പെണ്ണിന് മാഗ്ഗി അല്ലാതെ ഒന്നും ഉണ്ടാകാൻ അറിയില്ല. നീ ഒക്കെ ഒരു കല്യാണം കഴിച്ച് ഭർത്താവിന്റെ വീട്ടിൽ ചെയ്ലുമ്പോൾ അനുഭവിക്കും എന്നു ആന്റി ഇടക്കിടെ പറയാറുണ്ട്. എന്നാൽ ഇവൾ അത് ഒന്നും കേട്ട ഭാവം നടിക്കില്ല.
കുറച്ചു കഴിഞ്ഞു അഞ്ജുവിനെ കാണാതായപ്പോൾ ഞാൻ അടുക്കളയിൽ ചെന്നു.
ഞാൻ : നീ ഇവിടെ എന്ത് എടുക്കുവാ?
അഞ്ജു : കറി എടുക്കാൻ ഉള്ള പത്രം നോക്കുവാടാ
ഞാൻ : അത് ഒക്കെ അറിയണമെങ്കിൽ വല്ലപോലും അടുക്കളയിൽ കയറണം.
അഞ്ജു : ഓ
എന്നെ പുച്ഛിച്ചു കൊണ്ടു അഞ്ജു പറഞ്ഞു.
അഞ്ജു ഒരു ഷെൽഫ് തുറന്നു പത്രം എടുത്തു. അതിൽ കറിയും എടുത്ത് ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വച്ചു ബാക്കി ഉള്ളവ എടുത്തു ഞാനും ഹാളിലേക്കു നടന്നു.
അഞ്ജു ഒരു പത്രം എടുത്ത് ടീനക്കുള്ള ഫുഡ് കൊടുത്തു എന്നിട്ട് എന്റെ ഒപ്പം ടേബിളിൽ ഫുഡ് കഴിക്കാൻ ഇരുന്നു. എന്റെ അമ്മയുടെ കൈയിൽ നിന്നും ഭക്ഷണം കഴിക്കാൻ പറ്റാത്തതിന്റെ വിഷമം ഞാൻ മറക്കുന്നത് ആന്റി ഉണ്ടാക്കിയ ഫുഡ് കഴിക്കുബോൾ ആണ്. ഒടുക്കത്തെ കൈപ്പുണ്യം ആണ് ആന്റിക്കു അത് ഞാൻ അഞ്ജുവിനോടും പറയാറുണ്ട്.
ഫുഡ് കഴിച്ചുകഴിഞ്ഞു ഞങ്ങൾ ഇരുന്നു ടീവി കണ്ടു.എന്റെ തോളിൽ തലവെച്ചു ടീവി കാണുകയാണവൾ. ആന്റിയും അങ്കിളും വരാതെ അഞ്ജു എന്നെ വിടില്ലെന്ന് എനിക്കറിയാമായിരുന്നു.
ഞാൻ ചേച്ചിയെ വിളിച്ചു ഞാൻ അഞ്ജുവിന്റെ വീട്ടിൽ ആണെന്നും അവൾ ഇവിടെ ഒറ്റക്ക് ആണ് എന്നും പറഞ്ഞു.
അങ്കിളും ആന്റിയും വന്നിട്ട് ഞാൻ വീട്ടിലേക്കു വരാം എന്നു ചേച്ചിയോട് പറഞ്ഞു. അഞ്ജുവിന്റെ പേടി ചേച്ചിക്ക് നന്നായിട്ടറിയാം അത്കൊണ്ട് ചേച്ചി ശരി എന്നു പറഞ്ഞ് ഫോൺ വച്ചു.
ടീവി കണ്ടിരുന്നു ഞാൻ മയങ്ങി പോയി. വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്.
അങ്കിളും ആന്റിയും ആണ് അവർ ഹാളിലേക്ക് വന്നു അഞ്ജു ഒന്നും അറിയാതെ എന്റെ മടിയിൽ കിടന്നുറങ്ങുക്കയാണ്.
ഞാൻ അവരുടെ അടുത്ത് റിലേറ്റീവ്‌സിന്റെ കാര്യം ചോദിച്ചു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്ന് അങ്കിൾ മറുപടി തന്നു.
ഞാൻ അഞ്ജുവിന്റെ തല മടിയിൽ നിന്നും മാറ്റി സോഫയിൽ വെച്ചു എന്നിട്ട് അവരോടു യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. ഇത് ഒന്നും അറിയാതെ ഇപ്പോളും അവൾ ഉറക്കത്തിൽ ആണ്.
ഞാൻ വണ്ടി എടുത്ത് വീട്ടിലേക്കുവിട്ടു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറങ്ങി എന്ന് എനിക്കു മനസിലായി. ഞാൻ ചേച്ചിയെ വിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വാതിൽ തുറന്നു. ചേച്ചിയെ നോക്കി ചിരിച്ചിട്ട് ഞാൻ ഞാൻ റൂമിലേക്ക് നടന്നു. പോകുന്ന വഴിയിൽ ചേച്ചിയോട് നാളെ രാവിലെ വിളിക്കണ്ട എന്നും പറഞ്ഞു.