ഞാൻ 2 [Ne-Na]

Posted by

 

പുറത്തിറങ്ങിയാൽ പിന്നെ പോലീസിന്റെ ചോദ്യം ചെയ്യലാണ്.. ഈ കൊറോണ കാരണം ആണ് ഇത്രേം ദിവസം ആയിട്ടും ഇങ്ങോട്ടൊന്നു വരാൻ പറ്റാഞ്ഞത്.”

അമ്മ ദേവുവിനോട് പറഞ്ഞു.

മോളെ.. കുടിക്കാൻ വെള്ളം കൊണ്ട് കൊടുക്ക്.”

ദേവു അപ്പോൾ തന്നെ അടുക്കളയിലേക്ക് പോയി.

കറിയൊക്കെ അടുപ്പത്ത് ഇരിക്കയാണ്. ഞാനും അങ്ങോട്ട് പോകട്ടെ.”

അമ്മയും അവിടെ നിന്നും പിൻവലിഞ്ഞു.

കൈ ഇപ്പോൾ എങ്ങനെ ഉണ്ട്?”

മുറിവ് ഉണങ്ങിയിട്ടില്ല.. അതിനിനിയും കുറച്ച് ദിവസം എടുക്കും.. മാംസം കുറച്ചങ്ങു പോയിരുന്നു.”

വിരൽ അനക്കണ്ട.. അനങ്ങും തോറും മുറിവുണങ്ങാനും ലേറ്റ് ആകും.”

വിരലനങ്ങിയാൽ ഇപ്പോഴും  വേദനയുണ്ട്.”

അപ്പോഴേക്കും ദേവു നാരങ്ങാ വെള്ളവുമായി അവിടേക്ക് വന്നു.

അവളുടെന്ന വെള്ളം വാങ്ങി കൊണ്ട് അഭിലാഷ് പറഞ്ഞു.

ഇത് സംഭവിച്ച ദിവസം ഞാൻ ഇവളെ വിളിച്ചപ്പോൾ കുറെ കരച്ചിലും നിലവിളിയും മാത്രം.. എന്താ സംഭവം എന്ന് വച്ചാൽ പറയുന്നുണ്ടോ, അതും ഇല്ല.. നിന്നെ വിളിച്ചപ്പോൾ ഫോണും എടുക്കുന്നില്ല. ഞാനാകെ പേടിച്ചു പോയി.. പിന്നെ അച്ഛനെ വിളിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.”

ദേവുവിന്റെ മുഖത്ത് ചെറിയ ജാള്യത നിറഞ്ഞു.

അത് ഞാൻ അന്ന് ശരിക്കും പേടിച്ചു പോയി. ഇവന്റെ വിരലൊന്ന് കാണണമായിരുന്നു.. എന്റെ ഡ്രസ്സ് മൊത്തം ബ്ലഡ് ആയിരുന്നു.”

ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

രണ്ടു ദിവസം എടുത്തു ഇവൾ കരച്ചിൽ നിർത്താൻ. എന്നെ കാണുമ്പോൾ കാണുമ്പോൾ കരച്ചിൽ ആയിരുന്നു.”

ദേവുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് അഭിലാഷ് പറഞ്ഞു.

അബദ്ധത്തിലായാലും ദേവു കാരണം അല്ലെ അങ്ങനെ സംഭവിച്ചത്. അതിന്റെ വിഷമത്തിൽ കരഞ്ഞതാകും.”

അപ്പൊഴേക്കും കടവരെ പോയിരുന്ന അച്ഛനും വീട്ടിൽ എത്തി.

പിന്നെ എല്ലാപേരും കൂടി ഒരുമിച്ചിരുന്നായി സംസാരം.

ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞാണ് അഭിലാഷ് വീട്ടിൽ നിന്നും പോയത്. ഇതിനിടയിൽ അഭിലാഷിനും ദേവുവിനും മാത്രം ആയി സംസാരിക്കാനുള്ള അവസരവും ഞങ്ങൾ കൊടുത്തിരുന്നു. അവർ തമ്മിൽ സംസാരിക്കുന്ന സമയത്ത് ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു. അവൾ നല്ല സന്തോഷവതി ആയിരുന്നു അപ്പോഴെല്ലാം. ദേവു മനസുകൊണ്ട് അഭിലാഷിനെ അംഗീകരിച്ചു തുടങ്ങിയെന്ന് ഇന്നത്തെ ഒരു ദിവസം കൊണ്ട് എനിക്ക് പൂർണമായും മനസിലായി. അത് എനിക്കും സന്തോഷം പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *