“എന്താ കുഞ്ഞേ…..”
പിന്നിൽ നിന്ന് എന്റെ വിളി കേട്ട് പുള്ളി തിരിഞ്ഞു….
“അത്….. പിന്നെ….. രമേശേട്ടൻ വിചാരിച്ച എനിക്ക് ഒരു ജോലി ശരിയാക്കാൻ കഴിയില്ലേ…..”
“അയ്യോ….. ഞാൻ എങ്ങനെ….. കുഞ്ഞിന് പറ്റിയ ജോലി….”
“ഹാ….. എന്ത് ജോലി ആയാലും മതി….. ഒന്ന് നോക്ക്…. രമേശേട്ടന്റെ മറ്റേ കൂട്ടുക്കാരൻ ഇല്ലെ…… കാറ്ററിംഗ് ഒക്കെ ചെയ്യുന്ന….. അയാളെ എടുത്ത് ചോദിച്ച ഒരു ജോലി ശരിയാവില്ലേ….”
“അയ്യോ…… കാറ്ററിംഗോ….. അതൊന്നും വേണ്ട കുഞ്ഞേ…… ഇതാ ഈ കാർഡ് വച്ചോ…. ഇതിൽ കുഞ്ഞിന് ആവശ്യമുള്ള പൈസ ഉണ്ടാവുമെന്ന് മേരിയമ്മ പറഞ്ഞിരുന്നു…..”
“ഏയ് അത് വേണ്ട…… ഇപ്പോ ഈ കാർഡ് വാങ്ങിയ ഞാൻ പഴയ പോലെ ഇതും വച്ച് വെറുതെ തെണ്ടി തിരിഞ്ഞ് നടക്കും…….. ഇപ്പോ ഒരു വാശി ഒക്കെ വന്നിട്ടുണ്ട്…. എന്തെങ്കിലും ചെയ്യണം എന്ന് തോന്നുന്നുണ്ട്…… രമേശേട്ടൻ ഒന്ന് നോക്കിയിട്ട് എന്നെ വിളിച്ച മതി”
എന്റെ വാക്ക് ഉറച്ചതായിരുന്നു
“മ്മ…… ശരി കുഞ്ഞേ….. ഞാൻ നോക്കട്ടെ”
എന്ന് പറഞ്ഞ് പുള്ളി തിരിഞ്ഞ് നടന്നു, ഞാൻ പുള്ളി നടന്നകലുന്നത് നോക്കി നിന്നിട്ട് തിരിച്ച് മുകളിലേക്ക് കയറി…..
“എന്താടാ…..”
“ഏയ് ഒന്നുമില്ല….”
വിഷ്ണുവിന്റെ ചോദ്യത്തിന് ഒഴുക്കൻ മറുപടി കൊടുത്തിട്ട് ഞാൻ റൂമിലേക്ക് കയറി… അവൾ അവിടെ കട്ടിലിൽ ഇരിപ്പുണ്ട്…… എന്നെ കണ്ടതും ചാടി എഴുന്നേറ്റു
ഞാൻ എന്താ ഇവളെ സ്കൂളിൽ പഠിപ്പിച്ച മാഷോ, എന്നെ കാണുമ്പോൾ ചാടി എഴുന്നേൽക്കാൻ, പെട്ടെന്ന് അവളെ കണ്ടതും ഞാൻ തിരിച്ച് പുറത്തേക്ക് തന്നെ ഇറങ്ങി
“രമേശേട്ടനും നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്ന് തന്നെ ആണ് ലേ കരുതിയത്…”
പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിക്കുമ്പോൾ വിഷ്ണു അടുത്ത് വന്ന് ചോദിച്ചു…..
“മ്മ……”
ഞാൻ അതെ എന്ന രീതിയിൽ മൂളി