അയാൾ ഒന്ന് മൂളിയ ശേഷം എന്നെ നോക്കി ഒന്നു ചിരിച്ചു. ഞാനും ചിരിച്ചു എന്നിട്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി അടുക്കളയിലേക്ക് ചെന്നു.
ഉച്ചക്കത്തെക്ക് ഉള്ള ചോറും കറികളും ഉണ്ടാക്കിയ ശേഷം. ബാത്‌റൂമിൽ നിന്ന് വിസ്തരിച്ചൊരു കുളി പാസ്സാക്കി.
ഉച്ചയായോട് അടുത്തപ്പോഴേക്കും സെബാസ്റ്റ്യൻ എന്നു പേരുള്ള ഒരു ഡോക്ടറെം കൂട്ടി കൈമളേട്ടൻ വന്നു. സാറിനെ പരിശോദിച്ചു മരുന്നും കൊടുത്ത് ഒരു ഇഞ്ചക്ഷനും എടുത്തു. എന്നിട്ട് ഊണും കഴിഞ്ഞ് ഡോക്ടർ ഇറങ്ങി. മരുന്ന് അകത്തു ചെന്നതേ ക്ഷീണം കാരണം സാറു കിടന്നുറങ്ങി.
ഞാൻ പത്രം കഴുകാനായി അടുക്കളയിലേക്ക് പോയി. കുറച്ചു കഴിഞ്ഞു കൈമൾ അടുക്കളയിലേക്ക് കയറി വന്നു.
“മോളെ ”
ഞാൻ തിരിഞ്ഞു നോക്കി.
കൈമളേട്ടന്റെ കൈയിൽ ഒരു പൊതി നിറയെ തേൻമിട്ടായി.
“ഹായ്… തേൻമിട്ടായി… ”
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് തേൻ മിട്ടായി. ഞാൻ ആർത്തിയോടെ അത് വാങ്ങി.
“ടൗണിൽ പോയപ്പോ..മേടിച്ചതാ… മോൾക്ക് ഇഷ്ടാണോ.. ”
“ഇയ്യോ.. എനിക്ക് ഭയങ്കര ഇഷ്ടാ… തേൻമിട്ടായി… ”
ഞാൻ പൊതിയിൽ നിന്നും ഒരണം എടുത്തു വായിലിട്ടു നുണഞ്ഞു.
കൈമൾ എന്നെ വളരെ അസ്‌ചര്യത്തോടെ നോക്കുന്നത് കണ്ടു.
“കൈമളേട്ടന് വേണോ… ”
ഞാൻ ഒരണം അയാൾക്ക് നീട്ടി. അയാൾ ചിരിച്ചോണ്ട് വാങ്ങി വായിലിട്ടു നുണഞ്ഞു.
ഞാൻ ആർത്തിയോടെ ബാക്കി എല്ലാം തിന്നു.
അയാൾ എന്നെ നോക്കി ഒന്നു ചിരിച്ച ശേഷം.
“ശെരി മോളെ… ഞാൻ പോയി തുണി ഒക്കെ.. മാറി… ഒന്നു… കുളിക്കട്ടെ ”
“ഹ്മ്മ് ”
തേൻമിട്ടായി തിന്നോണ്ട് തന്നെ ഞാൻ മൂളി.
അയാൾ അയാളുടെ റൂമിലേക്ക് പോയി.ശേഷം ഞാൻ പത്രങ്ങൾ എല്ലാം കഴുകി.
സാർ എഴുന്നേറ്റോ എന്നറിയാൻ ഞാൻ റൂമിലേക്ക് ചെന്നു എന്റെ ഒറ്റമൂലിയുടെ ഗുണമാണോ അതോ ഡോക്ടറിന്റെ ഇംഗ്ലീഷ് മരുന്നിന്റെ ഗുണമാണോ എന്നറിയില്ല. അയാളുടെ നെറ്റിയിലും ശരീരത്തും ചൂട് കുറഞ്ഞിരുന്നു.പക്ഷെ ആള് നല്ല മയക്കത്തിൽ ആയിരുന്നു.
ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു.
സാറിന്റെ റൂം ഒക്കെ ഒന്നു വൃത്തി ആക്കിയാലോ എന്നോർത്ത് വൃത്തി ആകാൻ തുടങ്ങി. ബുക്കുകൾ എല്ലാം അടുക്കി വച്ചോണ്ടിരുന്നപ്പോൾ ആണ് ഞാൻ അത്