“ഹലോ……”
“ഹലോ….. ടോണി അല്ലേ??”
മറുവശത്ത് നിന്ന് തീരെ പരിചയമില്ലാത്ത സ്ത്രീ ശബ്ദം…
“അതെ…..”
“ആഹ്…….. ഞാൻ യാമിനിയുടെ ഫ്രണ്ട് ആണ്, ഉണ്ണിമായ….”
“ഓ…… എന്താണ് പറ…..”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
“എനിക്ക് ടോണിയെ ഒന്ന് കാണണമായിരുന്നു……. ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ??”
“നിങ്ങൾ കാര്യം എന്താണെന്ന് പറ”
ഞാൻ ഒരല്പം ശബ്ദം കൂട്ടി പറഞ്ഞു, ആരോടുള്ള ദേഷ്യം ആണെന്ന് അറിയില്ല..
“പ്ലീസ് ടോണി……. എനിക്ക് ഒന്ന് നേരിട്ട് കാണണം”
അവൾ വളരെ മാന്യമായി തന്നെ പറഞ്ഞു….
“അത് ഞാൻ എപ്പോഴാണ് ഫ്രീ ആവുക എന്ന് പറയാൻ കഴിയില്ല”
“അത് കുഴപ്പമില്ല, എപ്പോഴായാലും ഫ്രീ ആവുമ്പോൾ എന്നെ ഒന്ന് വിളിച്ച മതി…… എവിടെ ആണെന്ന് വെച്ച ഞാൻ വരാം”
“മ്മ….. ശരി ഞാൻ വിളിക്കാം”
എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു, ഇവൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം, വൈകീട്ട് ഫ്രീ ആയിട്ട് വിളിക്കാം, ജസ്റ്റ് അറിയാൻ ഒരു കൗതുകം……
ഒരു രണ്ട് മണിക്കൂറോളം അവിടെ ആ പാർക്കിംഗ് ഏരിയയിൽ പോസ്റ്റായി…….. ഇടയ്ക്ക് എപ്പോഴോ കിടന്ന് ഉറങ്ങി പോയി, ഇന്നലെ രാത്രി ഉറക്കം ശരിയാവാത്തതല്ലേ…..
കാറിന്റെ ഗ്ലാസിൽ ആരോ മുട്ടിയപ്പോഴാണ് ഞെട്ടി എഴുന്നേറ്റത്, നോക്കുമ്പോൾ വാച്ച്മാനാണ്….
“എന്താ ചേട്ടാ??”
“വണ്ടി എടുത്ത് എൻട്രൻസിന്റെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു മുതലാളി”
“ആഹ് ശരി”
വേഗം തന്നെ ഞാൻ കാറ് എടുത്ത് എൻട്രൻസിന്റെ അങ്ങോട്ട് ചെന്നു, നോക്കുമ്പോൾ അയാൾ അവിടെ നിന്ന് ആരോടോ കത്തിയടിക്കുന്നുണ്ട്…..
ഞാൻ വേഗം പുറത്തിറങ്ങി, ഇനി വാതിൽ തുറന്ന് കൊടുക്കാത്തതിന് അയാളുടെ കുരു പൊട്ടണ്ട
“താൻ ഇങ്ങോട്ട് വന്നെ…”
പുറത്തിറങ്ങി നിന്ന എന്നെ അയാൾ അവരുടെ അടുത്തേക്ക് വിളിച്ചു, ഞാൻ ഒട്ടും സമയം കളയാതെ അങ്ങോട്ട് ചെന്നു….
“തനിക്ക് ഇവനെ മനസ്സിലായോ??”