കർത്താവെ……… ചോറ്, മീൻ കറി, മീൻ പൊരിച്ചത്, ഉപ്പേരി, പപ്പടം, അച്ചാറ്…….. ലാവിഷ് ഫുഡ്, ഞാൻ പിന്നെ സംസാരത്തിന് ഒന്നും നിൽക്കാതെ പ്ലേറ്റിൽ ഇട്ട ഭക്ഷണത്തിൽ മുഴുൻ ശ്രദ്ധ കൊടുത്തു….. നല്ല വിശപ്പ് ഉണ്ടായത് കൊണ്ട് മടിയൊന്നും കാണിക്കാതെ വെട്ടി വിഴുങ്ങി…….
“ഡാ………..”
ഒരു അലർച്ച കെട്ടാണ് ഞാൻ പ്ലേറ്റിൽ നിന്ന് തല ഉയർത്തി നോക്കിയത്……..
നോക്കുമ്പോൾ എന്റെ മുനിൽ കലി തുള്ളി നിൽക്കുന്ന രാഘവൻ
“നിന്നോട് ആരാടാ ഇവിടെ കയറി ഇരിക്കാൻ പറഞ്ഞത്??”
അയാൾ പിന്നെയും ഒച്ചയിട്ട്, അയാളുടെ ശബ്ദം കാരണം ആ വീട് മൊത്തം ഒന്ന് കുലുങ്ങിയോ, ഒച്ച കേട്ട് ചൈതന്യയും അമ്മിണിയമ്മയും അടുക്കളയിൽ നിന്ന് ഓടി വന്നു……
എനിക്ക് എന്ത് പറയണമെന്ന് കിട്ടുന്നില്ല, ഞാൻ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം മതിയാക്കി എഴുന്നേറ്റു…….
“എന്താ അച്ഛാ…… എന്താ പ്രശ്നം??”
ചൈതന്യ അയാളോട് ചോദിച്ചു
“ഇവനെ ആരാ ഇവിടെ പിടിച്ച് ഇരുത്തിയത്…….. ഡ്രൈവർക്കുള്ള ഭക്ഷണം പുറത്ത് വെച്ച് കൊടുത്ത മതി, വീടിന്റെ അകത്ത് കയറ്റാൻ കൊള്ളാത്ത ഇനങ്ങളാണ്….”
എനിക്ക് എന്തോ വല്ലാതെ വിഷമം തോന്നി, വിശപ്പ് ഒക്കെ കണ്ടം വഴി ഓടിയെന്ന് തോന്നുന്നു……. ചൈതന്യ എന്തൊക്കയോ പറയുന്നുണ്ട് അയാളോട്, അയാൾ തിരിച്ചും……. കണ്ണ് നിറയുമെന്ന് തോന്നിയപ്പോൾ ഞാൻ ഇറങ്ങി നടന്നു, അങ്ങനെ ഇപ്പോ അതും കണ്ട് അയാള് സന്തോഷിക്കണ്ട….
“ഡാ….. നാളെ രാവിലെ വേഗം വരണം……. ലേറ്റ് ആവരുത്”
പുറകിൽ നിന്ന് അയാള് വിളിച്ചു പറയുന്നത് കേട്ടു, ഞാൻ തിരിഞ്ഞ് നോക്കാതെ ഇറങ്ങി നടന്നു…… കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു, ഛെ….. ഞാൻ എന്തിനാ ഈ കരയുന്നത്…… ഓർമ്മ വെച്ചതിനു ശേഷം രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ കരയുന്നത്…. ആദ്യം തീർച്ചയായും എന്തിനും ഏതിനും കൂടെ നടന്നവൻ ചതിച്ചെന്ന് അറിഞ്ഞപ്പോൾ…… ഇതാണ് രണ്ടാമത്.
ഗേറ്റിന്റെ മുനിൽ എത്തിയപ്പോൾ ജോസേട്ടൻ എന്തോ ചോദിച്ചു, ഞാൻ കേട്ടില്ല….. പുള്ളിയെ നോക്കി ഒന്ന് വെറുതെ ചിരിച്ചിട്ട് ഞാൻ ആ വീട്ടീന് പുറത്തേക്ക് നടന്നു……
###
യാമിനിയുടെ കൂട്ടുകാരി പറഞ്ഞത് പോലെ ഞാൻ നേരെ പാർക്കിലേക്ക് ആണ് പോയത്, മനസ്സ് ഒട്ടും നിയന്ത്രണത്തിലല്ല…… യാന്ത്രികമായി ചലിക്കുന്നത് പോലെ.
തുടരും….
അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എപ്പോഴും പറയുന്ന പോലെ തുടർന്നെഴുതാൻ ഏറ്റവും പ്രധാനം നിങ്ങളുടെ അഭിപ്രായങ്ങൾ തന്നെ ആണ്
സ്നേഹപൂർവ്വം
Hyder Marakkar🖤