കെട്ടിലമ്മ
Kettilamma | Author : Rishi
ഞാൻ നീലകണ്ഠൻ. എൺപത്തിയെട്ടു വയസ്സു കഴിഞ്ഞു. എനിക്കിന്ന് പല സംസ്ഥാനങ്ങളിൽ പടർന്നു കിടക്കുന്ന ബിസിനസ്സുകളുണ്ട്. മക്കളും കൊച്ചുമക്കളുമുണ്ടെങ്കിലും ഞാൻ തെരഞ്ഞെടുത്ത പ്രൊഫഷനലുകളാണ് എന്റെ സാമ്രാജ്യം നടത്തുന്നത്.
ലക്ഷ്മീ… ഞാൻ വിളിച്ചു.
സാർ…എന്താണ് വേണ്ടത്? നിമിഷങ്ങൾ… അവളെത്തി. നാല്പതിലെത്തി നിൽക്കുന്ന കൊഴുത്ത പെണ്ണ്. അവളാണ് ഞാനിവിടെ ഉള്ളപ്പോഴെല്ലാം വീടും എന്നെയും നോക്കുന്നത്.
ഒരു ഡബിൾ ലാർജ് വിസ്കി, സോഡ, കപ്പലണ്ടി (ഉപ്പു ചേർത്ത് പുഴുങ്ങിയതാണ് കേട്ടോ).
അവൾ നിമിഷങ്ങളിൽ പറഞ്ഞ പദാർത്ഥങ്ങൾ ഹാജരാക്കി. ചാഞ്ഞവെയിൽ വിസ്കിയുടെ പൊന്നിലിത്തിരി ചോരയലിയിച്ചു. ഒരു നല്ല വലി. ആഹാ… സുഖം. എന്താണെന്നറിയില്ല സാധാരണ പിന്നിലേക്കു തിരിഞ്ഞുനോക്കാറില്ലെങ്കിലും ഇപ്പോൾ ജീവിതത്തിന്റെ തുടക്കത്തിലെ ചില ഏടുകൾ സ്വയം മറിഞ്ഞ് കണ്മുന്നിലൂടെ ഓടുന്നു.
നീലാ…വിറകുവെട്ടിക്കൊണ്ടിരുന്ന എന്നെ അമ്മായി വിളിച്ചു.
ഫോർത്ത് ഫോം വരെ നന്നായി പഠിച്ചതാണ് ഞാൻ. പക്ഷേ അച്ഛന്റെ മരണം ഞങ്ങളെ… അമ്മയും ഞാനും… ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. മൂത്ത പെങ്ങളുണ്ടായിരുന്നു. കല്ല്യാണമായപ്പോൾ അവൾക്ക് അച്ഛൻ ഞങ്ങളുടെ തെങ്ങിൻപുരയിടം എഴുതിക്കൊടുത്തിരുന്നു. അവൾടെ കെട്ടിയവൻ ഒരു പലചരക്ക് കട നടത്തുന്നു. താമസിക്കുന്ന മഴയത്ത് ചോരുന്ന ഓലമേഞ്ഞ കൊച്ചുവീടും പത്തുസെന്റും മാത്രമായി ഞങ്ങൾക്ക്. ചേച്ചിയാണെങ്കിൽ ഞങ്ങളെ തിരിഞ്ഞുനോക്കിയതുപോലുമില്ല. അവൾക്കത് കുറച്ചിലായിരുന്നു. എന്തിനധികം, ഇരപ്പാളികളായ അമ്മയേയും അനിയനേയും അവൾ ഭർത്താവിന്റെ വീട്ടിലെ ഒരടിയന്തിരത്തിനോ, വിവാഹത്തിനോ ക്ഷണിച്ചില്ല. അഭിമാനിയായ അമ്മ അതൊന്നും ഗൗനിച്ചുമില്ല.