ഞാൻ 2 [Ne-Na]

Posted by

 

ഇല്ല.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.”

എങ്കിൽ നമുക്ക് എന്റെ വീട്ടിൽ പോയി കഴിക്കാം.”

വേണ്ടടാ.. നമുക്ക് ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം.”

അവൾ അങ്ങനെ പറഞ്ഞതിന്റെ കാരണം എനിക്ക് മനസിലായി.

വർക്കല മൈതാനം എത്തിയ ഞാൻ ബൈക്ക് റോഡരിലേക്ക് നിർത്തി. ബൈക്കിൽ നിന്നും ഇറങ്ങിയ അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

ചുരിദാറിന്റെ ഷാൾ നേരെ ഇട്ട അവൾ എന്നോടൊപ്പം സുപ്രഭാതം ഹോട്ടലിലേക്ക് നടന്നു.

അവളോടൊപ്പം വർക്കല വന്നാൽ ഉള്ള പതിവാണ് സുപ്രഭാതം ഹോട്ടലിൽ നിന്നും ഒരു മസാല ദോശ. അതിനു വേണ്ടി തന്നെയാണ് അവൾ ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞതും.

ഹോട്ടലിൽ ചെറിയ രീതിയിലുള്ള തിരക്കുണ്ടായിരുന്നു.

എന്റെ പോലെ തന്നെ അവളുടെയും ഏറ്റവും പ്രിയപ്പെട്ട ആഹാരങ്ങളിൽ ഒന്നായിരുന്നു മസാല ദോശ. അതുകൊണ്ട് തന്നെ ഞങ്ങൾ പതുക്കെ ആസ്വദിച്ചേ അതെപ്പോഴും കഴിക്കുക ഉള്ളു.

കഴിക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു.

നീ നാളെ തന്നെ തിരിച്ച് പോകുന്നുണ്ടോ?”

മ്മ്.. കഴിഞ്ഞ മാസം കുറച്ചധികം ലീവ് എടുത്തോണ്ട് ഈ മാസം ലീവിന്റെ കാര്യം നോക്കേ വേണ്ട.”

ഞാൻ ഒന്ന് മൂളി.

കഴിഞ്ഞ മാസം ഞാനും ദേവുവും കൂടി രാജസ്ഥാനിലെ ജയ്പൂരിൽ പോയിരുന്നു. അതിനാലാണ് അവൾക്ക് കുറച്ച് ലീവ് എടുക്കേണ്ടി വന്നത്.  വല്ലപ്പോഴും കൂടി ഒരു യാത്ര ഞങ്ങളുടെ പതിവാണ് ഇപ്പോൾ. പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതിന് പുറമെ അവിടത്തെ ആഹാരങ്ങളുടെ രുചി അറിയുന്നതും ഞങ്ങളുടെ ഇഷ്ട്ട പരിപാടി ആണ്. പിന്നെ നോർത്ത് ഇന്ത്യയിലേക്കുള്ള യാത്രയിൽ അവളെ കൂടെ കൂട്ടുന്നതിൽ ഒരു ഉപയോഗം കൂടി ഉണ്ട്. ഹിന്ദിയും. ഇംഗ്ലീഷും അവൾ നല്ലപോലെ കൈകാര്യം ചെയ്യും. ഹിന്ദി ഞാൻ തപ്പി പിടിച്ച് നിൽക്കുമെങ്കിലും ഇംഗ്ലീഷിൽ പണ്ടേ ഞാൻ ഒരുപാടു പിറകിലാണ്. പണ്ട് കുറച്ച് നാൾ ബാംഗ്ളൂർ ഉണ്ടായിരുന്നതിനാലാണ് ഹിന്ദിയിൽ കുറച്ച് എങ്കിലും എനിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നത്.

നമുക്ക് എന്റെ വീട്ടിൽ ഒന്ന് കയറിയിട്ട് നിന്റെ വീട്ടിൽ പോകാം. കഴിഞ്ഞ ഞായറാഴ്ച നീ നാട്ടിൽ വന്നിട്ട് വീട്ടിലേക്ക് വന്നില്ലല്ലോ എന്ന് അമ്മ ചോദിച്ചിരുന്നു.”

കഴിഞ്ഞ ഞായറാഴ്ച എന്താ ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റാഞ്ഞേ?”

അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

അന്ന് നമ്മൾ സുബിയുടെ കല്യാണത്തിന് പോയിരിക്കയല്ലായിരുന്നോടാ. ആകെക്കൂടെ ഒരു ഞായറാഴ്ച ആണ് അവധി കിട്ടുന്നെ. അതാണേൽ ഒന്നിനും തികയില്ല.”

Leave a Reply

Your email address will not be published. Required fields are marked *