സെല്ലിന് പുറത്തു തന്നെ ബാലൻ സാർ ഉണ്ട് അയാളുടെ കുടവയറും ആ നോട്ടവും എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല
‘ബാലൻസാർ’ എന്നെ ആദ്യ ദിവസം ജയിലിലേക് കൊണ്ടുവന്നപ്പോൾ ഇയാൾക്കാണ് വാർഡൻ ഡ്യൂട്ടി ഉണ്ടായിരുന്നത് എന്നെ ശരീരം മുഴുവനും തപ്പി പരിശോധിച്ചത് ഇയാളാണ് അതും ഒറ്റ തുണിപോലും ഇല്ലാതെ എന്റെ ചന്തിക്കു പിടിച്ചുവരെ പരിശോധിച്ചിട്ടുണ്ട്.
ഞാൻ അയാളെ മൈൻഡ് ചെയ്യാതെ സെല്ലിനകത്ത് കയറി, കുറച്ചു കഴിഞ്ഞപ്പോൾ ആയാളും പോയി. അവരൊക്കെ കുളിച്ചു വരുന്നതേയുള്ളു.
ഇന്ന് സെല്ല് ക്ലീൻ ചെയ്യേണ്ട ഡ്യൂട്ടി എനിക്കാണ് രാവിലത്തെ ഭക്ഷണം (റൊട്ടിയും സബറൂമും) കഴിച്ചശേഷം മെല്ലെ ക്ലീൻ ചെയ്യണമെന്ന് കരുതിയതാ അപ്പോഴാണ് ബാലൻ പോലീസ് വന്നത്.
“അരുൺ ആരാ…”
ബാലൻ സർ ചോദിച്ചു..
“ഞാനാ സാറെ..”
“വേഗം ഡ്രസ്സ് ഒക്കെ ഇട്ടു റെഡിആയി നിൽക്ക്..”
എന്റെ ഓഞ്ഞ നോട്ടം കണ്ടിട്ടാവണം അയാൾതന്നെ പറഞ്ഞത് ഇന്നാണ് എന്റെ കേസ് പോലും.. അപ്പോഴാണ് തലക് പോയത് എന്റെ കേസിന്റെ കാര്യം.
ഡ്രസ്സ് ഒക്കെ ആക്കിയ ശേഷം മെല്ലെ ബാലൻ സാറിനെ പോയി കണ്ടു എന്നിട്ടും അയാളുടെ ഓഞ്ഞ നോട്ടത്തിനു ഒരു മാറ്റവുമില്ല.
എന്നെ കൊണ്ടുപോവാൻ രണ്ടു പോലീസുകാർ വന്നിട്ടുണ്ട് അവരോടൊപ്പം ഞാൻ ഇറങ്ങി, എന്റെ ബോഡിഗാർഡ്സിനെ പോലെ ഇടതും വലതുമായി അവരുണ്ട് ഒരു ലോക്കൽ ബസ്സിലാണ് യാത്ര രാവിലെ ആയതു കൊണ്ട് സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളുമുണ്ട് എല്ലാവരും എന്നെ നോക്കികൊണ്ടിരിക്കുന്നു അവരുടെ വിചാരം ഞാൻ ഏതോ തീവ്രവാദിയാണെന്നാണ് അതുപോലെയാണ് നോട്ടം. സീറ്റിൽ ഇരുന്നിട്ടുണ്ടായിരുന്നു കോളേജ് പയ്യനെ എഴുന്നേൽപ്പിച്ചു എനിക്ക് ഇരിക്കാനുള്ള സീറ്റ് തന്നു. രണ്ടു പോലീസ്കാർ എനിക്ക് കാവലായി പോസ്റ്റ് പോലെ നില്കുനുണ്ട്.
ബസ് ഇറങ്ങിയ ശേഷം കുറച്ചു നടക്കാനുണ്ട് കോടതിയിലേക്ക്. എന്നെയും കാത്തു കോടതി വരാന്തയിൽ എന്റെ അമ്മ നില്കുനുണ്ട്. രണ്ടുമാസത്തിന് ശേഷമാണു ഇരുമ്പ് കമ്പി മറയില്ലാതെ അമ്മയെ കാണുന്നത്, അതിന്റെ സന്തോഷം ആ മുഖത്തു കാണുന്നുണ്ട്. അമ്മ എന്റെ അടുത്ത് വന്നു വായിലേക്ക് എന്തോ കൊണ്ടിട്ടു അമ്പലത്തിലെ പ്രസാദമാണ്. ഇത് കണ്ടശേഷം പോലീസൊന്നും പറയാത്തതാണ് എന്നെ അതിശയിപ്പിച്ചത്.
കോടതിക്കകത് ഭയകര തിരക്കാണ്, എന്നെ പോലീസ്കാരൻ ഒരു മൂലയിൽ ഉള്ള ബെഞ്ചിൽ ഇരുത്തി. അമ്മ എന്നെ ഇടകണ്ണിട്ടു നോക്കികൊണ്ടേയുണ്ട്. ഞാൻ തിരയുന്നത് വേറെ ഒരാളെയാണ്. അപ്പോഴാണ് വിളിവന്നത്