“താൻ സെയിന്റ്. ജോൺസ് കോളേജിൽ അല്ലേ പഠിച്ചത്??”
“അതെ………”
ഞാൻ എങ്ങനെ അറിയാം എന്ന സംശയം ഉള്ളിൽ വച്ച് കൊണ്ട് പറഞ്ഞു….
“മ്മ…… ഞാൻ കണ്ടിട്ടുണ്ട്”
“എപ്പോൾ??”
അറിയാതെ തന്നെ ഞാൻ അത് ചോദിച്ച് പോയി
“ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റ് ഞങ്ങടെ കോളേജിൽ വച്ച് നടന്ന സമയത്ത്…….. അന്ന് ജോൺസിന്റെ ഈ തുറുപ്പുചീട്ടിനെ ശ്രദ്ധിക്കാതെ പോയ ഒറ്റ കുട്ടിയും ഉണ്ടാവില്ല….. അതാണ് നേരത്തെ കണ്ടപ്പോൾ എനിക്ക് എവിടെയോ കണ്ട് നല്ല പരിചയം തോന്നിയിരുന്നു, ഇപ്പോ ആലോചിച്ച് നോക്കിയപ്പോഴാണ് ഓർമ്മ വന്നത്”
“മാഡം രാമകൃഷ്ണയിലാണോ പഠിച്ചത്??”
“യെസ്….. ഡിഗ്രി അവിടെ ആയിരുന്നു, പിജി ചെന്നൈയിൽ ആണ് ചെയ്തത്…….. പിന്നെ ഒരു കാര്യം, ഈ മാഡം വിളി വേണ്ട…… ചൈതന്യ അതാണ് എന്റെ പേര്….. ഇനി അങ്ങനെ വിളിക്കാൻ പറ്റില്ലെങ്കിൽ ചിന്നൂന്ന് വിളിച്ച മതി…….. കേട്ടോ”
ഓ അപ്പൊ ഡിഗ്രി കഴിഞ്ഞ് പിജിയും ചെയ്തു, അഹങ്കാരി…… പഠിച്ചിരുന്നെങ്കിൽ ഇപ്പോ എനിക്കും ഈ പറഞ്ഞ സാധങ്ങൾ ഒക്കെ കിട്ടുമായിരുന്നു….
“മ്മ…… .ശരി…..”
“ഇയാളെ പേര് എന്താ??”
“ടോണി……”
“ടോണി………… ടോണിക്കുട്ടൻ…… കൊള്ളാം”
ഞാൻ ഒന്നും മിണ്ടിയില്ല, വെറുതെ ഒരു ചേറു ചിരി മാത്രം നൽകി…
“ഹ്മ്മ്……. ടോണി ഏതോ വല്യ കുടുംബത്തിൽ ഉള്ളതാണ് എന്നൊക്കെ അച്ഛൻ പറയുന്നത് കേട്ടു, പിന്നെ എന്താ സംഭവിച്ചത്, നേരത്തെ കുറച്ച് ഞാനും കേട്ടു….”
ഞാൻ ഒന്നും പറയാതെ അവളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു….
“ഓ സോറി, ടോണി ഒന്നും വിചാരിക്കരുത്…….. എന്റെ നാവിന് ഇങ്ങനെ ഒരു പ്രശ്നമുണ്ട്….. തീരെ കണ്ട്രോൾ ഇല്ല…….”
സ്വയം തലയ്ക്ക് കൊട്ടി നാവ് കടിച്ചുകൊണ്ട് അവൾ പറഞ്ഞു, എന്റെ മുഖം കണ്ടിട്ട് എനിക്ക് വിഷമമായി എന്ന് തോന്നി കാണണം…
“എങ്കിൽ ശരി ഞാൻ പോവട്ടെ, നമുക്ക് പിന്നെ കൂടുതൽ പരിചയപ്പെടാം…….. ബായ് ടോണി”
“ബായ്…”
ഞാൻ വീണ്ടും ഒരു മങ്ങിയ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു….