ആജൽ എന്ന അമ്മു 8
Aajal Enna Ammu Part 8 | Author : Archana Arjun | Previous Part
” കരയാതെടി പെണ്ണെ നീയെന്നും എന്റെ കൂടെ ഉണ്ടാവും മനസ്സിലായോ കിച്ചു ജയിക്കാൻ അമ്മു എന്നും കിച്ചുവിന്റെ കൂടെ വേണം…….. അതെന്നും അങ്ങനെ തന്നെ ആയിരിക്കും….. ”
അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയമത്രയും കുത്തി കേറ്റിയാണ് ഞാനത് പറഞ്ഞത്……. പെണ്ണിന് മനസ്സിലായോ ആവോ…….
ഞാൻ തന്നെ അവളുടെ കണ്ണ് തുടച്ചു കൊടുത്തു……..
” സങ്കടപെടേണ്ട നീ ഓക്കേ പറഞ്ഞില്ല എങ്കിൽ എനിക്ക് അത് വേണ്ട അത്രയല്ലേ ഉള്ളൂ…. എനിക്ക് നീ അല്ലെ എന്നും വലുത്…… വാടി പൊട്ടി……. ”
ഞാൻ അവളെയും കൊണ്ട് മമ്മിയുടെ അടുത്തേക്ക് പോയി……..
” എന്തായി രണ്ടിന്റെയും അടിയും പിടിയും കഴിഞ്ഞോ……. ”
” ഓ എന്തോന്നടി അവളോട് പറയാത്തതിന്റെ ഒരു പരിഭവം… അത്ര തന്നെ….. അതൊക്കെ ഞങ്ങൾ അങ്ങ് തീർത്തു…. അല്ലേടി…… ”
” പിന്നല്ല…. ”
” ശരി എന്നാ പിന്നെ ഞാനിറങ്ങട്ടെ…… ”
” ആ പോയിട്ട് നാളെ രാവിലെ തന്നെ ഇങ്ങെത്തികൊള്ളണം…… പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കരുത്…….. ”
” എന്താ…?? ”
” എടാ കൊരങ്ങാ അവളുടെ കാര്യം….. ”
” ഓ ലത് അതേറ്റു…… ”
ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി……. ബൈക്കിൽ കയറിയപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്….. അവളെ പറ്റി അവളോട് തന്നെ പറയുക……. ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ തന്നെ ചിരിച്ചു…….
വീടെത്തി ഒരു ഉറക്കവും കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ് പോസ്റ്റുമാൻ എന്തോ ലെറ്റർ കൊണ്ട് വന്നിട്ടുണ്ട് എന്ന് അമ്മ പറയുന്നത്…… പെട്ടെന്ന് തന്നെ ചെന്ന് പോസ്റ്റ്മാന്റെ കയ്യിൽനിന്നും ലെറ്റർ ഒപ്പിട്ട് മേടിച്ചു…….. അത് മറിച്ചും തിരിച്ചും നോക്കിയിട്ട് ഒന്നും മനസ്സിലായില്ല……. ഞാൻ അത് പൊട്ടിച്ചു വായിച്ചു……. ഇന്ത്യൻ ആർമിയുടെ എംപ്ലോയ്‌മെന്റ് ഓഫർ ലെറ്റർ ആയിരുന്നു അത്…. ഞാൻ ഒരു പട്ടാളക്കാരനാകാൻ വേണ്ടി നോമ്പ് നോറ്റു കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെ ആയി…… ഒരുപാട് കഷ്ടപ്പെട്ടു അതിന്റെ ഫലവും കിട്ടിയിരിക്കുന്നു…….
മുറ്റത്ത് നിന്ന് തന്നെ അലറി വിളിച്ചുപോയി ഞാൻ…….. എന്റെ ബഹളം കേട്ടാവണം അമ്മ ഓടി പുറത്തേക്ക് വന്നു…..