അർജുൻ: എന്ത് ഹെല്പ്..??
ഷൈൻ: ദിയയുടെ നമ്പർ എനിക്കൊന്നു സെന്റ് ചെയ്ത് തരണം..
അർജുൻ: ഹും.. ശരി…
ഷൈൻ: ശരി ടാ…
ഷൈൻ ഫോൺ കട്ട് ചെയ്തു…
ഒന്ന് രണ്ടു മിനിറ്റിനുള്ളിൽ തന്നെ അർജുൻ ദിയയുടെ നമ്പർ അയച്ചു കൊടുത്തു..
ഷൈൻ നേരെ നമ്പർ സേവ് ചെയ്ത് ദിയക്ക് വിളിച്ചു…
ദിയ: ഹലോ…
ഷൈൻ: ദിയ.. ഞാനാണ് ഷൈൻ…
ദിയ: മനസ്സിലായി… പറഞ്ഞോളൂ ഷൈൻ..
ഷൈൻ: ദിയ എനിക്ക് തന്നെ ഒന്ന് കാണണം…
ദിയ: എന്തിന്..??
ഷൈൻ: ഒന്ന് നേരിൽ കണ്ട് സംസാരിക്കണം… നമുക്ക് ഇടയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതിപ്പോ തന്നെ പറഞ്ഞ് തീർക്കുന്നതല്ലെ നല്ലത്..??
ദിയ: അതിന്റെ ആവശ്യമില്ല ഷൈൻ… എന്റെ ഉള്ളിൽ ഒന്നും ഇല്ല…
ഷൈനിന് കുറ്റബോധം ഉണ്ടെങ്കിൽ അതെന്റെ തെറ്റല്ല…
ഷൈൻ: താൻ എന്താ ഇങ്ങനെ ഹാർഷ് ആയി സംസാരിക്കുന്നത്.. ഇപ്പോഴും എന്നോട് ദേഷ്യമാണോ…??
ദിയ: ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ കല്ല്യാണത്തിന് സമ്മതിക്കിലല്ലോ…
ഷൈൻ: ഹും.. എന്റെ നമ്പർ ഉണ്ടായിട്ടും എന്താ ഇത്രേം കാലം വിളിക്കാതെയും കാണാതെയും ഇരുന്നത്…
ദിയ: വിളിക്കാൻ തോന്നിയില്ല.. ഇപ്പോഴാണ് അതിനു സമയം ആയത് എന്ന് തോന്നി… പിന്നെ കാണാതെ ഇരുന്നു എന്ന് പറയാൻ പറ്റില്ല… ഞാൻ കാണുന്നുണ്ടായിരുന്നു.. തന്റെ ഓരോ വളർച്ചയും.. വിജയവും… എല്ലാം…
ഷൈൻ: ഹോ…
ദിയ: ഞാൻ പിന്നെ വിളിക്കാം ഇപ്പൊ കുറച്ച് തിരക്കിൽ ആണ്…
ഷൈൻ: ഓകെ ദിയ…
ദിയ തന്നെ ഫോൺ കട്ട് ചെയ്തിരുന്നു…
“അവളുടെ ഉള്ളിൽ ഇപ്പോഴും ചെറിയ ഒരു നീരസം കിടക്കുന്നുണ്ട്.. സാരല്ല കല്ല്യാണം ഒന്ന് കഴിയട്ടെ… ശരിയാക്കി കൊടുക്കാം…”
ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..
(തുടരും….)