“അച്ഛാ അമ്മേ ഞാൻ കല്യാണം കഴിച്ചു ” എന്ന് പറഞ്ഞ ഏട്ടനെ ഞാൻ ഇപ്പോഴും ഓർക്കുന്നു🤣🤣🤣.
അത് കണ്ട് ദേഷ്യപ്പെട്ട് .അകത്തേക്ക് പോയ അമ്മയെ അച്ഛനടക്കം എല്ലാവരും പേടിയോടെയാണ് നോക്കിയത്😱 . മിക്കവാറും ഇന്നത്തോടെ ഏട്ടന്റെ കാര്യത്തിൽ തീരുമാനം ആകും എന്ന് ഏതാണ്ടൊക്കൊ ഞാൻ ഉറപ്പിച്ചു. “തെക്കേത്തൊടിയിലെ മാവ് മുറിക്കേണ്ടി വരുമോ അച്ഛാ😬 ” ഞാൻ അച്ഛനോട് അടക്കത്തിൽ ചോദിച്ചു. അച്ഛൻ…..”വേണ്ടി വരില്ല കണ്ണാ ”
”അതെന്താ ”
അച്ഛൻ…..” നിന്റെ അമ്മ ഭദ്രകാളി ആയാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാകില്ല…. പിന്നെ എന്തിനാ മാവ് മുറിക്കുന്നത് 😵😵😵”
അച്ഛൻ പറഞ്ഞത് കേട്ട് ഏട്ടന്റെ കാര്യം ഓർത്ത് ചിരി അടക്കാൻ ഞാൻ നന്നേ കഷ്ട്ടപ്പെടു 😆.
പക്ഷേ മാരാട്ട് തറവാട്ടിലെ സ്നേഹത്തിന്റെ നിറകുടമായ ലക്ഷ്മിക്കുട്ടി തിരികെ വന്നത് കൈയിൽ നിലവിളക്കും ആയിട്ടായിരുന്നു. അഞ്ചു വിന്റെ കൈകളിലേക്ക് അമ്മ വിളക്ക് കൊടുത്തിട്ട് വലതു കാല് വച്ച് കയറി വാ മേളേ എന്ന് പറഞ്ഞു😘😍😚.
അങ്ങനെ എയ്ഞ്ചൽ എന്ന അഞ്ചു മാരാട്ട് തറവാട്ടിലെ രണ്ടാമത്തെ മരുമകളായി. അപ്പോഴും ഞങ്ങൾക്കൊക്കെ സശയം ആയിരുന്നു ഇതെങ്ങനെ നടന്നു എന്ന്. നടന്ന കാര്യങ്ങൾ ഒക്കെ അഞ്ചു തന്നെയാണ് പറഞ്ഞത്. പറഞ്ഞ് കഴിഞ്ഞ് പെട്ടിക്കരഞ്ഞ 😭😭അഞ്ചു വിനെ അമ്മ കെട്ടിപ്പിടിച്ച് മാറോടു ചേർത്ത് പറഞ്ഞു മാരാട്ട് തറവാട്ടിലെ മരുമകൾ ഒന്നിന്റെ പേരിലും ഇനി കരയേണ്ടി വരില്ല എന്ന് . എന്ത് ചെയ്യണം എന്നറിയാതെ നിന്ന സിദ്ധു ഏട്ടന്റെ അടുത്ത് ചെന്ന് അച്ചൻതോളിൽ തട്ടി പറഞ്ഞു ”എന്റെ മകനെക്കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന്😌 ”
അഞ്ചു വിനെ ആശ്വസിപ്പിച്ച് കൊണ്ട് തന്നെ അമ്മ ഏട്ടനോട് പറഞ്ഞു ” സിദ്ധു എന്റെ മകളെയും കുടുംബത്തിനേയും പറഞ്ഞു പറ്റിക്കുകയും അപമാനിക്കുകയും ചെയ്തവനെ നാളെ സൂര്യൻ അസ്ത്തമിക്കുന്നതിനു മുൻപ് ഇവളുടെ കാൽക്കീഴിൽ കാണണം എന്ന് ”
ആ ബെസ്റ്റ് തല്ലിയിട്ട് വരാൻ പറഞ്ഞാ കൊന്നിട്ട് വരുന്ന ടീമാ😲😲😲- ഞാൻ മനസ്സിൽ പറഞ്ഞു
കേട്ട പാതി സിദ്ധു ഏട്ടൻ കാറ്റു പോലെ തറവാടിന്നു പുറത്തെ ഗ്യാരേജിലേക്ക് പോയി, ഞാനും ജയേട്ടനും ജാനകി ഏട്ടത്തിയും കൂടി പുറത്തു ചെന്ന് നോക്കുമ്പോൾ The Beast എന്ന് ഓമന പേരിട്ടിട്ടുള്ള Black Landcruier 🚙പതിനെട്ടാമത്തെ അടവായ പൂഴിക്കടകം പറത്തിക്കോണ്ട് മുറ്റത്തൂടെ ചീറിപ്പാഞ്ഞ് പോണത് കണ്ടു. ഞങ്ങൾ ആ കാഴ്ച്ച നോക്കിനിൽക്കെ ജയേട്ടൻ പറഞ്ഞു.
” ആ ചെറുക്കന്റെ പൊടി എങ്കിലും ബാക്കി കിട്ടിയാ മതിയായിരുന്നു😐 ”
അത് കേട്ട് ഞാൻ പുഞ്ചിരിച്ചു😄.
ഏട്ടത്തിയുടെ മുഖത്ത് അൽപ്പം പരിദ്രമം ഉണ്ട്😮.
പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും അവന്റെ കൂടെ ഓടിപ്പോയ പെണ്ണും🙁🙁( തുടരും)