ശരിയാണ്, അന്ന് ആ മുറിയിൽ എന്നെ കണ്ടപ്പോൾ പേടിച്ചു വിറച്ചത് ഞാൻ കണ്ടതാണ്…… അപ്പൊ ഇവൾ ഇതിൽ പെട്ട് പോയത് തന്നെ ആവും….അങ്ങനെ ആണെങ്കിൽ ഇതിന് എന്താ ഒരു പോംവഴി??
ഇവളെ എങ്ങനെ ആണ് ഒന്ന് ഇതിൽ നിന്ന് ഊരി കൊടുക്കുക??
ഡിവോഴ്സ് തന്നെ ആണ് അതിനൊരു മാർഗം……… എത്രയും പെട്ടെന്ന് ഡിവോഴ്സിന്റെ കാര്യങ്ങൾ ശരിയാക്കി അവളെ ഈ കുടുക്കിൽ നിന്ന് രക്ഷിക്കണം
അഥവാ ഇനി വിഷ്ണു പറഞ്ഞ പോലെ ഡിവോഴ്സ് കിട്ടാൻ ഒരു വർഷം എടുക്കുമെങ്കിൽ എന്ത് ചെയ്യും….. അവൾക്ക് പോവാൻ വേറെ സ്ഥലം ഒന്നുമില്ല എന്നാണെങ്കിൽ ഇവിടെ നിന്നോട്ടെ…
പക്ഷെ പൂർണമായി ഒന്നും വിശ്വസിക്കാനും പറ്റില്ല…… അതാണല്ലോ ഇപ്പോ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം…..
“എന്താടാ കാര്യമായിട്ട് ആലോചിച്ച് കൂട്ടുന്നത്??”
വിഷ്ണുവിന്റെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്…
“ഏയ് ഒന്നുമില്ല…..”
“മ്മ…. എന്ന മോൻ ഇവിടെ നിൽക്ക്, ഞാൻ പോയി ഫുഡ് വാങ്ങി വരാം…. വിശക്കുന്നു….”
“മ്മ…..ശരി……”
“നിനക്ക് എന്താ വേണ്ടത്??”
“എന്തെങ്കിലും….”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
“പെങ്ങളെ……..”
നീട്ടി വിളിച്ചുകൊണ്ട് അവൻ അകത്തേക്ക് പോയി,
പാവം….. ഇതിനിടയിൽ കിടന്ന് നട്ടം തിരിയുന്നത് അവനാണ്…. ഞാൻ തളരാതിരിക്കാൻ കൂടെ തന്നെ നിൽക്കുമ്പോഴും ആ പെണ്ണിനോട് പാവം തോന്നിയിട്ട് അതിന്റെ വിഷമം മാറ്റാൻ ശ്രമിക്കുമ്പോഴും ഹരി ഇങ്ങനെ ചെയ്തതിൽ എന്നെക്കാൾ കൂടുതൽ വിഷമിക്കുന്ന അവന്റെ മനസ്സ് ഞാൻ കാണുന്നില്ല എന്നാണ് ആശാന്റെ വിചാരം…..