ഞാൻ സിമിത്തേരിയിലേക്കു നടന്നു ചെന്നു…..
മനോഹരമായ ബോഗൺവില്ലകൾ പൂവിട്ടിരിക്കുന്നു.. ജമന്തികൾ ,ആസ്റ്റർ ,ഡേയ്‌സികൾ കല്ലറകൾക്ക് ചുറ്റും അതിമനോഹരമായ ആവരണം തീർത്തിരിയ്ക്കുന്നു .
പ്രവേശന കവാടങ്ങളിൻ പുണ്യാളന്മാരുടെ അതിമനോഹരമായ പ്രതിമകൾ നിരന്നു നിൽക്കുന്നു .. കല്ലറകൾക്ക് മുൻപിൽ കാവൽമാലാകമാരും,
നിറയെ മനുഷ്യർ മരിച്ചുകിടക്കുന്നു ,പിന്നെ മനുഷ്യരെന്നു കരുതിയവരും …
ജീവിച്ചിരുന്നപ്പോൾ മനുഷ്യർ തമ്മിൽ നിലനിന്നിരുന്ന പക്ഷാഭേതം ഞൻ ഇവിടെയും കണ്ടു.