അനശ്വരം [AKH]

Posted by

“”അജിയേട്ടാ ….. എത്ര ദിവസായി …. എന്താ എന്നോട് മിണ്ടാത്തെ….. “””

ഫോണിലൂടെയുള്ള സ്മൃതിയുടെ സ്വരത്തിൽ ഗദ്ഗദം നിറഞ്ഞിരുന്നു…..

“”ആ … പറയെടാ…… “””

“”എന്താ എന്നോട് ദേഷ്യത്തിലാണോ ഏട്ടൻ… “”””

“”ഹേയ്… അല്ലേടാ …. ഞാൻ എന്തിനാ നിന്നോട് ദേഷ്യത്തിൽ ഇരിക്കുന്നെ…””

“”അല്ല ഏട്ടാ…. വാ തോരാതെ സംസാരിച്ചിരുന്നയാൾ സംസാരിക്കാതെയായപ്പോൾ.. എന്തോ എന്നൊക്കൊണ്ട് പറ്റുന്നില്ല …. ഇങ്ങടെ സ്വരം കേൾക്കാതെ എന്തോ പോലെ …. “””

“”എനിക്കറിയാം നിന്റെ വിഷമം ……പക്ഷെ എല്ലാം സഹിച്ചല്ലേ പറ്റു …. ഇനിയുള്ള നിന്റെ ജീവിതത്തിൽ എന്റെ സ്വരമുണ്ടാവില്ലല്ലോ ……നമ്മുടെതായ ലോകവും ഇന്നവസാനിക്കുകയല്ലേ…””

“”ഉം….. എല്ലാം അവസാനിക്കും… നാളെ മുതൽ പുതിയൊരു ജീവിതം….. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്നവർ പെട്ടന്ന് ഒരു നിമിഷം കൊണ്ട് എതിർ ബിന്ദുവിലേക്ക് അകന്നു പോകുന്നു അല്ലെ….ഏട്ടാ. …… “””””

“”ഉം… അതെ… “””

“”ഏട്ടാ …. ഏട്ടന് ദേഷ്യമുണ്ടോ എന്റെ വീട്ടുകാരോട്….. “”””

“”എനിക്കോ….എനിക്കെന്തിനാ അവരോട് ദേഷ്യം…… എനിക്ക് ആരോടും ദേഷ്യമില്ല …… എല്ലാം ഓരോരോ സാഹചര്യവശാൽ സംഭവിയ്ക്കുന്നതല്ലേ…. എന്നാലും ഒരുവട്ടം എങ്കിലും നമ്മൾ ഒന്നാവാൻ ശ്രമിച്ചുലോ….. എല്ലാവരുടെയും മുന്നിൽ വെച്ച് എന്റെ കൂടെ ഇറങ്ങിവരാൻ നീ തയ്യാറായതല്ലേ….. ഞാനല്ലേ നിന്നെ വഴിയിലുപേഷിച്ചത്..””

“”അത് അന്നത്തെ സാഹചര്യം കൊണ്ടല്ലേ… ഏട്ടാ … “””

“”ഉം.. അന്ന് എന്തുകൊണ്ടോ എനിക്ക് നിന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ തോന്നിയില്ല……. “”””

“”ഉം …. അറിയാം ഏട്ടാ ….സ്വയം എത്ര വേദനി
ച്ചാലും… താൻ മൂലം മറ്റുള്ളവരുടെ മനസ്സ് ഒരു തരി പോലും വേദനിക്കരുതെന്ന ഏട്ടന്റെ സ്വഭാവം … അതല്ലേ ഏട്ടനിൽ എനിക്കേറ്റവും ഇഷ്ടവും ….. “””””

“”ഹ്ഹ ഒരാൾ പോലും വേദനിക്കരുത്…. ഹ്ഹ … അപ്പോ ഞാൻ നിന്നെ വേദനിപ്പിച്ചതോ…. “””

“”എന്നെയോ….. എന്നെ ഏട്ടൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല ….. എന്നെ സ്നേഹിച്ചിട്ട് മാത്രമല്ലെ ഒള്ളു ഈ ഏട്ടൻ ….. “””

സ്മൃതിയുടെ വാക്കുകൾക്ക് പകരം പറയാൻ വാക്കുകൾ അവനുണ്ടായിരുന്നില്ല അത്രമേൽ അവനവളെ സ്നേഹിച്ചിരുന്നു…… അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *