💞എന്റെ കൃഷ്ണ 08 💞 [അതുലൻ ]

Posted by

….💞എന്റെ കൃഷ്ണ 8💞….
Ente Krishna Part 8 | Author : AthulanPrevious Parts


രാവിലെയുളള  തണുപ്പിലൂടെ  വണ്ടിയുടെ  ഗ്ലാസ്സ് തുറന്നിട്ട്‌ ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്….

മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി….

അജയൻ ചേട്ടൻ കട തുറന്ന്  പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്….

ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി…….. അങ്ങേരുടെ  കൈവീശിയുളള വരവ്വ്  കണ്ടാൽ തന്നെ  എതിരെ വരുന്നവർ പേടിച്ചിട്ട്  സൈഡിലോട്ട് മാറിനിക്കും😆….

അങ്ങനെയാണ് പുളളിയുടെ നടപ്പ്……കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്…….

കോപ്പറേഷൻ ചേച്ചിമാർ  റോഡ്സൈഡ് ഒക്കെ അടിച്ചു വൃത്തിയാക്കിക്കൊണ്ടൊരിക്കുന്നു….

അങ്ങനെ കാഴ്ചകളൊക്കെ കണ്ട്   കൊടുങ്ങലൂർ ടൗണിൽ എത്തി…. ഒട്ടും തിരക്കില്ലാത്ത സമയമായതു കൊണ്ട് വേഗം വണ്ടി അമ്പലത്തിന്റെ ഗ്രൗണ്ടിലേക്ക് കയറ്റി……..

ആനകൾ ഒരു മൂന്നെണ്ണം പറമ്പിൽ  നിൽപ്പുണ്ട്……

കൊച്ചുമോനെ ആനയെ കാണിക്കാൻ കൊണ്ടുവന്ന അപ്പൂപ്പനും,  അമ്പലത്തിൽ തൊഴുകാൻ വന്നവരും ഒക്കെ ആനയുടെ ചൂരും പിടിച്ചു

നിൽപ്പുണ്ട്……..അത് മലയാളി ആണോ….. ചെണ്ടകൊട്ട് കേട്ടാൽ നോക്കും… ആനയെ കണ്ടാൽ നിൽക്കും…. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ് 😌…..

 

ആഹ് അങ്ങനെ വണ്ടി പാർക്ക്‌ ചെയ്തതും,  ഞാനൊഴികെ

അമ്മയും, കിച്ചൂസും, അമ്മുവും  ചെരുപ്പൊക്കെ കാറിൽ തന്നെ ഊരിയിട്ടിട്ട്  നേരെ ക്ഷേത്രനടയിലേക്ക് നടന്നു….. അമ്മയാണ് ആദ്യം നടക്കുന്നത്….   അമ്മൂസ്  ആകട്ടെ  പാട്ടുപാവാട നിലത്തിഴയാതെ  ശ്രദ്ധിച്ചു  പിടിച്ചാണ് നടപ്പ്……..പിന്നാലെ മുടി ഒന്നുകൂടി വിടർത്തിയിട്ട്  എന്റെ കിച്ചുപെണ്ണും……. 😊

 

നമ്മൾ പിന്നെ എന്നും അവസാനം ആണല്ലോ…… വണ്ടി ലോക്ക് ചെയ്ത് ഒക്കെ വരുമ്പോ ടൈം എടുക്കും…..

എന്നെ ഒപ്പം കാണാത്തത്  കൊണ്ടാവണം കിച്ചു  തിരിഞ്ഞ്    എന്നെയൊന്ന്  നോക്കി…….😊

Leave a Reply

Your email address will not be published. Required fields are marked *