ഛെ…….. ഞാൻ എന്തൊക്കെ ആണ് ഈ ചെയ്യുന്നേ…… ഒരുത്തി ചിരിച്ച് കാണിച്ചപ്പോൾ പിന്നാലെ പോയതിന്റെ ആണ് ഞാൻ ഈ അനുഭവിക്കുന്നത്…. അരുത് ടോണി അരുത്…….. കണ്ട്രോൾ യുവർ ഇമോഷൻസ്……
പെട്ടെന്ന് തന്നെ അവളിൽ നിന്ന് കണ്ണ് മാറ്റിക്കൊണ്ട് ഞാൻ അവളെ കടന്ന് അകത്തേക്ക് കയറി…..
നേരെ ബാത്റൂമിലേക്ക് കയറാൻ പോയി, പക്ഷെ ഞാൻ കയറുന്നതിനു മുന്നെ അവൾ ഓടി ബാത്‌റൂമിൽ കയറി…. കയറിയ അതെ വേഗത്തിൽ അവൾ പുറത്തേക്ക് ഇറങ്ങി, കയ്യിൽ ബ്രായും പാന്റിയും ചുരുട്ടി പിടിച്ചിട്ടുണ്ട്…
കുളിക്കുമ്പോൾ പുറത്ത് നിന്ന് എന്റെ ഒച്ചയും ബഹളവും കേട്ട് ഒക്കെ അവിടെ തന്നെ ഇട്ട് വേഗം വന്ന് വാതിൽ തുറന്നതാവും….
അല്ലെങ്കിലും എനിക്ക് ഇപ്പോ അവളെ ഇന്നർ കിട്ടിയിട്ട് വേണമല്ലോ………
അങ്ങനെ പലതും ആലോചിച്ച് ഞാൻ കുളിക്കാൻ ബാത്റൂമിലേക്ക് കയറി…. അപ്പോഴാണ് തോർത്ത് എടുത്തില്ല എന്ന കാര്യം ഓർമ്മ വന്നത്, തിരിച്ചു തോർത്ത് എടുക്കാൻ ഇറങ്ങി….. പക്ഷെ ഞാൻ വച്ച സ്ഥലത്ത് തോർത്ത് കാണുന്നില്ല… കർത്താവെ എന്നോട് എന്തിനീ പരീക്ഷണം, ആദ്യ ദിവസം തന്നെ ലേറ്റ് ആവും…… ശ്യോ………..
റൂമിൽ എവിടെയും തോർത്ത് കാണുന്നില്ല, അടുക്കളയിൽ നോക്കിയപ്പോൾ അവൾ അവിടെ എന്തോ അടുപ്പിൽ ചെയ്യുന്നുണ്ട്… ദോണ്ടേ എന്റെ തോർത്ത് അവളെ തലയിൽ ഇരിക്കുന്നു……
“ഡീ………..”
ഞാൻ ഉറക്കെ വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞു….. കയ്യിൽ ഉണ്ടായിരുന്ന പാത്രം നിലത്ത് വീണു….
ദേഷ്യം കണ്ട്രോൾ ചെയ്യാൻ വേണ്ടി ഞാൻ പല്ല് കടിച്ച് നിന്നു, അവൾ ആണെങ്കിൽ എന്റെ നിൽപ്പും നോട്ടവും ഒക്കെ കൂടി കണ്ട് വിറയ്ക്കുന്നു…..
“നിന്നോട് ആരാ എന്റെ തോർത്ത് എടുക്കാൻ പറഞ്ഞത്??”
ഞാൻ ഗൌരവം ഒട്ടും കുറയ്ക്കാതെ തന്നെ ചോദിച്ചു….
“അത്……. പിന്നെ………”
അവൾ ചെറുപ്പത്തിൽ പരീക്ഷയ്ക്ക് പൊട്ടിയിട്ട് പേപ്പറും കൊണ്ട് അപ്പന്റെ മുനിൽ നിൽകുമ്പോൾ എന്റെ മുഖത്ത് ഉണ്ടായിരുന്ന അതെ മുഖ ഭാവത്തോടെ എന്റെ മുനിൽ നിൽപ്പാണ്.
“ഇങ്ങോട്ട് കൊണ്ട….”
ഞാൻ കൈ നീട്ടി കൊണ്ട് പറഞ്ഞു
“ഒരു മിനിറ്റ്……. ഞാൻ കഴുകി തരാം”.
എന്ന് പറഞ്ഞ് അവൾ എന്നെ മറികടന്ന് ബാത്റൂമിലേക്ക് പോവാൻ നോക്കി…
“വേണ്ട…… ഇങ്ങ് കൊണ്ട……. നേരമില്ലാത്ത നേരത്ത് ഓരോ……..”