അതും പറഞ്ഞ് അവൻ ചിരി തുടങ്ങി…“അതല്ല…… ഇതൊക്കെ നീ പറഞ്ഞ പോലെ ഒരു മയത്തിൽ തന്നെ ഡീൽ ചെയ്യണം….. അല്ലെങ്കിൽ പണിയാവും”
“ഹോ……. അത് ഇപ്പോഴെങ്കിലും മനസിലായല്ലോ…..”
“മ്മ….. നീ ഒരു കാര്യം ചെയ്യണം….. ഈ ഡിവോഴ്സിനുള്ള ഫോര്മാലിറ്റീസ് ഒന്ന് അറിയണം….. എത്രയും പെട്ടെന്ന് ഇതിനെ തലയിൽ നിന്ന് ഊരണം…. അത് വരെ ഇങ്ങനെ അങ്ങോട്ട് പോവട്ടെ…..”
“ഡിവോഴ്‌സോ??”
വിഷ്ണു എന്തോ അത്ഭുതത്തോടെ ചോദിച്ചു…..
“ആഹ്…… അല്ലാതെ പിന്നെ…….. ഇതിന് ഒരു തീരുമാനം ആക്കണ്ടേ…..”
“ഡിവോഴ്സ് അങ്ങനെ നീ വിചാരിക്കുന്ന പോലെ ചെല്ലുമ്പോഴേക്കും എടുത്ത് തരില്ല…… കല്യാണം കഴിഞ്ഞ് മിനിമം ഒരു വർഷം കഴിഞ്ഞിട്ടേ അപ്ലൈ ചെയ്യാൻ കഴിയു….”
“ഓഹോ…… അത് എവിടത്തെ നിയമം….. ഞങ്ങടെ സമ്മതം പോലും ചോദിക്കാതെ ഒറ്റ ദിവസം കൊണ്ട് ഞങ്ങടെ കല്യാണം നടത്താം…. പക്ഷെ ഡിവോഴ്സിന് ഒരു വർഷം കാത്തിരിക്കണോ…..”
“അത് നിയമം അങ്ങനെ ആണ്…… ഈ രജിസ്റ്റർ മാര്യേജ് ചെയ്യാനും ഒരു മാസം മുൻപ് നോട്ടീസ് കൊടുക്കണം എന്നൊക്കെ ആണ്, പക്ഷെ ഇത് എങ്ങനെ ഒറ്റ ദിവസം കൊണ്ട് ചെയ്ത്??”
“എന്നോടാണോ മൈരേ ചോദിക്കുന്നത്…. എന്തായാലും നടന്നില്ലേ…. അതുപോലെ ഡിവോഴ്സിനും എന്തെങ്കിലും വഴി കാണും…… നീ ഒന്ന് അന്വേഷിക്ക്”
“മ്മ….. അല്ല…..അപ്പൊ എന്നിട്ട് അവൾ എങ്ങോട്ട് പോവും??”
“ഡിവോഴ്സ് ആയി കഴിഞ്ഞ പിന്നെ അവൾ എവിടെ പോയാലും നമുക്ക് എന്താ…..”
“ദുഷ്ടത്തരം പറയല്ലേ ഡാ…… ഒന്നും ഇല്ലെങ്കിൽ അവൾക്ക് ഈ ഗതി വരാൻ അറിഞ്ഞോണ്ട് അല്ലെങ്കിലും നീയും ഉത്തരവാദി ആണ്”
“അതിന് ഇപ്പൊ എന്താ ചെയ്യാ….. അവളെ അച്ഛനെ വേണമെങ്കിൽ ഞാൻ വിളിച്ച് കാര്യം പറയാം…. നടന്നത് പറഞ്ഞ പുള്ളിക്ക് കാര്യം മനസിലാവില്ലേ…… ആ തള്ളയോട് സംസാരിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല….”
“അതിന് വീട്ടിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു, ഞാൻ സംസാരിച്ചപ്പോൾ അങ്ങനെ ആണ് തോന്നിയത്, അല്ലെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടായിട്ട് ആ അച്ഛൻ എന്ന് പറയുന്ന ആള് ഒന്ന് വിളിച്ചിട്ട് പോലും ഇല്ലാലോ…..”
“മ്മ………”
ഞാൻ വെറുതെ മൂളി……. ഇവൻ എന്നെ മൊത്തം കൺഫ്യൂഷൻ ആകുകയാണ്,
എന്റെ ഈ അവസ്ഥയ്ക്ക് ഞാനും ഒരു കണക്കിന് ഉത്തരവാദി ആണെന്ന് തോന്നി, വിഷ്ണു അത്ര പറഞ്ഞിട്ടും ആ ശവം വിളിച്ചപ്പോൾ പാഞ്ഞു ചെന്നത് എന്റെ മണ്ടത്തരം തന്നെയാണ്