“”സാറിനെങ്ങനെ…. എന്റെ അമ്മയുടെ പേര്???? …… “”””
അനാമിക യുടെ സ്വരം കാതിൽ അലയടിച്ചപ്പോഴാണ് നിമിഷങ്ങളേക്കാൾ വേഗത്തിൽ കുറെയേറെ വർഷം പുറകോട്ടു സഞ്ചരിച്ച അജിയുടെ മനസ്സ് വർത്തമാനകാലത്തിലേക്ക് തിരികെയെത്തിയത്……..
അനാമികയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചിട്ടവൻ… അവനിൽ ഉണ്ടായ ഞെട്ടൽ പുറത്തു കാണിക്കാതെ നിന്നു ….
“”അജിയേട്ടൻ എന്താ ഇവിടെ? … “””
സ്മൃതിയുടെ ചുണ്ടുകൾ ചലിച്ചു….
ഇവർക്ക് തമ്മിൽ എങ്ങനെയാ പരിചയം എന്നറിയാതെ അനാമിക അത്ഭുതത്തോടെ നിന്നു……
“”അത് ഞാൻ … ഈ പ്രോഗ്രാമിന്…. “”
അജിയുടെ വാക്കുകൾക്ക് ഒരു തപ്പി പിടുത്തം വന്നപ്പോൾ ….
“”അമ്മേ ഈ പ്രോഗ്രാമിന്റെ വിശിഷ്ട അഥിതിയായിരുന്നു സാർ….. സാർ ആണ് എനിക്ക് പുരസ്‌കാരം കൈമാറിയത്…… അമ്മ വരാൻ വൈകിയതുകൊണ്ട അത് കാണാൻ കഴിയാതെ പോയത്….. “”അനാമിക പറഞ്ഞു…..
അനാമികയുടെ വാക്കുകൾ ശെരിവെക്കും വിധത്തിൽ പുഞ്ചിരിയോടെ അജി അവർക്ക് മുന്നിൽ നിന്നു……
“”വീട്ടികാരൊക്കെ??? ….. “””
അജി സ്മൃതിയോട് ചോദിച്ചു….
“”സുഖമായിരിക്കുന്നു….. “””
“”രാഗേഷ്നു ഇപ്പോഴും ബിസിനസ് തന്നെയാണോ? …… “””
“”അതെ….. “””
“”ഉം…. “””
“”അജിയേട്ടന്റെ ഫാമിലിയൊക്കെ….. “””
“”സുഖമായിരിക്കുന്നു…… “””
“”മക്കൾ?? ….. “””
“”ഇപ്പോ ഒരു മോളുണ്ട്….. “”””
അനാമികയെ നോക്കികൊണ്ട് അജി പറഞ്ഞു…..
“”എന്ത് ചെയുന്നു മോള്…. “””
സ്മൃതി അജിയോട് ചോദിച്ചു….
“”അവൾ എൻജിനിയറിങ് പഠിക്കുകയാ….. “””
“”ആ അനു മോളുടെ അതെ പ്രായം ആയിരിക്കുംലേ…… “””
അനാമികയെ ഒന്ന് നോക്കിട്ട് അജിയോട് സ്മൃതി ചോദിച്ചു….
“”ഉം…… “””അവനൊന്നു മൂളി….