കിട്ടിയില്ലായിരുന്നുവെങ്കിൽ നാളെ ഞാൻ എന്റെ സുഹൃത്തും എന്റെ ജൂനിയറുമായ ഗൗരിയെ പോയി കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റ് ആക്കിയേ നെ…….. ഇനിയിപ്പോ എന്തായാലും വേണ്ട…… ഈ സന്തോഷത്തിൽ തന്നെ പറയണം എനിക്കവളെ ഒരുപാട് ഇഷ്ടമാണ് എന്ന്……….. ഞാൻ പറഞ്ഞത് അവളെപ്പറ്റി തന്നെയായിരുന്നു എന്ന്…….
പിന്നെ നേരം വെളുക്കാനുള്ള കാത്തിരിപ്പിൽ ആയിരുന്നു എങ്ങനെയൊക്കെയോ രാത്രിയായി……….
ഡോറിൽ തട്ടുന്ന കേട്ട് ബെഡിൽ കിടക്കുകയായിരുന്ന ഞാൻ എഴുന്നേറ്റിരുന്നു…… ഡോറിൽ തട്ടിയിട്ട് വരണമെങ്കിൽ അത് അച്ഛൻ തന്നെയായിരിക്കും……… വാതിൽ തുറന്ന് അച്ഛൻ അകത്തേക്ക് വന്നു……
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു……. അച്ഛൻ ഇരിക്കെന്ന് കാണിച്ചു……. അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് അച്ഛൻ ചോദിച്ചു……
” നിനക്ക് ജോലി കിട്ടി അല്ലേ…….”
” അതെ അച്ഛാ….. ”
” ഉം …….. നിന്റെ അമ്മ പറഞ്ഞു……… എന്നാ ട്രെയിനിങ്ങിന് ജോയിൻ ചെയ്യേണ്ടത്…… ?? ”
” അടുത്ത മാസം പത്തിന്…….. ”
” മ്മ് തയ്യാറാവണം…….ജീവിതത്തിന്റ അടുത്ത ഘട്ടം ആയി…… പഠിത്തം ഡിസ്റ്റന്റ് ആയി തുടരുമോ അതോ….? ”
” ഇല്ലച്ഛാ അത് ഡിസ്റ്റന്റ് ആയാലും കംപ്ലീറ്റ് ആക്കും……. ”
” മ്മ് പോകുന്നതിനു മുൻപേ ഒരു കാര്യം ഉണ്ട് നാളെ കോളേജ് ഉണ്ടോ നിനക്ക്…… ”
” ഉണ്ട് അച്ഛാ പക്ഷെ പോകുന്നില്ല കുറച്ചു പ്രോസിജിയർ ഉണ്ട് അതൊക്കെ തീർക്കണം……പിന്നെ അമ്മുവിന്റെ കൂടെ രാവിലെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞിട്ടുണ്ട്…….. ”
” ശരി അപ്പോൾ മോളുടെ കൂടെ രാവിലെ പോയിട്ട് നേരെ വീട്ടിലോട്ടു വന്നേക്കണം നമുക്ക് നാളെ ഒരിടം വരെ പോകാനുണ്ട്……. അത് കഴിഞ്ഞു നിനക്ക് ബാക്കി പ്രൊസീജിയർ ഒക്കെ കംപ്ലീറ്റ് ചെയ്യാൻ പോകാം……… ”
” എവിടേക്കാണ് അച്ഛാ…..”
” അതൊക്കെ അവിടെ ചെല്ലുമ്പോൾ നിനക്ക് മനസ്സിലാകും…..മ്മ് എന്നാൽ നീ ഉറങ്ങിക്കോ………..”
” ഗുഡ് നൈറ്റ് അച്ഛാ……..”
” ഗുഡ് നൈറ്റ്…… ”
എവിടേക്കാണ് പോക്കെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല……പയ്യന്മാർ പൊതുവെ അച്ഛനെ പേടിയുള്ള കൂട്ടത്തിൽ ആണല്ലോ അതോണ്ട് കൂടുതൽ കുത്തി ചോയ്ക്കാൻ നിന്നാൽ പണി കിട്ടുമെന്ന് അറിയാമായിരുന്നു……. അതോണ്ട് പോകണ വരെ മിണ്ടാതിരിക്കാൻ തീരുമാനിച്ചു…………
പിറ്റേന്ന് രാവിലെ കൃത്യം 6 മണിക്ക് തന്നെ അമ്മു എന്നെ കുത്തി പൊക്കി………..അങ്ങനെ അവളെയും വീട്ടിൽ നിന്നും കൂട്ടി