“ഏയ് ഇതിൽ ഇനി ഒന്നും ആലോചിക്കാനില്ല……. വെറും പ്ലസ്ടു മാത്രം വച്ച് എനിക്ക് എന്തായാലും കളക്ടറുടെ ജോലി ഒന്നും കിട്ടില്ല….. പിന്നെ എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഇല്ലേ…… ഡ്രൈവിംഗ് ആണെങ്കിൽ എനിക്ക് ഇഷ്ടമുള്ള പണി ആണ്……… രമേശേട്ടൻ ഒന്ന് അത് ശരിയാക്കി കൊണ്ട…”
“ശരി കുഞ്ഞേ……. ഞാൻ വിളിക്കാം”
“ഓക്കേ…….”
എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു, അങ്ങനെ ജോലിയുടെ കാര്യത്തിൽ ഏകദേശം തീരുമാനമായി…. റെഡി ആയാൽ മതിയായിരുന്നു…
“എന്താണ് മോനെ……. ആരാണ് ഫോണിൽ??”
ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ വിഷ്ണു ചോദിച്ചു…
“ഓ….. അത് രമേഷേട്ടനാണ്…… ഞാൻ ഒരു ജോലിയുടെ കാര്യം പുള്ളിയോട് പറഞ്ഞിരുന്നു….. അതാണ്”
“എന്ത് ജോലി??”
“എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരാൻ പറഞ്ഞതാണ് പുള്ളിയോട്”
“എന്നിട്ട് റെഡി ആയോ??”
“ആഹ് ഒരെണ്ണം ചിലപ്പോൾ ശരിയാവും……. ഡ്രൈവിംഗ് ആണ്, അത് ആവുമ്പോൾ പിന്നെ വല്യ പണിയൊന്നും ഇല്ലലോ….. വെറുതെ വണ്ടി ഓടിച്ച പോരെ….”
“ഡ്രൈവറോ??”
“മ്മ……..”
ഞാൻ അതെ എന്ന് മൂളി
“നീ തീരുമാനിച്ചോ??”
“യെസ്…..”
“മ്മ……”
അവൻ പിന്നെ ഒന്നും ചോദിച്ചില്ല…
.
.
.
.
.
“ഡാ…… ടോണി……. പിന്നെ……… സാധനങ്ങൾ ഒക്കെ വാങ്ങി കൊടുത്ത കുക്കിംഗ് അവള് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്…..”
കുറച്ച് നേരത്തെ മൗനത്തിന് ശേഷം വിഷ്ണു പറഞ്ഞു….
“അതൊന്നും വേണ്ട……”
“പിന്നെ എത്ര കാലം നീ ഇങ്ങനെ പുറത്ത് നിന്ന് വാങ്ങി കഴിക്കും…. ഒന്നുമില്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന ഫുഡ് കഴിച്ചൂടെ”
“മ്മ……… എന്നാലും………. അവസാനം ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആവോ??”