കോതമ്പ് പുരാണം [വിശ്വാമിത്രൻ]

Posted by

ഹാഫ് കന്നഡിഗ. ‘അമ്മ നേഴ്സ് ആയിരുന്നു. മൈസൂരുള്ള ഒരു ഹോസ്പിറ്റലിൽ. അച്ഛൻ അവിടുത്തെ ഡോക്ടറും. ബാക്കി ഊഹിച്ചെടുത്തോ. അവനാണ് കൂട്ടത്തിൽ പിള്ളേര് കൂടുതൽ. അഞ്ചെണ്ണം. ഭാര്യ ഒരു തമിഴത്തി ആണ്. ഫുൾ സൗത്ത് ഇന്ത്യൻ കൂട്ടുകെട്ട്.
ആ ബാൽക്കണിയിൽ ഒറ്റക്കാലിൽ ഊന്നി സംസാരിക്കുന്നത് ജഗ്ഗു. ജഗ്ഗു എന്നത് അവന്റെ ഒറിജിനൽ പേരല്ല. ഞങ്ങളിട്ടതാണ്- ജഗതിയുടെ ചുരുക്കമായി. ജഗതിയെന്നും അല്ല അവന്റെ പേര്. ശെരിക്കുമുള്ള പേര് “പി ടി ഭാസ്കര പണിക്കർ”. “ധീം തരികിട തോം” എന്ന സിനിമയിലെ ഇപ്പോഴും ഗ്യാസിന്റെ പ്രശ്നമുള്ള ഒരു കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നില്ലേ? അവന്റെ മാനറിസം ഏകദേശം അതുപോലെയാണ്. നെയ്യാറ്റിൻകര സ്ളാങ്. മെലിഞ്ഞ ശരീരം. സ്ഥായി പുച്ഛ ഭാവം. ഇപ്പൊ സെറ്റിൽഡ് ഇൻ ഹൈദരാബാദ്. അവന്റെ ഭാര്യ നടത്തുന്ന കൊച്ചു സോഫ്റ്റ്‌വെയർ കമ്പനിയിൽ എച് ആർ മാനേജർ ആയിട്ടും രണ്ടു പിള്ളേരുടെ അച്ഛനായിട്ടും ജോലിനോക്കുന്നു.
കൂട്ടത്തിൽ ഒറ്റയാനായി എന്റെ വിവാഹത്തിന് ഒരാഴ്ച മുൻപേ എത്തിയതാണ് എല്ലാരും. ഒരാഴ്ച മുന്നേ എന്നൊക്കെ കേൾക്കുമ്പോ തള്ളാണ്‌ എന്ന് തോന്നുമെങ്കിലും വിശ്വസിക്കാതെ നിവർത്തിയില്ല. ആ റൂമിലുള്ള എല്ലാരുടെയും ആവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും കൂട്ടുനിന്നു മറയും കുടയും പിടിച്ച ആളാണ് ഞാൻ. അതുകൊണ്ടാണ് ജോലിക്കു പുറമെ ബേബി സിറ്റിംഗ് ഡ്യൂട്ടി ഉള്ള ജഗ്ഗു വരെ അവന്റെ ഐകോണിക് കൈലിയും പാക്ക് ചെയ്ത് ഇങ്ങു പറന്നെത്തിയത്.
ഞാൻ, ജോൺസൻ, ഹാഷിം, ജഗ്ഗു എന്നിവർ കോളേജിൽ ഒരു മുറിയിൽ താമസിച്ചു കമ്പനി ആയവരാണ്. കാശിനു കാശ്, ബൈക്കിനു ബൈക്ക്, പെണ്ണിന് പെണ്ണ് – ഇതായിരുന്നു എന്റെ കോളേജി ലൈഫ്, എന്നൊക്കെ പറഞ്ഞു തള്ളണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ അതൊരുമാതിരി ക്ലിഷേ കമ്പികഥകളുടെയും കൂതറ സൂപ്പർ സ്റ്റാർ സിനിമകളുടെയും ലെവെലിലേക്ക് താഴും. അതൊക്കെ മഹാ ബോർ ആണ്. മുറിക്കയ്യൻ ഷർട്ടും കോട്ടൺ പാന്റും ഹവായി ചെരുപ്പും എണ്ണ തേച്ചു മിനുക്കി ഒതുക്കിയ മുടിയും കൂട്ടി വെച്ചുള്ള കാശുകൊണ്ട് വല്ലപ്പോഴുമുള്ള മദ്യപാനവുമായിരുന്നു ഞങ്ങടെ പഠന-കലാലയ ജീവിതത്തിലെ ആണിക്കല്ലുകൾ.
ജോഹ്‌മോസ്ന്റെ അപ്പൻ നല്ല ഒന്നാന്തരം കർഷകനാണ്. പണ്ട് പാലായിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കുടുംബം. പക്ഷെ അതിന്റെ ഹുങ്കൊന്നും അങേർക്കില്ലായിരുന്നു. കുടുംബസുഹൃത്തിന്റെ മകൾ അമ്മിണിയേയും കെട്ടി പിള്ളേര് രണ്ടെണ്ണത്തിനെയും മലമുകളിൽ വളർത്തി, ഇളയ സന്ധതിക്ക്‌ അപ്പാപ്പന്റെ പേരും ഇട്ടു, ജോൺസൻ പി ജോൺസൻ. എസ്റ്റേറ്റും കോൺടെസ്സയും ഒക്കെ ഉണ്ടേലും സീമന്തപുത്രന് അങേരു കാൽ കാശു അനാവശ്യമായി അയച്ചു കൊടുക്കുകേല. ഫീസ്, ഹോസ്റ്റൽ ഫീസ്, പിന്നെ വല്ലപ്പോഴും വീട്ടിലേക്കു വരാനുള്ള വണ്ടി കൂലി. പിന്നെ ആണ്ടിലൊരിക്കെ ജെട്ടിയും ബനിയനും വാങ്ങിക്കോടാ എന്നും പറഞ്ഞു ചെറിയൊരു തുക.
പക്ഷെ ഞാനവനെ പരിചയപ്പെട്ടിട്ടു ഇന്നേവരെ പക്ഷെ ജോൺസൻ അവന്റെ അപ്പനെ പറ്റി നല്ലതല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. അവനു വേറെ വരുമാന സ്രോതസ്സു്ണ്ട, അത് വേറെ കാര്യം.
അന്നവന്‌ ഈ കാണുന്ന സ്വർണ്ണമാലയോ ജുബ്ബയോ, എന്തിനു ഈ താടി പോലുമില്ല. എന്റെ ആദ്യ വർഷത്തെ കോളേജ് ഹോസ്റ്റലിലെ സഹവാസിയായിരുന്നു ജോൺസൻ. കഴുത്തിലൊരു കൊന്ത. പറ്റെ വെട്ടിയ മുടി, ദിവസവും ഷേവ് ചെയ്യും. ക്ലാസ് കഴിഞ്ഞു വന്നാ പിന്നെ ചുവരിൽ ഒട്ടിച്ചു വെച്ചുള്ള മേരി മാതാവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥന. ഹോ. ഒന്നാം വർഷം കടന്നപ്പോ കോളേജിന് പുറത്തു പ്രൈവറ്റ് ഹോസ്റ്റലിൽ മുറി എടുത്തതിൽ പിന്നെ ആണ് ചെക്കൻ വഷളായത്. അല്ല, വഷളാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *