നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]

Posted by

ഗവണ്മെന്റ് കോളേജിൽ ചേരാനുള്ള മാർക്ക് ഡിഗ്രിക്ക് ഇല്ലാത്തത് കൊണ്ടായിരുന്നു എനിക്ക് അവിടെ ചേരേണ്ടി വന്നത്. ഒരു വർഷത്തെ പഠനമുള്ളു എന്ന് പറഞ്ഞിട്ട് കാര്യമില്ല ഭയങ്കര ഫീസ് ആയിരുന്നു അവിടെ.
മാമന്മാരും മുത്തശ്ശിയും വീണ്ടും സഹായവുമായി വന്നപ്പോൾ ആ പ്രശ്നവും തീർന്നു.
അങ്ങനെ എന്റെ ആദ്യ ദിവസമായിരുന്നു ആ കോളേജിൽ. തരക്കേടില്ലാത്ത ഒരു ക്യാമ്പസ്. ഒരു ഹാൾ പോലത്തെ വലിയ ക്ലാസ്സ് റൂം.
ഒരു നൂർ കുട്ടികളെങ്കിലും അവിടെ ചേർന്നിട്ടുണ്ട്. ഞാൻ ഇംഗ്ലീഷ് ആണ് മെയിൻ എടുത്തത്. എന്റെ കൂടെ പഠിക്കുന്ന കുട്ടികളിൽ തൊണ്ണൂറ് പേരും പെൺകുട്ടികൾ ആയിരുന്നു. ഞാനടക്കം ഒരു പത്ത് ആൺകുട്ടികളെ ഉണ്ടായിരുന്നുള്ളു.
ഞങ്ങളെ ആ വലിയ ക്‌ളാസിലെ എല്ലാ കുട്ടികളേം പരിചയപ്പെട്ട് വരാൻ തന്നെ ഒരാഴ്ച എടുത്തു. എല്ലാ ഇടത്ത് പോയാലും കാണുമല്ലോ നമുക്ക് പറ്റിയ ഒരു കമ്പനി, അതായിരുന്നു ഞാൻ അനു എന്ന് വിളിക്കുന്ന “അനുരാധ”ഒരു വായാടി. അവൾക്ക് ശെരി എന്ന് തോന്നുന്ന കാര്യം ആരുടേം മുഖത്ത് നോക്കി പറയുന്ന പ്രകൃതം.
ഞങ്ങൾ പെട്ടെന്ന് തന്നെ ഫ്രണ്ട്‌സ് ആയി. അവളെ കാണാൻ നല്ല ചന്ദമായിരുന്നു.സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും അവളുടെ കവിളിൽ നുണക്കുഴി വിടരും. ശെരിക്കും പറഞ്ഞാൽ സിനിമാനടി നിക്കി ഗൽറാണിയെ പോലെ..
ഞങ്ങളുടെ കൂടെ പഠിക്കുന്ന പെൺകുട്ടികളിൽ ഒരു പകുതിയിലധികം  പെണ്കുട്ടികളുടേം കല്യാണം കഴിഞ്ഞതായിരുന്നു. മറ്റു ചില കുട്ടികളുടെ വിവാഹം ഉറപ്പിച്ചവയും ഉണ്ടായിരുന്നു.
അനുവിന്റെ കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ല. അവളെ പിടിച്ച് കെട്ടിക്കുമോ എന്ന് പേടിച്ചാണ് അവൾ വേഗം ഈ കോഴ്‌സിന് ചേർന്നത്  തന്നെ.അല്ലാതെ ടീച്ചർ ആകാനുള്ള താല്പര്യം കൊണ്ടൊന്നുമല്ല.
എല്ലാ കോളേജിലും സ്‌കൂളിലുമൊക്കെ ആൺ കുട്ടികളുടെ  നോട്സൊക്കെ പെൺകുട്ടികളാണ് എഴുതി കൊടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഇവിടെ നേരെ തിരിച്ചാണ് അവളുടെ നോട്സും അസൈന്മെന്റും റെക്കോർഡും എല്ലാം ഞാൻ എഴുതി കൊടുക്കണം. ഇല്ലെങ്കിൽ പിന്നെ എനിക്ക് അവിടെ ഇരിക്കാൻ കഴിയുമായിരുന്നില്ല.
അങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അവളേ നല്ല ഇഷ്ടമായിരുന്നു, ഒരു ബെസ്ററ് ഫ്രണ്ട് എന്ന നിലയിൽ. തിരിച്ചും അവൾക്ക് അങ്ങനെ തന്നെ.
ഒരു ദിവസം ഒരു ഞായറാഴ്ച ഞാൻ ചുമ്മാ വീട്ടിലിരിക്കുമ്പോൾ രാവിലെ തന്നെ രവി എന്നെ തേടി വീട്ടിൽ വന്നു. കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഞങ്ങളുടെ പഴയ സൗഹൃദം പുതുക്കി.
” എന്തൊക്കെയുണ്ടാളിയാ വിശേഷം..
“സുഖം. കോളേജ് കഴിഞ്ഞ് ഇപ്പൊ ഏഴു മാസായി, ഇപ്പഴല്ലേ നിനക്ക് ഇങ്ങോട്ടേക്ക് ഇറങ്ങാൻ സമയം കിട്ടിയത്.”
“എന്ത് ചെയ്യാനാടോ കോളേജ് കഴിഞ്ഞപ്പോ തന്നെ അച്ഛൻ പിടിച്ച് എന്നെ ബിസിനസും മറ്റും ഏല്പിച്ചു , അതിൽ നിന്നൊന്ന് ഊരി പോരാൻ നോക്കിയാൽ നടക്കണ്ടേ..”
“പിന്നെ ഇപ്പഴെന്താ ഇങ്ങോട്ടിറങ്ങിയേ..?”

Leave a Reply

Your email address will not be published. Required fields are marked *