“”ഇതെന്റെ കാർഡ് ആണ് …. ഇനിയുള്ള ഹൈയർ പ്രൊജക്റ്റ്‌നും മറ്റും എന്തേലും സഹായങ്ങൾ ആവിശ്യമായി വരുകയാണേൽ കോൺടാക്ട് ചെയ്തോളു….. “””
അജി അവൾക്കു കാർഡ് കൊടുത്തുകൊണ്ട് പറഞ്ഞു …..
“”താങ്ക്സ് “””””
അവൾ പുഞ്ചിരിയോടെ അതും പറഞ്ഞു നടന്നു നീങ്ങി …..
“”രാഘവേട്ട…. പോകാം …. “”
“”ആ കുഞ്ഞ് വന്നോ….പരിപാടി ഒക്കെ കഴിഞ്ഞുലേ…. “””
“”ആ കഴിഞ്ഞു…. “””
“””ഒരു മിനിറ്റ് കുഞ്ഞേ … ഞാൻ കാറെടുത്തു വരാം “””
രാഘവേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ അജി അവിടെ നിന്നു……
അജി ആ ഹാൾ പരിസരം വെറുതെയൊന്നു വീക്ഷിച്ചു…..ചാറ്റൽ മഴയിൽ കൊഴിഞ്ഞു വീണ ചുവന്ന വാകപൂക്കൾ ആ ഹാളിന്റെ മുൻഭാഗം വർണ്ണശോഭയാക്കിയിരുന്നു… ചെറിയ തുള്ളികളാൽ ചാറുന്ന മഴയുടെ കുളിർമ്മ അവിടെയാകമാനം വ്യപിച്ചിരുന്നു …….
“”ആ… ഈ കുട്ടി ഇതുവരെ പോയില്ലേ…. “””
ഹാളിന് പുറത്ത് സൺഷെയ്ഡ് നു ചുവട്ടിൽ മഴ ചാറ്റൽ ഏൽക്കാതെ നിൽക്കുന്ന അനാമികയെ കണ്ടപ്പോൾ അജി മനസ്സിൽ പറഞ്ഞു….
“”താൻ പോയില്ലേ ഇതുവരെ? …. “”
അനാമികക്കരികിൽ എത്തിയ അജി അവളോടായി ചോദിച്ചു….
“”ഇല്ല സാറെ… ഞങ്ങൾ പപ്പയെ കാത്ത് നിൽക്കുകയാ…. “””
അനാമികയുടെ വാക്കുകൾ കേട്ടപ്പോഴാണ് അനാമികയുടെ അടുത്ത് മഴ ചാറ്റിൽ ഏൽക്കാതിരിക്കാൻ മഞ്ജത സാരിയുടെ തലപ്പ് തലയിൽ പിടിച്ചുകൊണ്ട് നിൽക്കുന്നയാളെ അജി കണ്ടത് ……
അജിയുടെ മനസ്സ് ഒരു നിമിഷം നിന്നുപോയി ….. അജി അറിയാതെ തന്നെ അജിയുടെ വായിൽ നിന്നും “”സ്മൃതി “””എന്ന പേര് ഉച്ചരിച്ചു….
തന്റെ പേര് മറ്റൊരാൾ ഉച്ചരിക്കുന്നത് കേട്ട ആ സ്ത്രീ അജിയുടെ നേരെ നോക്കി ….. അജിയുടെ മുഖം ദർശിച്ച അവരിൽ അജിക്ക് ഉണ്ടായ അതെ ഞെട്ടൽ പുറത്ത് വന്നു …. ഒരു നിമിഷം അവർ തമ്മിൽ കണ്ണിമവെട്ടാതെ നിന്നു…….
———————————–