തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]

Posted by

ശ്രെദ്ധിക്കുന്നത് ബുക്കിന്റെ ഓക്കേ അടിയിലായി എന്തോ വച്ചിരിക്കുന്നു.ഞാൻ ബുക്കുകൾ എല്ലാം മാറ്റി അതെന്താ എന്ന് നോക്കി … അതൊരു ഫോട്ടോ ആണെന്ന് തോന്നി.. ഞാൻ അതു വെളിയിൽ എടുത്തു.. ഒരു പെൺകുട്ടിയുടെ ഫോട്ടോ .. പാവാടയും ബ്ലൗസും ഇട്ടു നല്ല സുന്ദരി ആയ ഒരു ഇരുപത്തിനടുത്തു പ്രായം തോന്നിക്കുന്ന ഒരു പെണ്ണിന്റ പഴയ ഫോട്ടോ.

ഞാൻ അതു മേശ പുറത്തു വച്ചിട്ട് ബാക്കി പണികൾ എല്ലാം ചെയ്തു തീർത്തു.

“ഇതാരായിരിക്കും ”
“ഇങ്ങേരുടെ… മകള്… വല്ലോം… ആയിരിക്കുവോ…? ”
“ഏയ്‌…മകൾ ആയിരിക്കില്ല… ഇതൊരു… പഴയ ഫോട്ടോ… അല്ലെ… ”

“പിന്നെ ആരായിരിക്കും ഇത് ”

എന്റെ മനസ്സിൽ ചോദ്യങ്ങൾ അലയടിച്ചുയർന്നു.

“കൈമലേട്ടനോട് ചോദിച്ചു നോക്കാം ചിലപ്പോ അങ്ങേർക്ക് അറിയിരിക്കാം.. ”

ഞാൻ മുറിയിൽ നിന്നിറങ്ങി കൈമളിന്റെ മുറിയിൽ ചെന്ന് കൊട്ടി.

“കൈമളേട്ടാ… കൈമളേട്ടാ.. ”

“ആഹാ… മോളെ… ദേ… വരുവാ… ”

കുറച്ചു കഴിഞ്ഞു അയാൾ വാതിൽ തുറന്നു. ആള് നന്നായി വിയർത്തു ഇരിക്കുന്നു എന്നെ നോക്കി ഒരിളിച്ച ചിരി ചിരിച്ചു.

“എന്താ.. മോളെ… ”

“ഇയാൾ…. എന്താ…ഇങ്ങനെ… വിയർത്തിരിക്കുന്നെ…? ഇയാൾ ഇതിനകത്ത് എന്തു ചെയ്യുവായിരുന്നു ഇത്രക്ക് വിയർക്കാൻ ” എന്റെ മനസ്സിൽ ചോദ്യം ഉയർന്ന.ഞാൻ അത് ചോദിക്കാൻ നിന്നില്ല.

“കൈമളേട്ടാ… ഇതാരാ… ” ഞാൻ അയാളെ ഫോട്ടോ കാണിച്ചു കൊടുത്തു.

അയാൾ ഫോട്ടോ കൈയിൽ വാങ്ങി മുഖത്തേക്ക് അടുപ്പിച്ചു പിടിച്ചു നോക്കി.

“ഇത് മോൾക്ക് എവിടുന്നു കിട്ടി ”

കാര്യം എന്തോ ഉള്ളപോലെ എനിക്ക് തോന്നി ഞാൻ അയാളുടെ റൂമിന്റെ ഉള്ളിലേക്ക് കയറി.

“അതൊക്ക… കിട്ടി.. കൈമളേട്ടന് ഇതാരാണ് എന്നറിയാമോ ”

“ആം…അറിയാം.. മോളെ… ഇതാണ്…റോസി ..”

“ആരാ… ഈ… റോസി ”

Leave a Reply

Your email address will not be published. Required fields are marked *