ഇവിടെ അങ്ങനെയ ഏതുസമയത്തും ഉറക്കം മാത്രം ഇത് സബ് ജയിൽ ആയതുകൊണ്ട് ഇവിടെ ജയിൽ പുള്ളികൾക് പണിയൊന്നുമില്ല ഭക്ഷണം കഴിക്കാനും ബാത്‌റൂമിൽ കയറാനുള്ള സമയം കണ്ടത്തിയാൽ മാത്രം മതി ഉണരുക തിന്നുക ഉറങ്ങുക..
ഞാൻ B സെല്ലിലാണ് ഉള്ളത് ഇതാണ് ഈ ജയിലിലെ ഏറ്റവും വലിയ സെല് ഇതിനകത്ത് ഇപ്പോൾ 14 പേരുണ്ട് ആദ്യം വന്നദിവസം 18 പേരുണ്ടായിരുന്നു. അബ്ബാസികയാണ് ഈ സെല്ലിലെ മെയിൻ എല്ലാവർക്കും ഇഷ്ടമാണ് ഒരു നല്ല കലാകാരനും കൂടിയാണ് അദ്ദേഹം, രാത്രി ആയാൽ അബ്ബാസികന്റെ നാടൻ പാട്ടും ഒന്നിച്ചുള്ള പാത്രം വെച്ചുള്ള മുട്ടും ഗംഭീരം സമയം പോവുന്നതറിയത്തില്ല. അബ്ബാസിക്കനെ ആദ്യം കാണുബോൾ പേടിയായിരുന്നു ആദ്യദിവസം തന്നെ എന്നെ റാഗിംഗ് ചെയ്ത ആളാണ്. പിന്നെ അബ്ബാസിക്കന്റെ കഥകൾ കേട്ടപ്പോൾ സങ്കടം തോന്നി അയാളെ ആരോ ചതിച്ചതാണ് ദുബായ്ലേക്ക് കഞ്ചാവ് കടത്താൻ നോക്കിയതിനു അവിടെത്തെ പോലീസ് പിടിച്ചിരുന്നു അവിടെത്തെ ജയിലിൽ രണ്ടു വർഷം കിടന്നു, വീട്ടുകാരും നാട്ടുകാരും ആരുടെയൊക്കെയോ കൈയും കാലും പിടിചാണ് കേസ് ഇല്ലാതാക്കി നാട്ടിലേക് കൊണ്ടുവന്നത്,
നാട്ടിലേക് എത്തിയ ദിവസം തന്നെ ഇവിടെത്തെ പോലീസും പിടിച്ചു അതും എയർപോർട്ടിൽ വെച്ചുതന്നെ പഴയ ഒരു അടിപിടി കേസിന്റെ പേരിൽ അദ്ദേഹം നാല് മാസത്തോളമായി ഇവിടെ ഈ ആഴ്ച ജാമ്യം കിട്ടുമെന്നാണ് പറഞ്ഞത്, ഇത് തന്നെയാണ് ഞാൻ വന്നദിവസം മുതൽ പറയുനുള്ളതും. പിന്നെ ഉള്ളത് ദിവാകരേട്ടൻ ആളെ കാണാൻ റൗഡി ലുക്കുണ്ട് എന്നെ ആദ്യ ദിവസം തല്ലിയത് ഇയാളാണ്. ഇയാളുടെ കേസ് എന്താണെന്നു അറിഞ്ഞപ്പോൾ ഈ നയിന്റെമോനെ തല്ലി കൊല്ലാനുള്ള ദേശമുണ്ടായിരുന്നു.. ‘കള്ളൻ ദിവാകരൻ’ മോഷണമാണ് അയാളുടെ തൊഴിൽ, ഈ ആരോഗ്യം വെച്ചിട്ടെന്തിനാ ഇയാൾ കക്കാൻ പോകുന്നത് വല്ല കൂലിപണിയെടുത്ത ജീവിച്ചൂടെ.
പിന്നെ ഉള്ളത് കഞ്ചാവ് കേസ് പ്രതി കൊല്ലകാരൻ ശബീൽ ഇവന്റെ സാഹിത്യവും കഥകളും എല്ലാം വേറെ ലെവലാണ് ചില സമയങ്ങളിൽ എനിക്ക് തോന്നാറുണ്ട് ഈ കഞ്ചാവടിക്കുന്നവർ മൊത്തം ബുദ്ദിജീവികളാണോയെന്നു.
പിന്നെ ഒരാളുണ്ട് അയാളുടെ പേര് എനിക്കറിയത്തില്ല ഒരു മിണ്ടാപ്രാണി അബ്ബാസിക്ക അയാൾക് ഇട്ട പേര് ‘റപ്പായി’ എന്നാണ് അതുപോലെയാണ് തീറ്റ. ഞാൻ കേട്ടിട്ടുള്ള അയാളുടെ ശബ്‌ദം ഭക്ഷണം കഴിച്ചതിനുശേഷമുള്ള തേക്കും പിന്നെ കോട്ടവായും. അയാൾ ഇവിടെ എത്തിയത് മദ്യ ലഹരിയിൽ വികലകനായ ലോട്ടറി കച്ചവടക്കാരനെ തല്ലിയ കേസിലാണ് ജാമ്യം കിട്ടേണ്ട കേസാണ് വീട്ടുകാർ ഇല്ലാത്തതു കൊണ്ട് ഇങ്ങനെ തിന്നും കിടന്നും ഹാപ്പിയായി കഴിയുന്നു..
പിന്നെ ഉള്ളത് ഒരു മുത്തച്ഛനാണ് പേര് അറിയത്തില്ല എല്ലാവരും മുത്തച്ഛൻ എന്നാണ് വിളിക്കാറ് സ്വന്തമായി ഉയർന്നു നിൽകാൻ കഴിവില്ലാത്ത ആളാണ് നല്ലവയസ്സാവും, വാറ്റ് ചാരായം കാച്ചിയ കേസിലെ പ്രതിയാണ് ഒരു കുപ്പി കുടിക്കാൻ വേണ്ടി സ്വന്തമായി ചക്കരയുടെ വാറ്റ് ചാരായം കാച്ചിയതാണ് ആരോ അടുത്തുള്ള വീട്ടുകാർ ഒറ്റികൊടുത്തു. അദ്ദേഹത്തിന്റെ പ്രായത്തെ മാനിചെങ്കിലും അദ്ദേഹത്തെ വെറുതെ വീടാമായിരുന്നു പാവം കാലിൽ നിന്ന് നീരുവെച് ചെലം ഒഴുകുന്നുണ്ട്. ഇയാൾക്ക് ഒരു മോളുണ്ട് തമിഴ് നാട്ടിലാണ് ഇതുവരെ കാണാൻ വന്നില്ല..