ഞാൻ 2 [Ne-Na]

Posted by

 

കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

രാജസ്ഥാൻ വരെ ഒന്ന് പോയിരുന്നു. ചുമ്മാ ഒരു യാത്ര.”

നീ ഇങ്ങനെ കറങ്ങി നടന്ന് പൈസ മൊത്തം കളയാതെ ഒരു പെണ്ണ് കെട്ടാൻ നോക്കടാ.”

ഇത്തിരി കർക്കശമായിട്ടാണ് അമ്മായി പറഞ്ഞതെങ്കിലും അവരുടെ സ്വരം ഇടറിയിരുന്നു. മായയെ ഓർത്തു കാണും.

ഞാൻ മറുപടി ഒന്നും പറയാതെ മിണ്ടാതിരുന്നപ്പോൾ അമ്മാവൻ പറഞ്ഞു.

നിന്റെ അച്ഛനും അമ്മയ്ക്കും നിന്റെ കാര്യമോർത്ത് നല്ല വിഷമം ഉണ്ട്. മായ പോയി. അത് ദൈവ നിച്ഛയം ആയിരിക്കും. ഒന്നും നമ്മുടെ കൈയിൽ അല്ലല്ലോ.”

ഒരു നിമിഷം നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

നീയൊരു കല്യാണമൊക്കെ കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാകും അവളും ഇപ്പോൾ ആഗ്രഹിക്കുന്നത്.”

ആ സംസാരം നീട്ടികൊണ്ടു പോകാൻ മനസ് ആഗ്രഹിച്ചിരുന്നില്ല.

ഞാൻ ആലോചിക്കുന്നുണ്ട്.. ഇപ്പോൾ ഞാൻ ഇറങ്ങട്ടെ, കുറച്ച് തിരക്കുണ്ടായിരുന്നു.”

അമ്മായി പെട്ടെന്ന് പറഞ്ഞു.

ഡാ.. കഴിച്ചിട്ട് പോകാം.”

വേണ്ട.. പോയിട്ടൊരു അത്യാവിശം ഉണ്ടായിരുന്നു.”

മാറ്റത്തേക്കിറങ്ങിയപ്പോൾ നോട്ടം ആദ്യം പോയത് വലതു വശത്തുള്ള മാവിന്റെ അടുത്തേക്കാണ്. ആ മാവിന്റെ അരികിലാണ് മായയെ അടക്കിയിരിക്കുന്നത്. കണ്ണൊന്നു നിറഞ്ഞു.

അമ്മാവനും അമ്മായിയും എന്നെ നോക്കുന്നുണ്ട്. കണ്ണ് നിറഞ്ഞത്  അവർ കാണാതിരിക്കാൻ തല കുനിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി.

.

.

ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോകുന്നത്. ജീവിതം ഒരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യുന്നു.

രാത്രി വാട്ട്സ്അപ്പും, ഫേസ്ബുക്കും നോക്കി കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴേക്കും 11 മണി ആയിരുന്നു. കണ്ണിൽ ഉറക്കം പിടിച്ച് തുടങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്.

ഫോണെടുത്ത് നോക്കുമ്പോൾ ദേവിക ആണ്.

കാൾ എടുത്തുടൻ ഞാൻ ചോദിച്ചു.

നിനക്ക് ഉറക്കം ഒന്നും ഇല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *