തെമ്മാടികൾ
Temmadikal | Author : NJG
“മമ്മി ?”
നിലത്തിനടിയിലുള്ള ശ്മശാനത്തിൽ അവർ എന്തുചെയ്യുന്നു? അമ്മെ , മണ്ണിനടിയിൽ ? “ജസ്റ്റ് lay there ?”. ”
” lie there ”
“lie there ? ” അവർ അത് മാത്രേ ചെയ്യുന്നൊള്ളോ? ശെയ് അത് വലിയ രസകരമായി തോന്നുന്നില്ലാലോ”… .
“”ഓ മൈ ഗോഡ് , ജോർജ്.. .. അത് രസിക്കാൻ വേണ്ടി ഉള്ളതല്ല , ഈ ചെറക്കനെ കൊണ്ട് ഞാൻ തോറ്റു…”
“”അവർക്ക് അവിടെ വെറുതെ കിടന്ന മടുപ്പ് വരില്ലേ ? മടുപ്പ് വരുവാണേൽ ഇടയ്ക്കൊക്കെ മുകളിലോട്ടും താഴോട്ടും കെടന്ന് ചാടിക്കൂടേ ?”
“God’s pretty silly ”
” ജോസഫ് ! ”
“ഹേ ജോർജ് … മലയാളം ”
“ഓ സോറി പപ്പാ ”
“ഓഹ് അതല്ല മനുഷ്യ, ചെറക്കന് പറയുന്നത് കേട്ടോ ? ”
“അവൻ കൊച്ചല്ലേടി ”
“നിങ്ങൾ അല്ലെ പറയാറ് എന്റെ കളറും നിങ്ങടെ ഒടുക്കത്തെ ബുദ്ധിയുമ ചെറക്കന് കിട്ടിയതെന്ന്”
“അതിനു’”
” എന്നിട് ചെറുക്കൻ പറയണത് മോതോം മണ്ടത്തരങ്ങളാണല്ലോ … ” “ഹിഹി ഇനിയിപ്പോ മാറ്റി എങ്ങാനം പറയുവോ ?”
“എന്ത് എന്റെ കളർ നിന്ടെ ബുദ്ധിയോ ?”
“അയ്യടാ നിങ്ങടെ കളർ ഒന്ന് പോയെ എന്റെ കുട്ടന് എന്റെ കളർ ആ..”
“പപ്പാ മമ്മി പറയണ പപ്പാ മണ്ടത്തരമാണെന്ന”..
“എടാ ഭയങ്കര ഹ ഹ ഹ… മണ്ടത്തരമാണെന്ന് അല്ല മണ്ടൻ ആണെന്ന് വേണം പറയാൻ ”
“എസ് അത് കറക്റ്റ് : മമ്മി ”
“എടി ഇവൻ എന്റെ ബുദ്ധി തന്നെയാ ,ഇത്ര കോച്ചിലെ തന്നെ ഇങ്ങനെ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത് കേട്ടില്ലേ ?”
” ശരി, ദൈവം ആളുകളോട് അനങ്ങാതെ കിടക്കാൻ പറയുന്നു , ബാക്കിയുള്ളോർക്ക് വേണ്ടി അവർ അങ്ങനെ കിടക്കുന്നു . അത് അസാധ്യമാണ്. ആർക്കും അത് ചെയ്യാൻ കഴിയില്ല! കുറച്ച നേരത്തേക്ക് പറ്റുമായിരിക്കും ബട്ട് ഒത്തിരി നേരം ഒന്നും പറ്റില്ല… എനിക്ക് ഒറപ്പല്ലേ”
“ഞാൻ ഒരിക്കൽ ശ്രമിച്ചു….