടുപേരും അവളുടെ മുടികളിൽ തലോടി…………
അപ്പോഴാണ് അനിയൻ ഫാസിൽ യൂണിഫോം ഒക്കെ ഇട്ട് പുറത്തേക്ക് വന്നത്…….അവൻ പ്ലസ്ടുവിൽ ആണ്………. അതുകൊണ്ട് തന്നെ ക്ലാസൊക്കെ നേരത്തെ തുടങ്ങിയിട്ടുണ്ട്………….അവൻ പുറത്തേക്ക് വന്നിട്ട് എന്നെ ഒരു നോട്ടം നോക്കി…………
“നിനക്ക് ഇന്ന് ക്ലാസ് തുടങ്ങുവല്ലേ……….പോകുന്നൊന്നുമില്ലേ……….സഖാവേ………….”……….അവൻ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു………..
“നീ പോടാ മാക്രി……”…………ഞാൻ അവനോട് പറഞ്ഞു………..
“കുറച്ചൊക്കെ ഉത്തരവാദിത്വബോധം വേണം………എന്നിട്ട് എല്ലാവരും വിളിക്കുന്നതോ സഖാവെന്നും…….ബ്ലഡി ഗ്രാമവാസി………….”………..അതും പറഞ്ഞു കുടയും തുറന്ന് അവൻ പുറത്തേക്ക് ഓടി…………..
“നീ പോടാ കുരങ്ങാ………”…………ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു…………അവൻ അപ്പോയേക്കും എത്തേണ്ട ഇടത്ത് എത്തിയിരുന്നു…………
ഉപ്പയും ഉമ്മയും എന്നെ കളിയാക്കി ചിരിച്ചു……….സത്യം പറഞ്ഞാൽ അവൻ എന്നെ കളിയാക്കിയതാണേലും അവന്റെ പറച്ചിൽ കണ്ട് എനിക്ക് തന്നെ ചിരി വന്നിരുന്നു………….
ഒരു ടിപ്പിക്കൽ താത്തയും അനിയനും ആണ് അവനും ഞാനും……….ഒരാളെ ഹാപ്പിയായി ഇരിക്കാൻ പരസ്പരം ഒരാളും സമ്മതിക്കില്ല…………..പക്ഷെ എന്റെ മുഖം അവൻ കാരണമല്ലാതെ ഒന്ന് വാടിയെന്ന് കണ്ടാൽ പിന്നെ എന്നെ ഹാപ്പിയാക്കാതെ അവന് ഉറക്കമുണ്ടാകില്ല……….അതുപോലെ തന്നെയാണ് എനിക്കും…………
ഞാൻ എണീറ്റ് കോളേജിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി……..
മഴക്കാലത്തെ രാവിലത്തെ മഴ ആസ്വദിക്കുന്ന പോലെ അത്ര സുഖമുള്ള കാര്യമല്ല മഴക്കാലത്തെ രാവിലത്തെ കുളി…………മിക്കവാറും മഴയുടെ താളത്തിന് അനുസരിച്ചു തുള്ളിക്കൊണ്ടായിരിക്കും കുളിക്കുക………പക്ഷെ ആ കുളി ഒന്ന് കഴിഞ്ഞാൽ കിട്ടുന്ന ഒരു ഉന്മേഷം അത് വേറെ ഒരു കാലത്തും കിട്ടില്ല…………