പപ്പായും അമ്മയോടൊപ്പം ആണെന്ന് എനിക്കറിയാം. കാരണം അമ്മ എന്ത് തീരുമാനം പറഞ്ഞാലും പപ്പയോട് ആദ്യം ആലോചിക്കും. എന്നിട്ടേ ആ തീരുമാനം പറയൂ.
അങ്ങനെ എനിക്ക് സമ്മതിക്കാതെ വഴി ഇല്ലായിരുന്നു.
അങ്ങനെ കല്യാണ ദിവസം എത്തി.
പള്ളിയിൽ വച്ച് ചെറിയൊരു ചടങ്ങ് മാത്രമായി അതിനെ ഞാൻ ഒതുക്കി. പണ്ട് തൊട്ടേ അർഭടങ്ങളോട് എനിക്ക് താത്പര്യം ഇല്ലായിരുന്നു. പിന്നെ എനിക്കീ കല്യാണത്തിന് തീരെ താത്പര്യം ഇല്ലായിരുന്നു.
കല്യാണത്തിന് ശേഷം ഉള്ള ആദ്യരാത്രി. ഞാൻ ക്കൃപയെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി.
“നിനക്ക് പൂർണ്ണ സമ്മധത്തോട് കൂടെ ആണോ ഇൗ കല്യാണം നടത്തിയത്.”
ഇൗ തീരുമാനം എടുത്തത് പിന്നെ വല്യ സംസാരം ഒന്നുമില്ലായിരുന്നു.
അവള് ആണെന്ന് പറഞ്ഞു.
“കൃപെ, നിനക്കറിയാം എന്റെ എല്ലാ കഥകളും. ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നത് പോലും നിനക്കറിയാം. അതുകൊണ്ട് എനിക്ക് നീ കുറച്ചു സമയം തരണം.”
“എനിക്കറിയാം നിന്റെ അവസ്ഥ. അമ്മ എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ ഞെട്ടിയെങ്കിലും എനിക്ക് നിന്നെ ഇഷ്ടമായത് കൊണ്ട് എതിര് പറയാൻ തോന്നിയില്ല. ഞാൻ എത്ര നാൽ വേണമെങ്കിലും കാത്തിരിക്കാം.”
അവളുടെ വാക്കുകൾ വിഷമം ഉണ്ടാക്കി എങ്കിലും മറ്റൊരാളെ മീനിന്റെ സ്ഥാനത്ത് കാണാൻ എനിക്ക് സാധിക്കുമായിരുന്നില്ല.
അത്രേം മാത്രമേ അന്ന് മിണ്ടിയുള്ളൂ.ഒരേ കട്ടിലിന്റെ രണ്ട് ഭാഗത്തായി കിടന്നു കൊണ്ട് ഞങ്ങളുടെ ദാമ്പത്യം മുന്നോട്ട് പോക്കൊണ്ടിരുന്ന്.
അങ്ങനെ ദിവസങ്ങൾ മാസങ്ങൾ ഒക്കെ മുന്നോട്ട് പോയി. ഒരു പരാതിയും ഇല്ലാതെ അവള് എന്റെ കൂടെ ജീവിച്ചു.
അങ്ങനെ ഇരിക്കുമ്പോഴാണ് ആഷിഖ് നാട്ടിൽ വന്നത്. അവൻ ഞങൾ രണ്ടും ഒന്നിച്ചത് വളരെ സന്തോഷമായി. പക്ഷേ ഞങൾ ജീവിതത്തിൽ ഒത്തിരി അകലെയായിരുന്നു എന്ന് അവനോട് ഞാൻ വിശദമായി പറഞ്ഞു.
അവനെ എന്നെ തല്ലിയില്ല എന്നെ ഉള്ളൂ.
“ഡാ പന്ന പുന്നാര മോനെ. നീ ഇപ്പോഴും അ ഡാഷ് മോളെ ആലോചിച്ചോണ്ടിരിക്കുവാണോ. നിനക്ക് വേണ്ടി കാത്തിരിക്കാം എന്ന് പറഞ്ഞു വീട്ടിൽ ഇരിക്കുന്ന aa പാവത്തെ പറ്റി നീ ഓർക്കാറുണ്ടോ. നീ അവളെ സ്നേഹിക്ക്. നിന്റെ വിഷമവും മാറും. നിന്റെ ലൈഫ് ഹാപ്പി ആകുകയും ചെയ്യും.”
ഞാൻ അവനോട് ഒന്നും തിരിച്ചു പറഞ്ഞില്ല.
ഞാൻ വീട്ടിൽ തിരിച്ചെത്തി. ഞാൻ അന്ന് രാത്രി കൃപയോടു സംസാരിക്കാൻ തീരുമാനിച്ചു. കുറെ naalaayittu ശെരിക്കും സംസാരിക്കുന്നു പോലും ഇല്ലായിരുന്നു.
ഞാൻ കിടന്നു കഴിഞ്ഞപ്പോൾ കൃപ കിടക്കുന്നതിന് നേരെ തിരിഞ്ഞ് കിടന്നു.
“കൃപെ”