“കൈമളേട്ടാ.. പറ …അറിയാൻ… ഉള്ള.. ആഗ്രഹം… കൊണ്ടല്ലേ ”
ഞാൻ അയാളുടെ കൈയിൽ കയറി പിടിച്ചു ഒന്നു കെഞ്ചി. സംഭവം ഏറ്റു
“മ്മ്മ്… പറയാം ”
“വാ ഇവിടെ ഇരുന്നു പറ ”
ഞാൻ അയാൾക് ബെഡ് ചൂണ്ടി കാണിച്ചു കൊടുത്തു. ഞാനും അയാളും ഇരുന്നു.
“ഇനി പറ ”
“പണ്ട്… നമ്മുടെ സാറിന് ഒരു 21 വയസുള്ളപ്പോഴാണ് സാറും സാറിന്റെ അച്ഛനും അമ്മയും കൂടി ഈ ബംഗ്ലാവ് വാങ്ങി ഇങ്ങോട്ട് മാറുന്നത്..”
“ഹ്മ്മ് ”
“എന്റെ അച്ഛൻ.. ആയിരുന്നു.. അപ്പൊ ഇവിടുത്തെ കാര്യസ്ഥൻ..കൂടെ ഞാനും.. ”
“ഹ്മ്മ് ”
“അന്ന് ഇവിടെ പറമ്പിൽ പണിക്ക് വരുന്ന ഒരാളുണ്ടായിരുന്നു… അയ്യോ… മോളെ.. അയാളുടെ… പേര്… ഞാൻ… ഓർക്കുന്നില്ല… അഹ്… അയാളുടെ…മകളാണീ.. റോസി..അതി സുന്ദരി ആയ റോസിയെ കണ്ടപ്പോൾ തന്നെ നമ്മുടെ സാറിന് ഇഷ്ടമായി തിരിച്ചവൾക്കും. സാറും അന്ന് കാണാൻ ഒട്ടും മോശം ഒന്നും അല്ലാരുന്നു കേട്ടോ… അങ്ങനെ അവർ തമ്മിൽ ഇഷ്ടത്തിലായി ”
“എന്നിട്ട് ”
“അവരുടെ ഇഷ്ടം കൂടുതൽ വളർന്നു… റോസിക്ക്…വയറ്റിലുണ്ടായി… ”
“അയ്യോ… എന്നിട്ടോ..? ”
കൈമൾ പറഞ്ഞോടിരുന്നതിന്റെ ഇടക്ക് എന്നെ മുതലെടുക്കാൻ നോക്കി. കൈ എടുത്തു എന്റെ കാലിന്റെ മുട്ടിൽ വച്ചു. ഞാൻ കാര്യം കാണാൻ വേണ്ടി അതു കണ്ടില്ല എന്ന് നടിച്ചു.
“എങ്ങനെയോ ഈ കാര്യം സാറിന്റെ അച്ഛന്റെ ചെവിയിൽ എത്തി.. അയാൾ..വെറുതെ… ഇരുന്നില്ല…കാര്യം… റോസിയുടെ… അച്ഛനെ.. അറിയിച്ചു. ”
“എന്നിട്ടോ ”
“സാറിനേം ബലമായി സാറിന്റെ അച്ഛൻ ഇവിടുന്ന് കൂട്ടികൊണ്ടു പോയി..വീട്ടു…തടങ്കലിലാക്കി ”
“അപ്പൊ… റോസിയോ … ”
“അവൾ ഒരു പെൺ കുഞ്ഞിന് ജന്മം കൊടുത്തു..എന്നാ… കേട്ടെ.. ”
“സാർ… പിന്നെ… റോസിയെ… കണ്ടിട്ടില്ലേ… ”
“അതുകഴിഞ്ഞു.. കുറച്ചു നാൾക്ക് ശേഷം.. സാർ…റോസിയെ അന്വഷിച്ച ഇവിടെ വന്നായിരുന്നു… പക്ഷെ… അപ്പോഴേക്കും… റോസിയും… കുടുംബവും… ഇവിടുന്ന്… സ്ഥലം… മാറി… പോയിരുന്നു… ”