“അത് വേണോ മോളെ. ഞാൻ അങ്ങനെ കാണാൻ തുടങ്ങിയാൽ ശേരിയാകില്ല.”
“അതെന്താ??”
“അതേ. ഞാനായിരുന്നു അവനെ കുളിപ്പിക്കുന്നത്. എന്റെ കൂടായിരുന്നു അവന്റെ കിടത്തം.ഞാൻ വാരിക്കൊടുത്താലെ അവൻ കഴിക്കുകയുള്ളയിരുന്നു. അങ്ങനെ എല്ലാം ഞാൻ തന്നെ ആയിരുന്നു.”
“മോന്റെ പൂതി അങ്ങ് മനസ്സില് ഇരുന്നോട്ടെ.”
“ഇപ്പൊ ഞാനയോ കുറ്റക്കാരൻ. നീയല്ലേ പറഞ്ഞ് നിന്നെ കുഞ്ഞായി കാണാൻ.”
“നീയിത് പറയാനാണോ എന്നെ വിളിച്ചു വരുത്തിയത്.” വിഷയം മാറ്റാൻ വേണ്ടി ഞാൻ പിന്നെയും കേറി സംസാരിച്ചു.
അവൾ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ഒരു ധീർക്ക നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
” എനിക്കൊരു ജോലി വാങ്ങി താടാ. ഇത്ര ദിവസമായി ഞാൻ ഇൗ വീട്ടിൽ ഇങ്ങനെ നിക്കുന്നു. എനിക് ഇങ്ങനെ നിന്നിട്ട് ഒരു മനസുഖം ഇല്ല.”
“അതിനു നീ നിക്കുവല്ലല്ലോ ഇരിക്കുവല്ലെ.”
“ഡാ ഞാൻ കാര്യമായിട്ടാ പറഞ്ഞെ”
“ഇപ്പൊ നിനക്ക് ജോലിയ്ക്ക് പോകണം. അത്രേ അല്ലേ ഉള്ളൂ. അത് ശേരിയാക്കാം.”
“അന്നാൽ ഓകെ. അല്ല ഡാ നീ മുമ്പേ പറഞ്ഞില്ലേ ഇപ്പോഴും ഓർക്കുമെന്ന്. നിനക്കിപ്പോഴും അവളെ ഇഷ്ടമാണോ.”
“അതേ ഡീ. എനിക്കവളെ മറക്കാൻ പറ്റുന്നില്ല. ചുമ്മതിരിക്കുമ്പോൾ എല്ലാം അവളുടെ ഓർമകൾ ആണ് എന്റെ മനസ്സിൽ. വർഷം കുറച്ചായി അവളെ പിന്നെ കണ്ടിട്ടുമില്ല. പക്ഷേ അവളുടെ ഓർമകളിൽ ആണ് ഞാൻ ഇന്നും.”
“ഡാ പൊട്ടാ. അത് അടഞ്ഞ അധ്യായം അല്ലേ. നിനക്കെന്താ മറന്നാൽ.”
“മറക്കാൻ ശ്രമിച്ചു. പക്ഷേ എന്നെ കൊണ്ട് നടക്കുന്നില്ല.”
പിന്നൊന്നും അവളും പറഞ്ഞില്ല.
ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അമ്മ എന്റെ അടുത്ത് വന്നിരുന്നു.
” മോനെ നിന്റെ കല്യാണം നടത്താൻ സമയമായി.”
“ഇപ്പൊൾ വേണ്ട അമ്മേ.”
“പിന്നെ എപ്പോഴാ. മൂക്കില് പല്ല് കിളിച്ചിട്ടോ.”
“സമയമാവട്ടമ്മെ”.
“ഞാൻ കൃപ മോളോട് പറഞ്ഞു നിന്നെ കൊണ്ട് അവളെ കെട്ടിക്കാൻ പോവാണ് എന്ന്.”
ഞാൻ ഒരു നിമിഷം ഞെട്ടി.
“അമ്മേ അമ്മ എന്നതാ ഇൗ പറയുന്നത്. അവളെ ഞാൻ അങ്ങനൊന്നും കാണുന്നില്ല.”
“നീ ഒരിക്കൽ അവളെ സ്നേഹിച്ചത് എന്നോട് പറഞ്ഞിട്ടില്ലേ. ഒന്നൂടെ അങ്ങ് സ്നേഹിച്ചാൽ മതി. ഞാൻ തീരുമാനിച്ചു.”