ചെറുപ്പം തൊട്ടേ തന്നെ അമലും രാധമ്മയും അങ്ങോട്ടും ഇങ്ങോട്ടും പറയാതെ ഇഷ്ട്ടത്തിലായിരുന്നു. ഏകദേശം അവൻ ഒരു ഒൻപതിൽ പഠിക്കുമ്പോഴാണ് രണ്ടു പേരും ഇഷ്ടം തുറന്നു പറഞ്ഞത്.അവളും അവനോട് ഇത് എങ്ങിനെ അവതരിപ്പിക്കും എന്നായിരുന്നു ചിന്തിച്ചിരുന്നെ. അങ്ങിനെ യിരിക്കെയാണ് അവൻ അവളോട് അങ്ങോട്ട് ചെന്ന് പറയുന്നത്.പേടി കാരണം ചെക്കന്റെ മുട്ട് രണ്ടും കൂട്ടി ഇടിച്ചിരുന്ന് പറഞ്ഞു രാധു അവനെ കളിയാക്കി ചിരിക്കും ഇപ്പോഴും.
ആദ്യം അവൾ അവനെ ഒന്ന് വിരട്ടി നോക്കി.
ചെക്കന് എത്രത്തോളം മനക്കട്ടി ഉണ്ടന്ന്. പക്ഷെ പഹയൻ പറഞ്ഞത് നീ എന്റെ മുറപ്പെണ്ണാണ് എനിക്ക് നിന്നെ സ്നേഹിക്കാനുള്ള അധികാരം ഉണ്ട് എന്നു.പിന്നീട് അവന് മനസ്സിലായെ അവൻ അവളെ സ്നേഹിക്കുന്നേനെ മുന്നേ അവൻ അവളുടെ മനസ്സിൽ കയറിട്ടുണ്ടായിരുന്നെന്ന്
അങ്ങനെ രണ്ടു വർഷം അവര് നല്ല രീതിയിൽ പ്രേമിച്ചു നടന്നു. ഇതിനിടെലാണ് ഞാൻ നാട്ടിൽ വന്ന ദിവസം അവൾ അവനെ വിളിച്ചു വീട്ടിലോട്ട് വരാൻ പറഞ്ഞത്.അവളുടെ വിളികേട്ട് അവൻ എന്റെ അടുത്തേക്ക് വന്നു അവള് വരാൻ പറഞ്ഞിട്ടുണ്ട് എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു.ഞാൻ എന്റെ വണ്ടിയും എടുത്തു അവനെയും കൂട്ടി നേരെ അവന്റെ അമ്മ വീടിലേക്ക് വിട്ടു. അന്ന് നമ്മുടെ Rx ആണ് താരം.
ഞാൻ :നിന്റെ അമ്മയും അച്ഛനും എവിടെ.
അമൽ :അവര് അവിടെ ഉണ്ടെന്ന അവള് പറഞ്ഞെ. രണ്ടാളും രാവിലെ ഒരു പ്രോഗ്രാം ഉണ്ടെന്നും പറഞ്ഞു പോയതാ. എങ്ങിനെ അവിടെ എത്തി എന്ന് ഒരു വിവരും ഇല്ല.
ഞാൻ : മ്മ് ഏതായാലും പോയി നോക്കാം.
അങ്ങിനെ 20മിനുട്ട് യാത്രകൊണ്ട് ഞങ്ങൾ അവന്റെ അമ്മ വീട്ടിൽ എത്തി. മുറ്റത്തു തന്നെ അവന്റെ അച്ഛന്റെ കാർ കിടപ്പുണ്ട്.
ഞാൻ അവനോട് നീ പോയി വാ എന്ന് പറഞ്ഞു അവനെ തള്ളിവിട്ടു.
അമൽ : നീയും കൂടെ വാ ഒരു ധൈര്യത്തിന്.
ഞാൻ : അത് വേണോ..
അമൽ :പ്ലീസ് ഡാ എനിക്ക് ഒറ്റക്ക് ഒരു പേടി.
ഞാൻ : മ്മ് ന്നാ നടക്ക്.. എന്നും പറഞ്ഞ് ഞാൻ അവന്റെ കൂടെ വീടിലേക്ക് നടന്നു.ഉമ്മറത്തു ആരയും കാണുന്നില്ല.അവൻ നേരെ ഹാളിലേക്ക് കേറിയപ്പോ അവന്റെ മുത്തശ്ശനും മുത്തശ്ശിയും വല്യമ്മാവനും ചെറിയമ്മാവനും അമ്മായിമാരും അവന്റെ അച്ഛനും അമ്മയും എല്ലാവരും അവിടെ എന്തോ ചർച്ചയിലാണ്. അവിടേക്കാണ് മഹാന്റെ എഴുന്നള്ളത്ത്. ഞാൻ ചുറ്റും നോക്കിയിട്ടും രാധമ്മയെ അവിടെ ഒന്നും കാണുന്നില്ല.എന്തോ ഉണ്ട്. ഈശ്വരാ അടികൊള്ളാതെ കാത്തോളണേ.
ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.അവനെ കണ്ടയുടനെ മുത്തശ്ശി പറഞ്ഞു.’ആ കണ്ണൻ വന്നല്ലോ. അവന്റെ അച്ഛന്റെയും അമ്മയുടെയും മുഖം നല്ല ദേഷ്യത്തിലാണ്. ആ അച്ചുവും ഉണ്ടായിരുന്നോ കൂടെ.
നിർമലആന്റി (അവന്റെ അമ്മ )എന്നെ കണ്ടപ്പോൾ ചിരിച് കൊണ്ട് തിരക്കി.ഞാൻ അവർക്ക് നേരെ ഒരു ചിരി പാസാക്കി കൊടുത്തു.
മുത്തശ്ശൻ :കണ്ണാ…
അമൽ :മ്മ്.. മുത്തശ്ശാ..