“റോക്കിയോട് ചോദിച്ച നോക്ക്…
ഞാൻ അവനോട് പറഞ്ഞു , ‘ഡെഡ് ഡോഗ് !’
“അവൻ കുറച്ചുനേരം ഡെഡ് ആയ പോലെ കണ്ണും അടച്ച കെടന്നു , എന്നിട്ട് കുറച്ച കഴിഞ്ഞപ്പോൾ അവനു മതിയായി കണ്ണ് അടച്ചു തുറന്ന് കാണിച്ച വാൽ ആട്ടി കുറച്ചു നേരം കൂടെ കിടന്നിട്ട അവൻ എഴുന്നേറ്റു ഓടി പോയി , അല്ലേടാ ”
റോക്കി വാല് ആട്ടി ശെരിവെക്കുന്നു
“ബോയ്, ഞാൻ ചിലപ്പോൾ ചിന്ദിക്കും ആ സിമിത്തേരിയിലെ ആളുകളും ഇതുപോലെ തന്നെ ആയിരിക്കണം കാണിക്കുന്നത് നിങ്ങളെ എല്ലാരേം പറ്റിക്കുവാ? അല്ലെ റോക്കി ?”
“നിർത്തിക്കോണം ഇങ്ങനുള്ള വർത്തനമൊക്കെ” മമ്മി താക്കീത് പോലെ പറഞ്ഞു
“ഇത് തന്നെ ആയിരിക്കണം അവരും ചെയ്യുന്നത് ”
പെട്ടന്നു ഒരു ശബ്ദം കേട്ടു..
കണ്ണ് തുറന്നു ഞാൻ നോക്കി ,ഭൂതകാലത്തിന്റെ ഓര്മവലകള് നീക്കി യാഥാർഥ്യമാകുന്നു വർത്തമാന കാലത്തിലേക്ക് എത്തിച്ചേരാൻ കുറച്ച സമയം എടുത്തു…
ശബ്ദം കേട്ട ദിശയിലേക്കു നോക്കി, ആരോ ഗ്ലാസിൽ കൊട്ടുന്നു.. വിന്ഡോ ഡൌൺ ചയ്തു ഞൻ നോക്കി , ഒരു വെള്ള വസ്ത്രം വ്യക്‌തമായി
“എന്താ കുട്ടി ഇരുന്ന് ഉറങ്ങി പോയോ ”
“ആഹ് എസ് ഫാദർ ഇരുന്ന് മയങ്ങി പോയി ”
“ഓരോന്ന് ഓർത്തു ഇരുന്ന് കാണും ഇല്ലേ ? മഹ്മ് ഇന്നായിരുന്നല്ലേ ആ ദിവസം…. ഓക്കെ, അപ്പോൾ കാണാൻ പോകുന്നില്ലേ അതോ കണ്ടുവോ ?”
“നോ ഫാദർ അങ്ങൊട് പോകുവാ”
“അപ്പോൾ ഓക്കെ മൈ ചൈൽഡ്”… ” “പള്ളിക്കകത്തോട്ട് ഷെനിക്കുനിയില, നിങ്ങൾ അതിനൊക്കെ എതിരല്ലേ ”
“ഏയ് ഒരിക്കലുമില്ല ഫാദർ ”
“ഹഹ ചുമ്മാ പറഞ്ഞതാ നമുക്കൊക്കെ അറിയില്ലേ “..