തകരത്തിന്റെ വാതിൽ ഞാൻ മെല്ലെ തുറന്നു.
ഓഹോ. സ്ഥിരം സെറ്റപ്പാണ്. ചെറിയ തിട്ടയുടെ മേലുള്ള പൊടിയിൽ എന്തോ കിടന്ന പാടൊക്കെ കാണുന്നുണ്ട്. മുഹമ്മദ് സാറിനോട് ചെറിയ അസൂയയൊക്കെ തോന്നി. ങ്ഹാ, അങേരു പിന്നെ ചൊറിയാൻ ഒന്നും നിൽക്കാറില്ല. ഭേദമാ. അതോണ്ട് ഞാനിത് ജോൺസനോട് പോലും പറഞ്ഞില്ല. പക്ഷെ ഒന്നാം വർഷം കഴിഞ്ഞപ്പോ എന്റെ ഹോസ്റ്റൽ റിക്വസ്റ്റ് നൈസ് ആയി രെജെക്ടഡ് ആയി വന്നു. അപ്പോഴാണ് ഈ സംഭവം ഓർത്തത്. ദീനാമ്മയെ ഞാൻ കണ്ട കാര്യം സാറിനോട് അവര് പറഞ്ഞു കാണും.
ഓർക്കാപുറത്തുള്ള മൂവ് ആയോണ്ട് വേറെ റൂം കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. പിന്നെ ക്ലാസ്സിലെ ബെഞ്ച്മേറ്റ് ഹാഷിമാണ് പറഞ്ഞത്, അവന്റെ റൂമിൽ രണ്ടുപേർക്കുള്ള ഒഴിവുണ്ട്, വേണോങ്കി വന്നോളാൻ. നാലുപേരുടെ റൂം ആണ്. ഇപ്പൊ അവനും ശശിയും ഉണ്ട്.
അങ്ങനെയാണ് ഞാൻ “ബർമ്മ” ലോഡ്ജിലെ അന്തേവാസി ആയത്.
രണ്ടാഴ്ച കഴിഞ്ഞു ജോൺസണും വന്നു. അവനു കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടിയതാണ്. പുതിയ റൂംമേറ്റ് അവനെക്കാളും വലിയ ഭക്തൻ. ജോൺസൺ കത്തോലിക്കാ, അവൻ ക്നാനായ.
“വൈകിട്ടെത്തിയാ ആ മൈരൻറെ നാവിൽ നിന്ന് പണ്ട് ഏതോ പുണ്യാളൻ വന്നു മതം മാറ്റിയ കഥയും ക്നാനായയുടെ പരിശുദ്ധതയും ആടേ വരുന്നത്. എനിക്ക് മടുത്തു. വേറെ അവിടെ ഒഴിവില്ല. ഞാനിവിടെ കയറുവാ”, എന്നും പറഞ്ഞു പെട്ടിയും മെത്തയും പിന്നെ മാതാവിന്റെ ചുമർച്ചിത്രവും ചുരുട്ടിപിടിച്ചു ഒരു ഞായർ അവൻ ഞങ്ങടെ ഡോറിനു മുൻപിൽ പൂജാതനായി.
“ങ്ഹാ കിടക്കുന്നതും തൂറുന്നതുമൊക്കെ കൊള്ളാം, പക്ഷെ ആ പെണ്ണുമ്പിള്ളയുടെ ഫോട്ടോ ചുമരിൽ കയറാൻ ഞാൻ സമ്മതിക്കില്ല”, ശശി ഒരു വഷളൻ സ്റ്റൈലിൽ മാതാവിന്റെ ഫോട്ടോ നോക്കികൊണ്ട് പറഞ്ഞു.
ഗത്യന്തരമില്ലാതെ ജോൺസൻ സമ്മതിച്ചു.
അല്ലേലും ആ മുറിയുടെ ചുമരിൽ ഒട്ടിക്കാൻ ബാക്കി സ്ഥലം ഇല്ല.
മൈക്കൽ ജാക്സൺ, ശകീറ, ഷറപ്പോവ, മാധുരി ദീക്ഷിത്ത്, പിന്നെ കുറെ തമിഴ് ഐറ്റം ഡാന്സറുമാരുടെയും വിവിധതരം പോസുകൾ ഞങ്ങടെ ചുമരിനെ ആലങ്കാരികമാക്കിയിരുന്നു. ചിലതൊക്കെ മുൻപത്തെ താമസക്കാരുടേതാണ്. ചിലത് ശശിയുടെയും.
എന്തായാലും അവൻ വന്നതോടെ ഞങ്ങൾക്ക് കുറച്ചു സമാധാനമായി. മുറിയുടെ വാടക പങ്കിടാൻ ആളായല്ലോ!
അടുത്ത മെയിൻ കഥാപാത്രം ശശി ആണ്. സ്റ്റീരിയോടൈപ്പിക്കൽ NRI. അപ്പൻ കുവൈറ്റിലെ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ, അമ്മ അവിടെ തന്നെ സ്‌കൂളിലെ അദ്ധ്യാപിക. രണ്ടനിയത്തിമാരുണ്ട്, അവരും അവിടെ. ആദ്യമായിട്ട് കിട്ടിയ സ്വാതന്ത്ര്യം ആണ് അവനു കോളേജ് ലൈഫ്. അതിന്റെ ആർമാദത്തിമിർപ്പും അവനുണ്ട്. പച്ചത്തെറിയെ വായിൽ വരൂ. ജീന്സിനു ജീൻസ്, ഷൂസിനു ഷൂസ്, എന്തിനു റേ ബാന്റെ കൂളിംഗ് ഗ്ലാസ്സുപോലും കയ്യിലുണ്ട്. പലപ്പോഴും ഞങ്ങടെ ഉപയോഗത്തിനായി അവൻ അകമഴിഞ്ഞ് സഹാച്ചിട്ടുമുണ്ട്.
ആദ്യവർഷത്തതിന്റെ ഒടുക്കം റിട്ടയർ ആയിപ്പോവുന്ന ടീച്ചേഴ്സിന് കൊടുത്ത യാത്രയയപ്പിലെ കലാപരുപാടിയിലെ നാടകത്തിൽ ഇവനായിരുന്നു മെയിൻ വേഷം. രാജാ ഹരിശ്ചന്ദ്രൻ.
അതിനു ശേഷം പിള്ളേരിവനെ രാജാ പാർട്ട് ശശി എന്നായിരുന്നു വിളിച്ചിരുന്നത്. മുഖത്തു നോക്കി വിളിച്ചാൽ തലപൊട്ടുന്ന തെറി കേൾക്കും