മായ: നമ്മൾ രണ്ട് മതക്കാർ അല്ലേ.. അപ്പോ ഏത് രീതിയിൽ ഉള്ള കല്ല്യാണം ആണ് ചൂസ് ചെയ്യേണ്ടത്..?? ക്രിസ്റ്റ്യൻ സ്റ്റൈൽ ഓർ ഹിന്ദു സ്റ്റൈൽ…
ദിയ: രണ്ടും… പക്ഷേ ആദ്യം അവരുടെ സ്റ്റൈലിൽ തന്നെ വേണം… മനസമ്മതം ചോദിച്ചുള്ള കല്യാണം….
ദിയ വിദൂരതയിലേക്ക് നോക്കി ഉറച്ച ലക്ഷ്യത്തോടെ ആണ് അത് പറഞ്ഞത്…
മായ: അപ്പോ നീ പ്ലാൻ ചെയ്യുന്നത് മനസമ്മതത്തിന് നോ പറയാൻ ആണോ…
അതിനു മറുപടിയായി ദിയ തിരിഞ്ഞ് നിന്ന് മായയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
ദിയ: കിടക്കാൻ നോക്ക്… സമയം ഒരുപാടായി…
അത്രേം പറഞ്ഞ് ദിയ ബെഡിൽ കയറി കിടന്നു…
മായ അപ്പോഴും ഒന്നും മനസ്സിലാകാതെ അന്തം വിട്ട് അവിടെ നിന്നു…
കുറച്ച് കഴിഞ്ഞപ്പോൾ അവളും ദിയയുടെ കൂടെ കയറി കിടന്നു…
🌀🌀🌀🌀🌀🌀🌀🌀🌀🌀
അതിരാവിലെ പതിവിലും സന്തോഷത്തോടെ ആണ് ഷൈൻ എഴുന്നേറ്റത്…
എന്താണെന്ന് അറിയില്ല ഷൈനിന്റെ മുഖത്ത് നല്ല തെളിച്ചം ഉണ്ട്…
ഉള്ളിൽ ഭയങ്കര സന്തോഷവും…
നേരെ പോയി കുളിച്ചു റെഡി ആയി ഡ്രസ്സ് ഒക്കെ മാറി കുട്ടപ്പനായി താഴേക്ക് ചെന്നു…
പപ്പ സോഫയിൽ പതിവ് പോലെ പത്രം വായിച്ച് ഇരിക്കുന്നുണ്ട്…
അളിയൻ കോളജിൽ പോയിക്കാണും..
അമ്മച്ചിയും ചേച്ചിയും പിന്നെ അടുക്കളയിൽ ആവുമല്ലോ…
ഷൈൻ: ഗുഡ് മോണിംഗ് പപ്പാ…
പപ്പ: ഗുഡ് മോണിംഗ്… എന്തൊക്കെ ഇന്ന് പ്രോഗ്രാം…
ഷൈൻ: പ്ലാൻ ചെയ്ത പ്രോഗ്രാം ഒന്നും ഇല്ല.. പിന്നെ മൂന്ന് മണിക്ക് നമ്മുടെ ഡൽഹിയിൽ ഉള്ള ആ ക്ലൈന്റും ആയി ഒരു വീഡിയോ കോൺഫറൻസ് ഫിക്സ് ചെയ്തിട്ടുണ്ട്…
പപ്പ വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു..
പപ്പ: ഒകെ.. ഗുഡ്…
അപ്പോഴേക്കും അമ്മച്ചി ബ്രേക് ഫാസ്റ്റ്റും ആയി എത്തിയിരുന്നു…
ഇടിയപ്പവും മുട്ടക്കറിയും ആയിരുന്നു…
ഇടിയപ്പം കണ്ടപ്പോൾ തന്നെ ഷൈൻ ആൻഡ്രുവിനെയും പഴയ കാര്യങ്ങളും ഒക്കെ ആണ് ഓർത്തത്…
അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു ചെറു പുഞ്ചിരി ചുണ്ടത്ത് വിരിഞ്ഞു…
വളരെ സന്തോഷത്തോടെ ഷൈൻ ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു…
രണ്ട് ഇടിയപ്പം കൂടി പ്ലേറ്റിൽ ഇടാൻ പോയ അമ്മച്ചിയോട് വളരെ സ്നേഹത്തോടെ ഷൈൻ വേണ്ടെന്ന് പറഞ്ഞു…
ഷൈൻ മുറ്റത്തേക്ക് ഇറങ്ങിയപ്പൊഴേക്കും ഡ്രൈവർ കുമാരേട്ടൻ വണ്ടി ഒക്കെ കഴുകി തുടച്ച് റെഡി ആക്കി ഇട്ടിരുന്നു…