ചിന്ത.സാധാരണ പോലെ ഡിപ്പാർട്മെന്റ് പോയി നിന്നാൽ കോഴി എന്നു കരുതു എന്ന് എനിക്ക് നല്ല വണ്ണം അറിയാം. അങ്ങനെ നല്ല ബോറിംങ് ക്ലാസ് പൊളി ആയ്യി നടക്കുന്നു. അപ്പോഴാണ് പ്യൂൺ ക്ലാസിലേക്ക് വന്നത്
സർ ഇ അജയ് പ്രിൻസിപ്പൽ വിളിക്കുന്നു
ഞാൻ പെട്ടന്ന് മുന്നോട്ട് നോക്കി എല്ലാരും എന്ന തന്നെ നോക്കുന്നു.പെട്ടന്ന് സർ എന്നോട് പോയി കണ്ടിട്ട് വരാൻ അനുവാദം തന്നു. ഞാൻ ന്താ സംഭവം എന്നു അറിയാൻ പറ്റാത്ത അവസ്ഥ. ഞാൻ പ്രിൻസിപ്പൽ റൂമിൽ എത്തി.
May i, come in sir
Yes coming ഞാൻ ഓഫീസിൽ അകത്തു എത്തി അപ്പോ ദാ നിക്കണ് എന്റെ ദേവത.പക്ഷെ പെട്ടന്ന് എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി. എന്റെ പ്രണയം എങ്ങാനും ഇവൾ അറിഞ്ഞു കംപ്ലിൻറ് വെല്ലം കൊടുത്തോ എന്നു മാത്രം ആണ് മനസിൽ വന്നത്. ഒരു നിമിഷം അവളുടെ കണ്ണും എന്റെ കണ്ണും തമ്മിൽ ഒന്നും ഉടക്കി പക്ഷെ അധികം നേരം അവളെ ഫേസ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല
സർ എന്നെ വിളിച്ചു എന്നു പറഞ്ഞു
യെസ് ഒരു കോമ്പറ്റിഷൻ കാര്യം പറയാനാ വിളിച്ചേ. പ്രിൻസി തുടർന്നു.ഓൾ കേരള കോളേജ് ഒരു സോങ് കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ ഉണ്ട്. അപ്പൊ ഇവിടെ നിന്നു 4 പേര സെലക്ട് ചെയ്ത്. അതിൽ ഒരാൾ താൻ ആണ്
May i come in sir? Yes
അത് മിഥുനും, രാകി ആയ്യിരുന്നു. എന്റെ സീൻഇയർ അവരെ കുറിച്ച് പറഞ്ഞ കപിൾസ് ആണ് രണ്ടു പേരും നല്ല രീതിയിൽ പാടും അത് തന്നെ ആണ് അവരെ ഒന്നിപ്പിച്ചതും.പക്ഷെ ദൈവം ഉണ്ടെന്നു മനസിൽ ആക്കിയത് അപ്പോഴാണ് .വേറെ ഒന്നുമല്ല അവളെ കൂടുതൽ അറിയാമല്ലോ.
പ്രിൻസിപ്പൽ തുടർന്നു നെക്സ്റ്റ് വീക്ക് ആണ് കോമ്പറ്റിഷൻ കോട്ടയത്ത് സി.എച് സ് കോളേജ് വച്ചു ഇവിടെ നിന്നു ഗീത മിസ് കാണും ഒക്കെ.
ഒക്കെ സർ എന്നു എല്ലാരും പറഞ്ഞു. അങ്ങനെ ഞാൻ ഓഫീസിൽ പുറത്തു ഇറങ്ങിയപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്.പുറത്ത് നിന്നപ്പോൾ ദാ വരുന്നു ദേവത നടന്നു ക്ലാസ്സിൽ പോകുന്നു. പക്ഷെ അവളുടെ മുഖത്ത് ഒരു തെളിച്ചം ഇല്ല പക്ഷെ അവൾ ഒന്ന് പുഞ്ചിരിച്ചോ അതോ എനിക്ക് തോന്നിയതാണോ ആ എന്ത് പുല്ല് ആ ആകട്ടെ ഇതിൽ കൂടുതൽ നല്ല ചാൻസ് എനിക്ക് കിട്ടില്ല.പിന്നെ നേരെ ക്ലാസ്സിൽ വച്ചു പിടിച്ചു അവൻമാരോട് പറഞ്ഞു.
ഗോകുൽ :അളിയാ ഇതിൽ കൂടുതൽ നല്ല ചാൻസ് നിനക്ക് കിട്ടില്ല
അത് ദേവൻ സപ്പോർട്ട് ചെയ്ത്
ശരത് :അളിയാ ഇനി നിന്റ കഴിവ് കണക്ക് ഇരിക്കും
എല്ലാം ഞാൻ ശ്രെദ്ധയോടെ കേട്ടിരുന്നു.അപ്പോൾ ക്ലാസ് തുടങ്ങി.പിന്നെ ഞങ്ങൾ ക്ലാസ്സ് ശ്രെദ്ധിച്ചു തുടങ്ങി. അല്ല അങ്ങനെ അഭിനയിച്ചു എന്ന് വേണമെങ്കിൽ പറയാം. പിന്നീട് ഒരു ആഴ്ച ട്രെയിൻന്റെ സ്പീഡ് പോയത് എന്നു എനിക്ക് തോന്നി
അങ്ങനെ അ ദിവസം വന്നെത്തി എല്ലാവരോടും ബസ് സ്റ്റാൻഡിൽ ആണ് വരാൻ പറഞ്ഞത് ഞാൻ നേരത്തെ തന്നെ അവിടെ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ നമ്മടെ യുവ മിദുനങ്ങൾ വന്നു എന്റെ നേരെ വന്നു ഒരു ഹായ് പറഞ്ഞു