ഒരു പെണ്ണാണ് വാതിൽ തുറന്ന് പുറത്തേക്ക് വന്നത്….. ദേവതയെ പോലെ കാണാൻ, തിളങ്ങുന്ന കണ്ണുകൾ…… ചുരുളൻ മുടി….. ആ കണ്ണുകൾ തന്നെയാണ് ഹൈലൈറ്റ്…. അതിന് വല്ലാത്ത ഒരു ആകർഷണം…. ഇളം നീല നിറം…… വേറെ ഒന്നും ശ്രദിക്കാൻ കഴിഞ്ഞില്ല…
“ഹലോ…… എന്താണ്??”
നല്ല കിളിനാദം…..
“അത്……. രാഘവൻ സാർ ഇല്ലേ??”
അയാള് എന്നെ സ്കൂളിൽ പഠിപ്പിച്ചിട്ട് ഇല്ലാല്ലോ…… ആ എന്തായാലും ഓട്ടോമാറ്റിക് ആയി വായിൽ നിന്ന് വീണതാണ്….. കിടക്കട്ടെ അല്പം സോപ്പ്……
“ആഹ് ഒരു മിനിറ്റേ………. അച്ഛാ….”
ആ പെണ്ണ് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു….. എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാൻ തിരിച്ചും അതെ പോലെ തന്നെ ചിരിച്ചു…
“എന്താ മോളേ…..”
നല്ല ഗാംഭീര്യമുള്ള ശബ്ദം, നീണ്ട് തടിച്ച് കട്ടി മീശയുമായി ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു, കണ്ടിട്ട് ഏകദേശം എന്റെ അപ്പന്റെ ഒക്കെ പ്രായം ആയിരിക്കും എന്ന് തോന്നി, അതെ ഇത് തന്നെ രാഘവൻ, അപ്പൊ ആദ്യം വന്നു വാതിൽ തുറന്ന ഈ കുട്ടി ഇയാളുടെ മകൾ തന്നെ, അകത്തേക്ക് നോക്കി അച്ഛാ ന്ന് വിളിച്ചത് കൊണ്ട് മനസിലായി…… അല്ലാതെ ഈ കുട്ടിക്ക് ഇയാളുമായി കാഴ്ചയിൽ ഒരു സാമ്യതയുമില്ല
“ഇതാ…….. അച്ഛനെ കാണാൻ വന്നതാണ്….”
എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് ആ കുട്ടി അയാളോട് പറഞ്ഞു.
“മ്മ്…… എന്താടോ??”
ആ ഉറച്ച ശബ്ദം എനിക്ക് നേരെ..
“ഞാൻ രമേശേട്ടൻ പറഞ്ഞിട്ട് വരുകയാണ്, ഇവിടെ ഡ്രൈവറുടെ ആവശ്യമുണ്ടെന്ന് അറിഞ്ഞിട്ട്”
“ആഹ്……. ഓ ശരി ശരി……. ദാസൻ പറഞ്ഞിരുന്നു അവന്റെ ഏതോ പരിചയക്കാരന്റെ കെയർഓഫിൽ ആള് വരുമെന്ന്…… അത് ശരി അപ്പൊ ഇയാളാണോ ആള്……. എന്താടോ ലൈസൻസ് ഒക്കെ ഉണ്ടോ??”
“ഓ ഉണ്ട് സാർ….”
“നോക്ക്…… അതൊക്കെ ആണ് ഇവിടത്തെ കാറുകൾ…….. ഇങ്ങനെയുള്ള കാറുകൾ ഒക്കെ ഓടിക്കാൻ അറിയുമോ….”