ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………
പുലിവാൽ കല്യാണം 2
Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part
![](https://i.imgur.com/ocWr0oH.png)
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്…
“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട് ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”
മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..
ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….