🤵പുലിവാൽ കല്യാണം 2👰 [Hyder Marakkar]

Posted by

അവൾ നടന്ന് അകന്നപ്പോൾ ഞാൻ വീണ്ടും ആ മരത്തിന്റെ ബെഞ്ചിൽ ഇരുന്നു……. വിശപ്പ് മാത്രം മാറിയില്ല….. കുറച്ച് നേരം ഇരുന്ന് ബോറടിച്ചപ്പോൾ ആ സെക്യൂരിറ്റിയുടെ അടുത്ത് പോയി പുള്ളിയെ പരിചയപ്പെട്ടു, ജോസേട്ടൻ………. ഒരു പാവം മനുഷ്യൻ, പെട്ടെന്ന് തന്നെ പുള്ളിയുമായി കമ്പനിയായി……. ജോസേട്ടനോട് കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ എന്തോ ഒരാശ്വാസം, വളരെ നാളായി പരിചയമുള്ള ഒരാളെ പോലെ……….

അധികം നേരം പുള്ളിയോട് കത്തിയടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, അപ്പോഴേക്കും മുതലാളി എന്ന് വിളിക്കാൻ പറഞ്ഞ രാഘവന് മീറ്റിംഗിന് പോവാൻ നേരമായി, ലോട്ടറി അടിച്ച് പൈസക്കാരൻ ആയതാണെന്ന് രമേശേട്ടൻ പറഞ്ഞിരുന്നു, ഇപ്പോ ജോസേട്ടനോട് ചോദിച്ചപ്പോൾ ടൗണിൽ ഒരു ത്രീ സ്റ്റാർ ഹോട്ടൽ ഒക്കെ ഉണ്ടെന്ന് അറിഞ്ഞു….

“ഡാ……. മഹേശ്വരി ഹോട്ടലിലേക്ക് എടുക്ക്…….”
എന്ന് പറഞ്ഞ് ഞാൻ കഴുകി കുട്ടപ്പനാക്കി വെച്ച ബെൻസിന്റെ പിൻ സീറ്റിലേക്ക് അയാൾ കയറി ഇരുന്നു,

ഞാൻ വേഗം തന്നെ വണ്ടി എടുത്തു, നേരെ മഹേശ്വരി ഹോട്ടലിലേക്ക് വിട്ടു, പുള്ളി ഒന്നും മിണ്ടിയില്ല….. ഫോണിൽ ആരോടോ കാര്യമായ സംസാരത്തിൽ ആയിരുന്നു…… എനിക്ക് അറിയുന്നതാണ് ആ ഹോട്ടൽ, അതുകൊണ്ട് പുള്ളിയോട് പിന്നെ ചോദിക്കേണ്ട വന്നില്ല, നേരെ ഞാൻ കാറ്‌ കൊണ്ടുപോയി ഹോട്ടലിന്റെ മുനിൽ നിർത്തി,

തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ അങ്ങനെ തന്നെ ഇരിക്കുന്നു, ഇത് എന്താ ഇറങ്ങാത്തത്??

“ഹാ പൊട്ടനെ പോലെ നോക്കി നിൽക്കാതെ വന്നു ഡോർ തുറക്ക്”
അയാൾ ഒച്ചയിട്ടു

ഞാൻ വേഗം ഇറങ്ങി പോയി പിന്നിൽ പുള്ളി ഇരുന്ന ഭാഗത്തെ ഡോർ തുറന്ന് കൊടുത്തു….. അയാൾ ഇറങ്ങി എന്നെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ഹോട്ടലിന്റെ അകത്തേക്ക് കയറി പോയി…..

ഞാൻ ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി എടുത്ത് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി നിർത്തിയിട്ടു…. അയാളോട് തോന്നിയ ദേഷ്യം സ്റ്റിയറിംഗിൽ രണ്ട് അടി അടിച്ച് തീർത്തു…..

പിന്നെ ശാന്തമായി ചിന്തിച്ചപ്പോൾ അയാളോട് ദേഷ്യം തോന്നേണ്ട കാര്യമില്ല എന്ന് തോന്നി, എന്റെ ജോലി ഞാൻ ചെയാത്തത് കൊണ്ടല്ലേ……

ഈ ഹോട്ടലിൽ ബാറുണ്ട്, രണ്ടാഴ്ച മുന്നെ വരെ വിഷ്ണുവും ഞാനും ഹരിയും കൂടെ ഇവിടെ വന്ന് അടിച്ചിട്ട് പോയതാണ്…… എത്ര പെട്ടെന്നാണ് എന്റെ ജീവിതം ഇങ്ങനെ മാറി മറിഞ്ഞത്……. ഇതുവരെ ഹരിയെ കുറിച്ച് ആലോചിക്കുമ്പോൾ അവൻ ചതിച്ചല്ലോ എന്ന വിഷമം ആയിരുന്നു, പക്ഷെ ഇപ്പോ കയ്യിൽ കിട്ടിയ മൈരനെ തല്ലി കൊല്ലാൻ തോന്നുന്നുണ്ട്……

സ്റ്റിയറിംഗിൽ തല വെച്ച് സ്വപ്നം കണ്ട് കിടക്കുമ്പോഴാണ് ഫോൺ അടിഞ്ഞത്, നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പറാണ്….

Leave a Reply

Your email address will not be published. Required fields are marked *