ശ്രീലക്ഷ്മി…….. തു………. ശവം….. അവളെ കുറിച്ച് ആലോചിക്കുമ്പോൾ ദേഷ്യം അരിച്ച് കയറുന്നു
“ഇച്ചായാ…… എന്നെ ഒരിക്കലും ചതിക്കില്ല എന്ന് വാക്ക് തരുമോ??”
അവളുടെ ഒടുക്കത്തെ ഒരു അഭിനയം, ചെറ്റ പട്ടി……
സ്വന്തം ചേച്ചിയെ അങ്ങനെ ഒരു സാഹചര്യത്തിൽ രക്ഷിക്കാതെ നോക്കി നിന്നവൾ അല്ലേ….. ഈ ചതി ചെയ്തില്ലെങ്കില്ലേ അത്ഭുതം ഉള്ളു…
പക്ഷെ ഹരി, അവനെ കുറിച്ച് ആലോചിക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല, എന്തിനും ഏതിനും കൂടെ നിന്നവൻ, അവന് അവളോട് അങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്നെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞ പോരായിരുന്നോ, ഞാൻ വെറുതെ അതിനിടയിൽ പോവില്ലായിരുന്നല്ലോ, അവൻ എന്തിനാണ് വീട്ടിലെ പൈസയും എടുത്ത് മുങ്ങിയത്…… ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല…..
“ഡാ ടോണി………..”
താഴെ നിന്ന് വിഷ്ണുവിന്റെ ശബ്ദം
“എന്താടാ??”
“ഇതാ നിന്നെ കാണാൻ രമേശേട്ടൻ വന്നിട്ടുണ്ട്…… ഇങ്ങോട്ട് വാ……”
രമേശേട്ടൻ അപ്പന്റെ സാരഥിയാണ്, ഓർമ്മ വെച്ചത് തൊട്ട് കാണാൻ തുടങ്ങിയ മുഖം…… ഒരു പാവം മനുഷ്യൻ, പാവം ആയതുകൊണ്ട് ആണല്ലോ ഇത്ര കൊല്ലം എന്റെ അപ്പന്റെ ഡ്രൈവർ ആയി നില്കുന്നത്….. വേറെ വല്ലവരും ആയിരുന്നെങ്കിൽ എന്നേ ഇട്ടേച്ച് പോയി കാണും…..
“ആഹ്…….. രമേഷേട്ടാ….. എന്താ അവിടെ തന്നെ നിൽകുന്നെ….. വാ അകത്തേക്ക് ഇരിക്കാ…..”
താഴേക്ക് ഇറങ്ങിയപ്പോൾ റൂമിന് പുറത്ത് നിൽക്കുന്ന പുള്ളിയോട് ഞാൻ പറഞ്ഞു……. കോണി ഇറങ്ങിയതും തലയ്ക്ക് ചെറിയ പിടുത്തം ഫീൽ ചെയ്തു….
“ഇല്ല കുഞ്ഞേ…… ഇരിക്കാൻ സമയമില്ല, അപ്പന്റെ കൂടെ തോട്ടത്തിൽ പോയി വരുന്ന വഴിയാണ്, ഇത് മേരിയമ്മ തന്ന് വിട്ടതാണ്, കുഞ്ഞിന് തരാൻ പറഞ്ഞു”
എന്നും പറഞ്ഞ് പുള്ളി ഒരു എ.ടി.എം കാർഡ് എനിക്ക് നേരെ നീട്ടി, അത് മേരിയുടെ എ.ടി.എം കാർഡ് ആണ്….. ഈ ബിൽഡിംഗിന്റെ വാടക അടക്കം ഒരുപാട് പൈസ വരുന്ന കാർഡ്…..
“ഏയ് അത് വേണ്ട……. രമേഷേട്ടാ….. ഇത് മേരിക്ക് തന്നെ തിരിച്ചു കൊടുത്തോ……. എനിക്ക് ഇപ്പോ ഇതിന്റെ ആവശ്യമില്ല…… പിന്നെ എനിക്ക് പ്രശ്നം ഒന്നുമില്ല സന്തോഷമായിട്ട് ആണ് ഇരിക്കുന്നത് എന്ന് പറയണം…”