അതെന്തായാലും ദിയക്ക് മാത്രം ഉള്ളതാകും എന്ന് ഷൈനിന് ഉറപ്പുണ്ടായിരുന്നു…
ഷൈൻ വെറുതെ ചിരിക്കുന്നത് കണ്ടപ്പോൾ അളിയൻ ആണ് ഷൈനിനെ തട്ടി വിളിച്ചത്..അളിയൻ: ഹലോ.. എന്താ ആലോചിക്കുന്നത്..??
ഷൈൻ: ഏയ്.. ഞാൻ പെട്ടന്ന്…
അളിയൻ: ഹും… മനസ്സിലാകുന്നുണ്ട്…
ഷൈൻ അതിനും മറുപടിയായി ചിരിക്കുക മാത്രം ആണ് ചെയ്തത്…
ഇൗ ഇടക്ക് ചിരി ഇത്തിരി കൂടുന്നുണ്ട്…
ഭക്ഷണം ഒക്കെ കഴിഞ്ഞ് ഫാമിലിയും കൂടെ അൽപ നേരം ഇരുന്ന ശേഷം ഷൈൻ കിടക്കാനായി മുറിയിലേക്ക് പോയി..
മനസ്സിൽ നല്ല സമാധാനം ഉള്ള പോലെ ഷൈനിന് തോന്നി.. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഷൈൻ ഉറക്കത്തിലേക്ക് വീണു…
🌀🌀🌀🌀🌀🌀🌀🌀🌀
ഇന്നേരം റൂമിൽ കാര്യമായി എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു ദിയ…
പതിവിനും വിപരീതമായി മായക്ക് പകരം ദിയയാണ് ആലോചിച്ച് ഇരിക്കുന്നത്…
മുറിയിലേക്ക് കയറി വന്ന മായ കാണുന്നത് കൂലങ്കഷമായി എന്തോ ഓർത്ത് അന്തം വിട്ടിരുന്നു ദിയയെ ആണ്…
മായ നേരെ ചെന്ന് ദിയയുടെ തോളിൽ കൈ വച്ച് വിളിച്ചു…
മായ: എന്താ നീ ആലോചിക്കുന്നത്..??
ദിയ: ഷൈനിനെ കുറിച്ച്…
മായ: പ്ലാൻ എന്താ പെട്ടന്ന് മാറ്റിയത്..?? എന്തിനാ ഗർഭിണിയല്ല എന്ന് പറഞ്ഞത്..??
ദിയ: അത് അത്ര നല്ല ഒരു മൂവ്മെന്റ് ആകില്ല എന്ന് തോന്നി…
ഇപ്പൊ സയന്‍സ് ഒക്കെ ഒരുപാട് വളർന്ന കാലം അല്ലേ.. അതുകൊണ്ട് സേഫ് ഇതാണ്…
മായ: എന്തായാലും നീ പ്ലാൻ ചെയ്ത പോലെ തന്നെ നടന്നല്ലോ.. ഇനി എന്താ അടുത്ത പരിപാടി…
ദിയ: കല്യാണം….
മായ: അവിടെയും ഒരു പ്രശനം ഉണ്ടല്ലോ…
ദിയ: എന്ത് പ്രശനം..???