.
.
.
.
.“ചായ…….”
ബാഗിൽ ഇടാനുള്ള ഡ്രസ്സ് തിരയുമ്പോൾ അവൾ പുറകിൽ നിന്ന് മെല്ലെ പറഞ്ഞു…
“അവിടെ വെച്ചോ…..”
തിരിഞ്ഞു നോക്കാതെ മേശയിലേക്ക് കൈ ചൂണ്ടി ഞാൻ പറഞ്ഞു…..
ബാഗിൽ നിന്ന് സി.കെയുടെ ഒരു വെള്ള ഷർട്ടും ഡീസലിന്റെ ലൈറ്റ് ബ്ലൂ ജീൻസും എടുത്തിട്ട് മേശപ്പുറത്ത് വെച്ച ആ ചായയും എടുത്ത് കുടിച്ച് കണ്ണാടിയിൽ ഒന്ന് നോക്കി സംതൃപ്തി തോന്നിയപ്പോൾ പോവാൻ ഒരുങ്ങി……
പുറത്തേക്ക് ഇറങ്ങാൻ വേണ്ടി തിരിഞ്ഞ് വാതിലിന് അടുത്ത് എത്തിയപ്പോൾ എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ അടുക്കളയിൽ നിന്ന് ഓടി വന്ന് എന്റെ പിന്നിൽ നിൽക്കുന്ന യാമിനിയെ ആണ് കണ്ടത്…. എന്നോട് എന്തോ പറയാൻ വേണ്ടി വന്നതാണെന്ന് മനസിലായി, പക്ഷെ ഞാൻ തിരിഞ്ഞ് നോക്കിയതും കക്ഷി പേടിച്ച് കാര്യം പറയാൻ മടിച്ച് നിൽക്കുകയാണ്….
“എന്താ??”
ഞാൻ അവളെ നോക്കി ചോദിച്ചു
“ഫുഡ്……”
“വേണ്ട…… സമയമില്ല……..”
എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു, തിരിഞ്ഞു നടക്കുമ്പോഴാണ് അവൾ ഇന്നലെ ഇട്ട അതെ ചുരിദാർ തന്നെയാണ് ഇട്ടത് എന്ന് ഞാൻ ഓർത്തത്…..
അയ്യോ……. കയ്യും വീശി ആയിരുന്നില്ലേ ഞങ്ങൾ ഇങ്ങോട്ട് വന്നത്…… അപ്പൊ അവൾക്ക് ഇടാൻ വേറെ ഡ്രസ്സ് ഒന്നും ഉണ്ടാവില്ല…. എന്താ ഇപ്പോ ചെയ്യാ…..
ഞാൻ ഫോൺ എടുത്ത് വിഷ്ണുവിനെ വിളിച്ചു…. കുറച്ച് റിംഗ് കഴിഞ്ഞാണ് അവൻ ഫോൺ എടുത്തത്…
“ഹെലോ…..”
“ആഹ്…… എന്താടാ ഈ രാവിലെ തന്നെ…..”.
വിഷ്ണുവിന്റെ ഉറക്ക ചടവോടെ ഉള്ള ശബ്ദം.
“ഡ……. അത് പിന്നെ……. അവൾക്ക് ഇടാൻ വേറെ ഡ്രസ്സ് ഒന്നുമില്ല….”
“ഏത് അവൾ??”