ഷൈൻ: ആഹാ കൊള്ളാല്ലോ.. ഇത് ബ്രിട്ടീഷ് കാരുടെ കാലത്ത് എങ്ങാൻ ഉണ്ടാക്കിയതാണോ..??
ദിയ: ഞാനും ഇതൊക്കെ ആദ്യായിട്ട് ആണ് കാണുന്നത്…
ഷൈൻ: ഇവിടെ മൂന്നാമത്തെ വർഷം അല്ലേ.. എന്നിട്ട് ഇത് വരെ ഇതൊന്നും കണ്ടിട്ടില്ലേ..??
ദിയ: എനിക്ക് അതല്ല പണി…
ഷൈൻ: നിനക്ക് പണി ഞാൻ തരാടി…
ദിയ: എന്താ..??
ഷൈൻ: ഒന്നുല്ല പേജ് മറക്ക്..
ദിയ: ഹും…
ദിയ ഷൈനിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം പുസ്തകത്തിന്റെ പേജ് മറിച്ചു…
വളരെ പഴയ രീതിയിൽ ഉള്ള പ്രിന്റിംഗ് ലെറ്റർസ് ആണ്.. അതിൽ ആമുഖം എന്ന് എഴുതി എന്തൊക്കെയോ എഴുതിയിരുന്നു… ദിയ അതെല്ലാം വായിക്കാൻ ഉള്ള പരിപാടി ആണ് എന്ന് കണ്ടപ്പോൾ ഷൈൻ ഇടയിൽ കയറി പറഞ്ഞു..
ഷൈൻ: ഇത് മൊത്തം വായിച്ച് ഇരിക്കാൻ ആണോ പരിപാടി..??
ദിയ ഒന്നും പറയാതെ സംശയത്തോടെ ഷൈനിനെ നോക്കി..
ഷൈൻ: വേഗം ആ പുസ്തകത്തിന്റെ കണക്ക് എടുക്ക്.. വർക്ക് തുടങ്ങാം…
ദിയ ഒന്ന് ആലോചിച്ചു.. പിന്നെ ഷൈൻ പറയുന്നത് ശരിയാണ് എന്ന് തോന്നി.. അല്ലെങ്കിലും ഈ ചരിത്രം ഒക്കെ പഠിച്ചിട്ട് എന്ത് കിട്ടാൻ.. ദിയ വേഗത്തിൽ പേജുകൾ മറിച്ചു.. ഏകദേശം അഞ്ചാറ് പേജുകൾ കഴിഞ്ഞപ്പോൾ പുസ്തകങ്ങളുടെ പട്ടിക ഉള്ള പേജുകൾ വരാൻ തുടങ്ങി..
പല തരം വിഷയങ്ങളിൽ ഉള്ള അനവധി പുസ്തകങ്ങൾ അടങ്ങിയ വലിയ ഈ ലൈബ്രറിയിൽ ഒരു മാസം മുഴുവൻ പണി എടുത്താലും ഈ ടാസ്ക് പൂർത്തിയാക്കാൻ പറ്റുമോ എന്ന് സംശയം ആണ്.. പിന്നെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. അവർ രണ്ടാളും ജോലികളിലേക്ക് കടന്നു…
ദിയ രജിസ്റ്റർ നോക്കി ഓരോ ബുക്കിന്റെയും നമ്പർ നോക്കി പറഞ്ഞു കൊടുത്തു.. ഷൈൻ ആ നമ്പർ വരുന്ന പുസ്തകങ്ങൾ അതത് അറകളിൽ ഓർഡറിൽ ക്രമീകരിക്കാൻ തുടങ്ങി..
അവർ വിചാരിച്ച അത്ര പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല ജോലിക്ക്.. പക്ഷേ ദിയയുടെ കൂടെ ആണ് എന്നത് ഷൈനിനെയും ഷൈനിന്റെ കൂടെ ആണ് എന്നത് ദിയയെയും അസ്വസ്ഥർ ആക്കി…