ഷൈൻ പതിയെ ചേയറിലേക്ക് തല ചായ്ച്ച് തന്റെ കോളേജ് ലൈഫിനെ കുറിച്ച് ആലോചിച്ചു..
🌀🌀🌀🌀🌀🌀🌀🌀🌀
എന്ത് രസമായിരുന്നു അന്നൊക്കെ…
ശരിക്കും പ്രാന്തായിരുന്നു…
എന്തൊക്കെയായിരുന്നു… പ്രതികാരം.. ബോക്സിങ്.. ഫൈറ്റിങ്.. പ്രണയം… ചീറ്റിങ്…
ഇപ്പൊ ഓർക്കുമ്പോ എല്ലാം വളരെ ബാലിശമായി തോന്നുന്നു…
പപ്പ പറഞ്ഞത് വളരെ ശരിയാണ്..
വിശ്വാസ വഞ്ചനെയാക്കാൾ വലിയ പാപം മറ്റൊന്നും ഇല്ല…
അത് നേരിട്ട് അനുഭവിച്ച ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…
മനസ്സ് കൊണ്ട് അവളെ ഇഷ്ടമായിരുന്നിട്ട് കൂടി അന്ന് അങ്ങനെ പറഞ്ഞു…
ചതി…
എന്നിട്ടും അവള്.. എന്റെ ദിയ… എനിക്ക് വേണ്ടി ഇത്രയും നാൾ കാത്തിരുന്നു…
എനിക്ക് വേണ്ടിയാണ് അവള് ഈ നാടകം മുഴുവൻ കളിച്ചത്…
എല്ലാവരുടെയും മുന്നിൽ വിഡ്ഡിവേഷം കെട്ടിയത്…
എന്നിട്ടും ഞാൻ ചെയ്ത യദാർത്ഥ തെറ്റ് അവള് എല്ലാവരിൽ നിന്നും മറച്ചു വെച്ചു.. എന്നെ സംരക്ഷിക്കാൻ…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ ഓർമകളിൽ നിന്നും മുക്തനായി… മുന്നേ അവർ തമ്മിൽ ഒരുമിച്ച് നിന്ന് എടുത്തിരുന്ന ഒരു സെൽഫി ഫോണിൽ ഇപ്പോഴും ഉണ്ടായിരുന്നു…
ഷൈൻ അത് തന്നെ നോക്കി നിൽക്കുകയാണ്… അന്ന് ലൈബ്രറിയിൽ വച്ച് എടുത്തതാണ്…
അതേ… അവളോട് സംസാരിക്കാൻ ആഗ്രഹം തോന്നുന്നുണ്ട്…
അന്നത്തെ മണ്ടതരത്തിന് നമ്പർ ഡിലീറ്റ് ചെയ്ത് കളഞ്ഞു…
അർജുന്റെ നമ്പർ ഉണ്ട് കയ്യിൽ…
ഷൈൻ അർജുന് കാൾ ചെയ്തു…
അർജുൻ: ഹലോ…
ഷൈൻ: ഞാനാണ്… ഷൈൻ…
അർജുൻ: മനസ്സിലായി ഷൈൻ….
ഷൈൻ: ദിയയുടെ വീട്ടിൽ വച്ച് കണ്ടപ്പോൾ നിന്റെ മുഖത്ത് നല്ല കുറ്റ ബോധം ഉണ്ടായിരുന്നു… നിനക്കെങ്കിലും എന്നോട് എല്ലാം പറയാമായിരുന്നു….
അർജുൻ: പറയണം എന്ന് ഞാൻ കരുതിയതാണ് ഷൈൻ.. പക്ഷേ ദിയ.. അവളാണ് പറഞ്ഞത് വേണ്ട എന്ന്…
ഷൈൻ: അതൊക്കെ പോട്ടെ.. ഇനി പറഞ്ഞിട്ടെന്താ… നീ എനിക്ക് ഒരു ഹെൽപ് ചെയ്യണം..