അഹ് ചോദ്യത്തിന് ശാലിനിയുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു…. ശാലിനി അവിടെ മിണ്ടാതെ അവനെ നോക്കി നിന്നു…
കിഷോർ : നീതുവിന് ഈഗോ ആണ് അവളുടെ ശത്രു നല്ല രീതിയിൽ ജീവിക്കുന്നതിനുള്ള ഈഗോ… പക്ഷെ ശാലിനി നീ എന്തിനാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്…….
കിഷോർ അങ്ങനെ പറഞ്ഞപ്പോൾ ശാലിനിക്ക് വല്ലാതെ ഫീൽ ആയി..
ശാലിനി : അവൾ എന്റെ ഫ്രണ്ട് ആണ് അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും അവളുടെ സന്തോഷമാണ് എനിക്ക് വലുത്…..
കിഷോർ : ഫ്രണ്ട് ആണെന്ന് കരുതി നിന്റെ ജീവിതം നശിപ്പിച്ചുകൊണ്ടാണോ ഇങ്ങനെ നടക്കുക… ഇതു കൊണ്ട് നിനക്ക് എന്താണ് ലാഭം…..
ശാലിനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല
(അവൾ ഒരുനിമിഷം ആലോചിച്ചു ഇവൻ പറയുന്നത് ശെരിയാണ് )…..
ശാലിനി : എനിക്ക് അറിയില്ല ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം എന്നാലും നീതു അവൾ എന്റെ ഫ്രണ്ട് അല്ലെ????
കിഷോർ : ആയിരിക്കും പക്ഷെ ഒരാളെ ഇങ്ങനെ ഒക്കെ ടോർച്ചർ ചെയ്ത് സന്തോഷികളാണോ നിങ്ങളുടെ ഫ്രണ്ട്ഷിപ്……
എന്റെ എല്ലാം അവൾ കൈക്കലാക്കി ഇപ്പൊ ഞാൻ വെറും വേസ്റ്റ് ആണ്.. എനിക്ക് ഈ ജീവിതം തന്നെ മടുത്തു.. ഒരു സന്ദർഭം കിട്ടിയാൽ ഞാൻ ഉറപ്പായും ആത്മഹത്യ ചെയ്യും….. (കിഷോർ കരഞ്ഞു കൊണ്ട് ഇതൊക്കെ പറഞ്ഞു )…
കിഷോറിന്റെ വാക്കുകൾ കേട്ട് ശാലിനിക്ക് നല്ല രീതിയിൽ വിഷമം ആയി…. താൻ ചെയ്യുന്നത് തെറ്റാണ് എന്നാ ബോധം ശാലിനിക്ക് വന്നു….
ശാലിനി : കിഷോർ ഞാൻ എന്താണ് ചെയ്യേണ്ടത്…? എനിക്ക് അവളുടെ കൂടെ നിൽക്കാൻ അല്ലെ പറ്റൂ… (വിഷമത്തോടെ പറഞ്ഞു )..
കിഷോർ : ശാലിനി തനിക്കെന്നെ സഹായിക്കാൻ പറ്റുമോ.??
ശാലിനി : നീ എന്താ ഉദ്ദേശിക്കുന്നത് അവളെ ചതിക്കനോ?? അത് നിന്റെ മനസ്സിൽ ഇരിക്കാതെ ഉള്ളു …
കിഷോർ : അവളെ ഞാൻ ഒരിക്കലും ചതിക്കില്ല അവൾ എന്റെ ഭാര്യ ആണ്. എനിക്ക് അവളെ നേരയാക്കണം….
ശാലിനി : എങ്ങനെ നേരെയാക്കാൻ??
കിഷോർ : അവളുടെ സ്വഭാവം മുഴുവനായി മാറ്റണം അവളെ നല്ല ഒരു ഭാര്യ ആക്കണം….
ശാലിനി : നീ അവളെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് ഉറപ്പ് തന്നാൽ ഞാൻ നിന്നെ സഹായിക്കാം….
കിഷോർ : ഞാൻ ഉറപ്പ് തരുന്നു ശാലിനി ഞാൻ അവളെ ഒരിക്കലും ഉപേക്ഷിക്കില്ല….
ശാലിനി : ഓക്കേ എന്നാൽ നീ പറ ആദ്യം എന്താണ് നമ്മൾ ചെയ്യേണ്ടത്…..???