മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Posted by

അങ്ങനെ രാവിലത്തെ ചാടിത്തുള്ളിയുള്ള കുളി ഒക്കെ കഴിഞ്ഞു ഞാൻ ഡ്രെസ്സിട്ട് ബ്രേക്ഫാസ്റ്റ് കഴിച്ചു ബാഗെടുത്ത് ഞാൻ പുറത്തേക്കിറങ്ങി……………മഴ ഒഴിഞ്ഞെന്ന് തോന്നുന്നു…….അതുകൊണ്ട് തന്നെ ഞാൻ സ്കൂട്ടി എടുത്തു…………കോളജിലേക്ക് പുറപ്പെട്ടു………

ഇടയ്ക്ക് വെച്ച് മഴ ഒന്ന് ചെറുതായി ചാറി…….. പടച്ചോനെ പണി പാളിയോ എന്നൊന്ന് ആലോചിച്ചപ്പോഴേക്കും മഴ സ്ഥലം കാലിയാക്കി………..വെറും സ്നേഹം തന്നെ………….

അങ്ങനെ കോളേജിലെത്തി…….സ്കൂട്ടി പാർക്ക് ചെയ്തു…….കോളേജിലേക്ക് നടന്നു………….കോളേജ് കെട്ടിടത്തിന് അടുത്ത് വണ്ടി പാർക്ക് ചെയ്യാൻ പാടില്ല…….കോളേജിലേക്ക് ഒരു നീണ്ട റോഡുണ്ട്……..അതിന് താഴെ സൈഡിലായി ആണ് വണ്ടികൾ എല്ലാവരും പാർക്ക് ചെയ്യുക……….

വണ്ടി പാർക്ക് ചെയ്ത് ഞാൻ കോളേജിലേക്ക് നടന്നു…………ആ റോഡിന് ഇരുവശവും മരങ്ങളും പൂക്കളും ചെടികളും ഒക്കെയാണ്…………കോളേജിലെ കാമുകീകാമുകന്മാരുടെഇഷ്ട സങ്കേതം………..വാകയും ദേവദാരുവും പൂത്തു നിൽക്കുന്നുണ്ട്…………മഴക്കാലത്തെ ഇരുട്ട് കലർന്ന അന്തരീക്ഷത്തിൽ വാകയുടെ ചുവന്ന പൂക്കൾ പൂത്തുനിൽക്കുന്നത് കാണാൻ വേറെ ഒരു തരം ഭംഗിയാണ്…………സന്തോഷം ഉള്ളിൽ നിറയ്ക്കാൻ സാധിപ്പിക്കുന്ന കാഴ്ച……..

നിലത്തുവീണ ഒരു വാഗപ്പൂ ഞാൻ എടുത്തു……..അതിലെ ചുവപ്പ് എന്റെ മനം കുളിർക്കുന്ന കാഴ്ചയായി……….ഞാൻ ആ പൂവിന്റെ തണ്ടിൽ പിടിച്ചു ആ പൂവിനെ കറക്കി……….ആ പൂവിൽ പറ്റിപ്പിടിച്ചു നിന്നിരുന്ന മഴത്തുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ചു………..ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു………..മഴത്തുള്ളി മുഖത്ത് വീണ നിമിഷം ഒരു തണുത്ത കൊള്ളിയാൻ എന്റെ ഉള്ളിലൂടെ പോയി…………

ഞാൻ പതിയെ മുന്നോട്ട് നടന്നു…….ദേവദാരുവും പൂത്ത് നിൽക്കുന്നത് ഞാൻ കണ്ടു………..അതിന്റെ വെള്ളയും പച്ചയും കലർന്ന് നിൽക്കുന്ന പൂക്കൾ എന്റെ മനസ്സിന് സാന്ത്വനമേകി………. ഒരു പാട്ടാണ് എന്റെ ഉള്ളിലേക്ക് ഓടി വന്നത്………

“ദേവദാരു പൂത്ത കാലം നീ മറന്നുവോ…………
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ………
ദേവദാരു പൂത്ത കാലം നീ മറന്നുവോ…………….
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ…………

ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ…………
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ………….

ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ………….
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ………….

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ…………
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ……….

കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ…………
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ…………..”……….

വളരെയൊരു നല്ല ഫീൽ ഗുഡ് സോങ് ആണത്……..മിക്കവാറും എല്ലാകൊല്ലവും പുതിയ അധ്യയനാവർഷത്തിലേക്ക് നടന്നുകയറുമ്പോഴും ഈ പാട്ട് എന്റെ മനസ്സിൽ ഓടി വന്നിട്ടുണ്ട്………….

ഞാൻ ആ പാട്ടും മനസ്സിൽ മൂളി കോളേജിലേക്ക് നടന്നു………..ഞാൻ കൂട്ടുകാരികളെ കണ്ടു……….ഞാൻ ഗംഗയെ തിരഞ്ഞു………..അവളെ അവിടെ എവിടെയും കണ്ടില്ല……….എന്റെ ഈ കോളേജിലെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ് ഗംഗ…………..കോളേജ് ലൈഫിൽ നമ്മൾ കുറേ കൂട്ടുകാരെ സ്വന്തമാക്കും പക്ഷെ എന്നും നമുക്ക് ഒരു ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട് ഉണ്ടാകും………..അതാണെനിക്ക് ഗംഗ………..പണമോ സൗന്ദര്യമോ അല്ല അതിനെ നിർണയിക്കുന്നത്…………മനസ്സിന്റെ അടുപ്പമാണ്………നമുക്ക് എന്തും പറയാൻ പറ്റുന്ന എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ഫ്രണ്ട്………..എല്ലാവർക്കും അങ്ങനെ ഒരു ഫ്രണ്ട് ഉണ്ടാകും അങ്ങനെ ഉണ്ടാക്കാത്തവരെ ഞാൻ ഇപ്പൊ എന്താ പറയുക……….അവരെ കുറിച്ച് ഒന്നും പറയാൻ തന്നെ ഇല്ല………….

Leave a Reply

Your email address will not be published. Required fields are marked *