അവൾക്ക് നല ഒരു മുറി ഒരുക്കി കൊടുത്തു. എന്നിട്ട് കിടക്കുന്നതിന് മുമ്പ് അവളോട് പറഞ്ഞു.
“നാളെ നമ്മുക്ക് ഒരു സ്ഥലം വരെ പോകണം. രാവിലെ 7 മണിയാകുമ്പോൾ റെഡി ആയി നീക്കണം.”
” ഇവിടെ പോകാനാണ് മിഥുൻ. എനിക്ക് എങ്ങോട്ടും പോകാൻ മനസ്സ് തോന്നുന്നില്ല.”
കഴിഞ്ഞ ദിവസം വരെ മരംകേറിയെ പോലെ നടന്നവൾ ഒറ്റ ദിവസം കൊണ്ട് മാറിയ മാറ്റം കണ്ട് ഞാൻ albhuthappettu പോയി.
“നിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരിടത്തേക്ക് നമ്മൾ പോകുന്നത്. എല്ലാം അവിടെ എത്തിയിട്ട് പറയാം. ഇപ്പൊൾ നീ ഒന്നുറങ്ങു. ബാക്കി എല്ലാം നാളെ രാവിലെ ചിന്തിക്കാം.”
അടുത്ത ദിവസം അവളുടെ കാമുകനെ പോയി കാണാനും കല്യാണം ഒക്കെ നടത്തുന്ന കാര്യവും ഒക്കെ പറയാനായിരുന്നു എന്റെ പ്ലാൻ. കല്യാണം ഉടൻ നടത്തിയെങ്കിലും ഇത്രയും പെട്ടെന്ന് അതിനൊരു തീരുമാനം ആക്കിയില്ലെങ്കിൽ നാട്ടുകാർ പറയുന്നത് വിശ്വസിച്ചു അവളുടെ കാമുകൻ ഉപേക്ഷിക്കുമോ എന്നൊരു പേടി.
അത് തന്നെയായിരുന്നു അടുത്ത ദിവസം തന്നെ അവളെ കൊണ്ട് പോകാൻ തീരുമാനിച്ചത്. അപ്പോഴാണ് ഞാൻ ഒരു കാര്യം ചിന്തിച്ചത്. അവളുടെ കാമുകൻ സംസ്കാരത്തിന് വന്നിട്ടില്ല. കൃപ ഒരിക്കൽ അവനെ പരിചയപ്പെടുത്തി തന്നിട്ടുള്ളത് കൊണ്ട് എനിക്ക് അവനെ അറിയാമായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ അവള് റെഡി ആയി എന്നെയും വിളിച്ചു എഴുന്നേൽപ്പിക്കുമ്പോൾ ആണ് പോകുന്ന കാര്യം ഞാൻ ഓർത്തത്.
പെട്ടെന്ന് തന്നെ റെഡി ആയി ഞാൻ അവളെയും കൂട്ടി ഇറങ്ങി. നേരെ അവന്റെ വീട്ടിലേക്കു പോയി അവന്റെ വീട്ടുകാരെ വേരുപ്പിക്കുന്നതിനേക്കൾ നല്ലത് വേറെ ഒരു സ്ഥലത്ത് വച്ച് കണ്ടുമുട്ടുന്നത് ആണെന്ന് എനിക്ക് തോന്നി.
അത് കൊണ്ട് തലേന്ന് തന്നെ ഞാൻ അവനെ വിളിച്ചു കാണേണ്ട സ്ഥലം പറഞ്ഞിരുന്നു. കൃപയുടെ വീട്ടുകാർ മരിച്ചതിൽ പിന്നെ അവന്റെ ഭാഗത്ത് നിന്ന് വിളിയും ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കൃപ ഇൗ കാര്യം അറിയില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
രാവിലെ കൃപായെയും കൂട്ടി അവനോട് പറഞ്ഞ സ്ഥലത്ത് എത്തി. കൃപയുടെ ബോയ്ഫ്രണ്ട് നേരത്തെ തന്നെ എത്തിയിരുന്നു. അവള് അവനെ കണ്ടൊണ്ണ് ചിരിച്ചു.
ഞാൻ അവനോട് നേരിട്ട് കാര്യത്തിലേക്ക് തന്നെ കടന്നു.
“കൃപ ഇപ്പൊൾ എന്റെ വീട്ടിലാണ് നിൽകുന്നതെന്നറിയാമല്ലോ. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കൂടിക്കാഴ്ച ഞാൻ ഇന്ന് തന്നെ പ്ലാൻ ചെയ്തത്. എന്റെ വീട്ടിൽ നിൽക്കുന്നത് കൊണ്ട് കൃപയുടെ ജീവിതത്തിനും ഇഷ്ടത്തിനും ഒരു ഭംഗവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.”
“എനിക്കറിയാം മിഥുൻ. കൃപ ഇപ്പോഴും നിന്റെ കാര്യം പറയാറുണ്ട്.”